Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
messi and cristiano
cancel
Homechevron_rightSportschevron_rightFootballchevron_right'അദ്ദേഹം നുണപറയുന്നു,...

'അദ്ദേഹം നുണപറയുന്നു, എന്‍റെ ജീവിതാഭിലാഷം ഇതാണ്​...'; ഫ്രാൻസ്​ ഫുട്​ബാൾ എഡിറ്റർക്കെതിരെ ക്രിസ്റ്റ്യാനോ

text_fields
bookmark_border

ബാലൺ ദി ഓർ പുരസ്​കാരം നൽകുന്ന ഫ്രാൻസ്​ ഫുട്​ബാൾ എഡിറ്റർ ഇൻ ചീഫ്​ പാസ്​കൽ ഫെറെക്കെതിരെ പോർചുഗീസ്​ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബൂട്ടഴിക്കുന്നതിന്​ മുമ്പ്​ ലയണൽ മെസ്സിയേക്കാൾ കൂടുതൽ ബാലൺ ദി ഓർ പുരസ്​കാരം നേടിയെടുക്കുകയെന്നതാണ് തന്‍റെ ഏക ലക്ഷ്യമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞതായി കഴിഞ്ഞദിവസം പാസ്​കൽ ഫെറെ പ്രസ്​താവിച്ചിരുന്നു.

എന്നാൽ, മെസ്സി​ ബാലൺ ദി ഓർ പുരസ്​കാരം നേടിയതിന്​ പിന്നാലെ​ ഫെറെക്കെതിരെ ക്രിസ്റ്റ്യാനോ രംഗത്തുവന്നു​. ഫെറെ നുണ പറയുകയാണ്​. മെസ്സിയെക്കാൾ കൂടുതൽ ബാലൺ ദി ഓർ ലഭിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ ഇൻസ്റ്റാഗ്രാം പോസ്​റ്റിൽ കുറിച്ചു.

'മെസ്സിയെക്കാൾ കൂടുതൽ ബാലൺ ദി ഓർ പുരസ്കാരങ്ങൾ നേടുക എന്നതാണ് തന്‍റെ അഭിലാഷം എന്നായിരുന്നു ഫെറെയുടെ അവകാശ വാദം. അദ്ദേഹം കളവ്​ പറയുകയാണ്. പ്രശസ്തിക്കു വേണ്ടിയും അദ്ദേഹത്തിന്‍റെ മാസികയുടെ പ്രചാരണത്തിനും വേണ്ടിയുമാണ് അദ്ദേഹം കളവ്​ പറഞ്ഞത്. ബാലൺ ദി ഓർ പോലെ ഇത്ര മഹത്തരമായ ഒരു പുരസ്കാരം ഏർപ്പെടുത്തുന്നതിന് ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരത്തിൽ സംസാരിക്കുന്നത്​ അംഗീകരിക്കാനാകില്ല. ഫ്രാൻസ് ഫുട്​ബൾ മാസികയെയും ബാലൺ ദി ഓർ പുരസ്കാരത്തെയും ബഹുമാനിക്കുന്ന എല്ലാവരോടുമുള്ള നിന്ദയാണിത്.

പുരസ്കാര ദാന ചടങ്ങിൽനിന്ന്​ ഞാൻ വിട്ടുനിന്നത്​ സംബന്ധിച്ച് ഫെറെ വീണ്ടും കളവ്​ പറഞ്ഞിരിക്കുകയാണ്​. നിലവിലില്ലാത്ത ക്വാറന്‍റീൻ വ്യവസ്ഥയാണ് ചടങ്ങിൽനിന്നു ഞാൻ വിട്ടുനിൽക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ജേതാക്കളെ എന്നും ഞാൻ അഭിനന്ദിക്കാറുണ്ട്. കരിയറിന്‍റെ തുടക്കം മുതൽ ഈ സ്പോർട്സ് മാൻ സ്പിരിറ്റ് കാട്ടാറുണ്ട്. ഞാൻ ആർക്കും എതിരല്ല.

എനിക്ക്​ വേണ്ടിയും ഞാൻ പ്രതിനിധാനം ചെയ്യുന്ന ക്ലബുകൾക്കും രാജ്യത്തിനും വേണ്ടിയുമാണു ഞാൻ ജയിക്കുന്നത്. ലോക ഫുട്​ബാൾ ചരിത്രത്തിൽ എന്‍റെ പേര് തങ്കലിപികളിൽ എഴുതണം എന്നതാണ് എന്‍റെ ഏറ്റവും വലിയ അഭിലാഷം.

മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അടുത്ത മത്സരത്തിലാണ് എന്‍റെ ശ്രദ്ധ. സഹതാരങ്ങളും ആരാധകരും മറ്റെല്ലാവരും ഒത്തുപിടിച്ചാൽ ഈ സീസൺ ഇനിയും നമുക്കു നേടാം' –ക്രിസ്റ്റ്യാനോ കുറിപ്പിൽ പറഞ്ഞു.

തിങ്കളാഴ്ച നടന്ന ചടങ്ങിൽ അർജന്‍റീനൻ താരം ലയണൽ മെസ്സിക്ക്​ ബാലൺ ദി ഓർ പുരസ്​കാരം സമ്മാനിച്ചു. ഇത്​ ഏഴാം തവണയാണ്​ മെസ്സി പുരസ്​കാരത്തിന്​ അർഹനാകുന്നത്​. അഞ്ച്​ തവണയാണ്​ ക്രിസ്റ്റ്യാനോ ബാലൺ ദി ഓർ നേടിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ballon d'or
News Summary - ‘He is lying, this is my desire for life ...’; Cristiano is against France Football Editor
Next Story