Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി ഫൈനലിൽ...

മെസ്സി ഫൈനലിൽ കളിച്ചത്​ പരിക്കുമായി; 'എ​ത്ര വേദനയോടെയെന്നറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്​ടപ്പെടും'-കോച്ച്​

text_fields
bookmark_border
മെസ്സി ഫൈനലിൽ കളിച്ചത്​ പരിക്കുമായി; എ​ത്ര വേദനയോടെയെന്നറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്​ടപ്പെടും-കോച്ച്​
cancel

റിയോഡിജന​ീറോ: കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ച്​ ജേതാക്കളായതിന്​ പിന്നാലെ അർജന്‍റീന നായകൻ ലണൽ മെസ്സിയെ പ്രകീർത്തിച്ച്​ കോച്ച്​ ലയണൽ സ്​കളോനി. ബ്രസീലിനെതിരായ ഫൈനലിൽ മെസ്സി കളിച്ചത്​ പരിക്കുമായിട്ടാണെന്ന്​ കോച്ച്​ ഫൈനലിന്​ ശേഷം മാധ്യമ​ങ്ങളോട്​ പറഞ്ഞു.

'മെസ്സി ഫൈനലിൽ കളിച്ചത്​ എത്രമാത്രം വേദന അനുഭവിച്ചുകൊണ്ടാണെന്ന്​ അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്​ടപ്പെടും. എത്ര ഫിറ്റ്​ അല്ലെന്ന്​ മനസ്സിലാക്കിയാലും അദ്ദേഹത്തെ പോലൊരു കളിക്കാരനെ കളത്തിലിറക്കാതിരിക്കാൻ ആകുമായിരുന്നില്ല. പ്രത്യേകിച്ച്​ ഇന്നത്തെ കളിയിലും ഇതിന്​ മുമ്പത്തെ കളിയിലും' -സ്കളോനി പറഞ്ഞു.

എന്നാൽ, എന്തായിരുന്നു മെസ്സിയുടെ പരിക്ക്​ എന്ന്​ സ്​കളോനി വ്യക്​തമാക്കിയില്ല. എങ്കിലും കൊളംബിയക്കെതിരായ സെമി ഫൈനലിലും മെസ്സി പരിക്കോടെയാണ്​ കളിച്ചതെന്ന്​ കോച്ചിന്‍റെ വാക്കുകളിൽ നിന്ന്​ വ്യക്​തമാണ്​. സെമിയിലെ 55–ാം മിനിറ്റിൽ ഫ്രാങ്ക് ഫാബ്രയുടെ പരുക്കൻ ടാക്കിളിൽ പൊട്ടിയ ഉപ്പൂറ്റിയിൽ ബാൻഡേജിട്ടാണു മെസ്സി കളി മുഴുമിച്ചത്​. അദ്ദേഹത്തിന്‍റെ പിന്‍തുട ഞരമ്പിന്​ പരിക്കുണ്ട്​ എന്നാണ്​ പറയപ്പെടുന്നത്​.

'എക്കാലത്തെയും മികച്ച ഫുട്​ബാളറെ കുറിച്ചാണ്​ ഞാൻ പറയുന്നത്​. ദേശീയ ടീമിനുവേണ്ടി ഒരു കിരീടം നേടുകയെന്നത്​ അദ്ദേഹത്തെ സംബന്ധിച്ച്​ എത്രമാത്രം പ്രധാനമായിരുന്നു എന്ന്​ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്​. ഒരു കോച്ചും കളിക്കാരനും എന്നതിലുപരിയുള്ള ഒരു ബന്ധമാണ്​ ഞാനും മെസ്സിയും തമ്മിലുള്ളത്​. വളരെ അടുപ്പമുള്ള ഒരു ബന്ധമാണത്​. ഞങ്ങൾ പരസ്​പരം ആശംസകൾ നേരാറുണ്ട്​, പരസ്​പരം ആ​ശ്ലേഷിക്കാറുണ്ട്​. അദ്ദേഹത്തോടും മറ്റ്​ ടീമംഗങ്ങ​േളാടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു' -സ്​കളോനി പറഞ്ഞു.

പരിക്ക്​ മൂലമായിരിക്കണം ഫൈനലിൽ സ്വാഭാവിക മികവിലേക്ക് ഉയരാൻ മെസ്സിക്ക്​ ആയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്‍റെ ഉജ്​ജ്വല ഫോം തന്നെയാണ്​ ഈ കോപ്പ ടൂർണമെന്‍റിൽ അർജന്‍റീനക്ക്​ തുണയായത്​. ഏഴ്​ കളിയിൽ നിന്ന്​ മെസ്സി നാല്​ ഗോൾ നേടി. 5 ഗോളിന് വഴിയൊരുക്കുകയും ചെയ്​തു. ക്ലബ് ഫുട്​ബാളിൽ നേട്ടങ്ങൾ കൊയ്യു​േമ്പാഴും രാജ്യാന്തര ഫുട്​ബാൾ കിരീടം കിട്ടാക്കനി ആയപ്പോൾ 'കിരീടമില്ലാത്ത രാജാവ്​' എന്ന്​ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു കോപ്പയിലെ മെസ്സിയുടെ പ്രകടനം.

2014 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെയും 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിൽ ചിലെയ്ക്കെതിരെയും തോറ്റതോടെ നിരാശനായ മെസ്സി ഈ വർഷം കൊളംബിയക്കെതിരായ സെമിക്കുശേഷം 'രാജ്യത്തിനായി ഒരു കിരീടം നേടുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം' എന്ന്​ പറഞ്ഞിരുന്നു. അത്​ അദ്ദേഹം നടപ്പാക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copa americaLionel MessiLionel Scaloni
News Summary - Lionel Messi played with injury, says coach Lionel Scaloni
Next Story