Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോറ്റതിന്​...

തോറ്റതിന്​ കളിയാക്കിയയാളെ ആഴ്​സനൽ ഫാൻസ്​ കല്ലുകൊണ്ട്​ അടിച്ചുകൊന്നു

text_fields
bookmark_border
തോറ്റതിന്​ കളിയാക്കിയയാളെ ആഴ്​സനൽ ഫാൻസ്​ കല്ലുകൊണ്ട്​ അടിച്ചുകൊന്നു
cancel

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ വോൾവ്​സിനോ​ട്​ പരാജയപ്പെട്ടതിന്​​ പരിഹസിച്ചയാളെ ആഴ്​സനൽ ആരാധകർ കല്ലുകൊണ്ട്​ അടിച്ചുക്കൊന്നു. കെനിയയിലെ കിനാംബ സെൻററിലാണ്​ സംഭവം.

ഞായറാഴ്​ച രാത്രി ഒരു സംഘമാളുകൾ ബാറിലിരുന്ന്​ ടി.വിയിൽ തത്സമയ മത്സരം കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം. ആഴ്​സനലി​െൻറ തോൽവിയെ പരിഹസിച്ച മധ്യവയസ്​കനെ ആരാധകർ കല്ലുകൊണ്ട്​ തലക്കടിക്കുകയായിരുന്നു. ബാറിനുസമീപത്തെ പെട്രോൾ പമ്പിനുസമീപത്ത്​ നിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. സാക്ഷിമൊഴിയിൽ നിന്നാണ്​ മരണകാരണം കണ്ടെത്തിയത്​. പ്രതികൾക്കായി പൊലീസ്​ ​തെരച്ചിൽ ഊർജ്ജിതമാക്കി.

ഞായറാഴ്​ച നടന്ന മത്സരത്തിൽ വോൾവ്​സിനോട്​ 2-1നാണ്​ ആഴ്​സനൽ പരാജയപ്പെട്ടത്. 10 മത്സരങ്ങളിൽ നിന്നും അഞ്ച്​ തോൽവിയടക്കം 13 പോയൻറുമായി ലീഗിൽ 14ാം സ്ഥാനത്താണ്​ ആഴ്​സനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArsenaleplArsenal Fans
News Summary - Man in Kenya Killed After Mocking Arsenal Fans Following Their 2-1 Loss to Wolves
Next Story