Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീസണിലെ ആദ്യ എവേ...

സീസണിലെ ആദ്യ എവേ മത്സരം ജയിച്ച് ഗോകുലം

text_fields
bookmark_border
സീസണിലെ ആദ്യ എവേ മത്സരം ജയിച്ച് ഗോകുലം
cancel

കൊ​ൽ​ക്ക​ത്ത: ട്രാ​വു എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഐ ​ലീ​ഗി​ൽ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. സീ​സ​ണി​ലെ ആ​ദ്യ എ​വേ മ​ത്സ​ര​ത്തി​ൽ ക്യാ​പ്റ്റ​ൻ അ​ല​ക്സ് സാ​ഞ്ചെ​സ് നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് മ​ല​ബാ​റി​യ​ൻ​സി​ന് മൂ​ന്നാം ജ​യ​മൊ​രു​ക്കി​യ​ത്. ഇ​തോ​ടെ പ​ത്ത് പോ​യ​ന്റു​മാ​യി മു​ഹ​മ്മ​ദ​ൻ​സി​നെ മ​റി​ക​ട​ന്ന് ഗോ​കു​ലം വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

സീ​സ​ണി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഗോ​ളി​ലൂ​ടെ ഗം​ഭീ​ര തു​ട​ക്ക​മാ​ണ് മി​ന്നും ഫോം ​തു​ട​രു​ന്ന സാ​ഞ്ചെ​സ് ടീ​മി​ന് ന​ൽ​കി​യ​ത്. ക​ളി തു​ട​ങ്ങി 16ാം സെ​ക്ക​ൻ​ഡി​ൽ​ത്ത​ന്നെ പി. ​നൗ​ഫ​ലി​ന്റെ അ​സി​സ്റ്റി​ൽ സ്പെ​യി​ൻ​കാ​ര​ൻ സ്കോ​ർ ചെ​യ്തു. തു​ട​രെ ആ​ക്ര​മ​ണ​ങ്ങ​ൾ ക​ണ്ട ആ​ദ്യ പ​കു​തി​യി​ൽ 16ാം മി​നി​റ്റി​ൽ സാ​ഞ്ചെ​സ് വീ​ണ്ടും ല​ക്ഷ്യം ല​ക്ഷ്യ​ത്തി​ൽ.

ഗോ​ളെ​ന്നു​റ​പ്പി​ച്ച ഒ​ട്ട​ന​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ക്ഷ്യം കാ​ണാ​തെ പോ​യ​തോ​ടെ സ്കോ​ർ 2-0. ര​ണ്ടാം പ​കു​തി​യി​ൽ ഗോ​കു​ല​ത്തെ ഞെ​ട്ടി​ച്ച് ഗോ​ൾ​കീ​പ്പ​ർ ദേ​വാ​ൻ​ഷ് ദ​ബാ​സി​ന് ചു​വ​പ്പ് കാ​ർ​ഡ്. 62ാം മി​നി​റ്റു മു​ത​ൽ പ​ത്തു പേ​രു​മാ​യി ക​ളി​ച്ച ഗോ​കു​ലം, ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​രു​പാ​ട് ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ ആ​യി​ല്ല. സാ​ഞ്ചെ​സാ​ണ് (8) ഐ ​ലീ​ഗ് ഗോ​ൾ വെ​ട്ട​ക്കാ​രി​ൽ നി​ല​വി​ൽ മു​മ്പി​ൽ. ന​വം​ബ​ർ 19ന് ​ഷി​ല്ലോ​ങ് ല​ജോ​ങ് എ​ഫ്.​സി​ക്കെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ ഗോ​കു​ലം ഇ​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I LeagueGokulam kerala
News Summary - Gokulam wins the first away match of the season
Next Story