Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​കു​ലം കേ​ര​ള...

ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് വീ​ണ്ടും തോ​ൽ​വി

text_fields
bookmark_border
ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് വീ​ണ്ടും തോ​ൽ​വി
cancel
camera_alt

ഐ ​ലീ​ഗി​ൽ ഗോ​കു​ലം-​ഡ​ൽ​ഹി എ​ഫ്.​സി മ​ത്സ​ര​ത്തി​ൽ നി​ന്ന് (photo: കെ. ​വി​ശ്വ​ജി​ത്ത്)

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ കി​രീ​ട​പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് വീ​ണ്ടും തോ​ൽ​വി. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ഡ​ൽ​ഹി എ​ഫ്.​സി​യോ​ടാ​ണ് മ​ല​ബാ​റി​യ​ൻ​സ് മു​ട്ടു​മ​ട​ക്കി​യ​ത്. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 59, 87 മി​നി​റ്റു​ക​ളി​ൽ സ്കോ​ർ ചെ​യ്ത് സെ​ർ​ജി​യ ബാ​ർ​ബോ​സ ഡ ​സി​ൽ​വ ജൂ​നി​യ​ർ ഡ​ൽ​ഹി​ക്ക് ജ​യം സ​മ്മാ​നി​ച്ചു. 22 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഗോ​കു​ലം 36 പോ​യ​ന്റു​മാ​യി അ​ഞ്ചാ​മ​താ​ണ്. ജ​യ​ത്തോ​ടെ ഡ​ൽ​ഹി (26) ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

ക്യാ​പ്റ്റ​ൻ അ​ല​ക്സ് സാ​ഞ്ച​സ്, ശ്രീ​ക്കു​ട്ട​ൻ, നി​ധി​ൻ കൃ​ഷ്ണ, അ​ന​സ് എ​ട​ത്തൊ​ടി​ക തു​ട​ങ്ങി​യ ഒ​ന്നാം നി​ര​യെ തു​ട​ക്കം മു​ത​ലേ ഇ​റ​ക്കി​ക്ക​ളി​ച്ചെ​ങ്കി​ലും ക​ള​ത്തി​നു പു​റ​ത്തെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ഗോ​കു​ല​ത്തി​ന് സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യി​ല്ല.

39 ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ മ​ഷൂ​ർ ഷ​രീ​ഫി​ന് ചു​വ​പ്പു കാ​ർ​ഡ് കി​ട്ടി​യ​തി​നാ​ൽ ഹോം ​ഗ്രൗ​ണ്ടി​ൽ പ​ത്തു​പേ​രെ വെ​ച്ച് ക​ളി​ക്കേ​ണ്ട ഗ​തി​കേ​ടി​ലു​മാ​യി ഗോ​കു​ലം. 37ാം മി​നി​റ്റി​ൽ നി​ധി​ൻ കൊ​ടു​ത്ത പാ​സി​ന് ശ്രീ​ക്കു​ട്ട​ൻ നി​ലം പ​റ്റി ഡൈ​വ് ചെ​യ്ത് ത​ല​വെ​ച്ചു​വെ​ങ്കി​ലും ഗോ​ൾ പോ​സ്റ്റി​ന​രി​കി​ലൂ​ടെ പു​റ​ത്തേ​ക്ക് പോ​യി. പ​ന്തു​മാ​യി കു​തി​ച്ച ഡ​ൽ​ഹി​യു​ടെ ഗു​രു തേ​ജ് സി​ങ്ങി​നെ പെ​നാ​ൽ​റ്റി ബോ​ക്സി​നു തൊ​ട്ടു മു​ന്നി​ൽ​വെ​ച്ച് മ​ഷൂ​ർ ഫൗ​ൾ ചെ​യ്ത​താ​ണ് ചു​വ​പ്പ് കാ​ർ​ഡി​നി​ട​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I-Leaguegokulam kerala fc
News Summary - gokulam kerala fc I-League
Next Story