Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഫ്രൻഡ്സ് ആൻഡ് ഫാമിലി...

'ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷൻ' രജിസ്ട്രേഷൻ നവംബർ ഒന്നുവരെ

text_fields
bookmark_border
ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷൻ
cancel
camera_alt

ആ​സ്പ​യ​ർ ടോ​ർ​ച്ച് ട​വ​റും സ​മീ​പ​ത്തെ ലോ​ക​ക​പ്പ് അ​ല​ങ്കാ​ര​വും

ദോഹ: ലോകകപ്പിനായി വിദേശങ്ങളിൽനിന്നെത്തുന്ന കാണികൾക്ക് ആതിഥേയത്വമൊരുക്കുന്നതിനുള്ള 'ഫാമിലി ആൻഡ് ഫ്രണ്ട്സ് അക്കമഡേഷന്‍' രജിസ്ട്രേഷന്‍ നവംബര്‍ ഒന്നോടെ നിർത്തലാക്കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു. മലയാളി ഫുട്ബാള്‍ ആരാധകര്‍ ഏറെ പ്രയോജനപ്പെടുത്തിയ താമസ സൗകര്യമാണ് ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷന്‍. ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പിനെത്തുന്ന അവരുടെ സുഹൃത്തുക്കളെയും കുടുംബത്തെയും കൂടെത്താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്.

ആതിഥേയര്‍ അക്കമഡേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് നാട്ടില്‍നിന്ന് വരുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത്. നവംബര്‍ ഒന്നുവരെ മാത്രമേ രജിസ്ട്രേഷന്‍ അനുവദിക്കുകയുള്ളൂവെന്നാണ് ലോകകപ്പ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിനുശേഷം ടിക്കറ്റ് ലഭിക്കുന്നവര്‍ ഖത്തര്‍ അക്കമഡേഷന്‍ ഏജന്‍സി വഴിയോ തേഡ് പാര്‍ട്ടി വഴിയോ താമസം ബുക്ക് ചെയ്യേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupFriends and Family Accommodation
News Summary - Friends and Family Accommodation' registration till 1st November
Next Story