Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ലീഗ്: ജ​യം തേ​ടി...

ഐ ലീഗ്: ജ​യം തേ​ടി ഗോ​കു​ലം ഇ​ന്ന് ഐ​സോ​ളി​നെ​തി​രെ

text_fields
bookmark_border
I league 2023
cancel

ഐ​സോ​ൾ: ഐ ​ലീ​ഗി​ൽ പ്ര​തീ​ക്ഷ തെ​റ്റി​ച്ച പ്ര​ക​ട​ന​വു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തു​ള്ള മു​ൻ ജേ​താ​ക്ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക മ​ത്സ​രം. ഐ​സോ​ൾ എ​ഫ്.​സി​യെ അ​വ​രു​ടെ നാ​ട്ടി​ൽ ഗോ​കു​ലം നേ​രി​ടും. വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് ക​ളി. ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്നു ജ​യ​വും നാ​ലു സ​മ​നി​ല​യു​മ​ട​ക്കം 13 പോ​യ​ന്റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഗോ​കു​ലം.

17 പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഐ​സോ​ൾ എ​ഫ്.​സി. ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ന​ഗ​റി​ൽ റി​യ​ൽ ക​ശ്മീ​രി​നോ​ട് മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​റ്റാ​ണ് ഗോ​കു​ലം മി​സോ​റം മ​ല​മു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ക​ടു​ത്ത ത​ണു​പ്പ​ട​ക്ക​മു​ള്ള വെ​ല്ലു​വി​ളി​ക​ൾ​ക്ക് പു​റ​മെ, ടീം ​ഒ​ത്തി​ണ​ക്ക​ത്തോ​ടെ ക​ളി​ക്കു​ന്നി​​ല്ലെ​ന്ന ആ​ക്ഷേ​പ​വും ആ​രാ​ധ​ക​ർ​ക്കു​ണ്ട്.

ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് കു​തി​ച്ച ടീ​മി​ന് പി​ന്നീ​ട് നാ​ലു സ​മ​നി​ല​യും ര​ണ്ടു തോ​ൽ​വി​യു​മാ​യി​രു​ന്നു ഫ​ലം. കോ​ച്ച് ഡെ​മിം​ഗോ ഒ​റാ​മ​സി​നെ മാ​റ്റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഐ​സോ​ളി​നെ​തി​രാ​യ മ​ത്സ​രം. ഇ​രു​ടീ​മു​ക​ളും ഒ​മ്പ​തു ത​വ​ണ​യാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. അ​ഞ്ചു​വ​ട്ടം ഐ​സോ​ൾ ജ​യി​ച്ചു. ഗോ​കു​ലം മൂ​ന്നെ​ണ്ണ​വും. ഒ​രു ക​ളി സ​മ​നി​ല​യാ​യി. ഇ​ന്ന് ഗോ​കു​ലം ടീ​മി​ൽ ചി​ല മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I LeagueGokulam FcAizawl FCIndia NewsSports News
News Summary - I League-Gokulam looking for victory against Aizawl on saturday
Next Story