Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ്രഞ്ച്​ ഇതിഹാസം;...

ഫ്രഞ്ച്​ ഇതിഹാസം; സ്​പെയിനിനെ തോൽപിച്ച്​ ഫ്രാൻസ്​ നേഷൻസ്​ ലീഗ്​ ജേതാക്കൾ

text_fields
bookmark_border
france nations league
cancel

മിലാൻ: യുവേഫ നേഷൻസ്​ ലീഗ്​ കിരീടം ലോക ചാമ്പ്യൻമാരായ ഫ്രാൻസിന്​. മിലാനിലെ സാൻസീറോ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരുഗോളിന്​ പിറകിൽ നിന്ന ശേഷം സ്​പെയിനിനെ 2-1നാണ്​ ഫ്രഞ്ച്​ പട തോൽപിച്ചത്​. ഇതോടെ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി ഫ്രാൻസ്. 2019ൽ നടന്ന പ്രഥമ നേഷൻസ്​ ലീഗിൽ പോർചുഗലായിരുന്നു ജേതാക്കൾ.


രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന്​ ഗോളുകളും. 64ാം മിനിറ്റിൽ മൈക്കൽ ഒയാർസബാളിന്‍റെ ഗോളിലൂടെ സ്​പെയിനാണ്​ മുന്നിൽ കയറിയത്​. രണ്ടു മിനിറ്റിനകം ​​ഫ്രാൻസ്​ ഒപ്പമെത്തി. ബോക്സിന്​ പുറത്തുനിന്ന്​ ലഭിച്ച പന്ത് ബെൻസേമ വലയിലേക്കു എയ്​തുവിട്ടു. പന്ത്​ തട്ടിയകറ്റാനായി സ്​പാനിഷ്​ ഗോൾകീപ്പർ ഉയർന്നു ചാടിയെങ്കിലും ഗ്ലൗസിൽ തട്ടിയ പന്ത്​ വലയിലേക്ക്​ ഊർന്നിറങ്ങി.

മത്സരത്തിൽ 64 ശതമാനം സമയവും പന്ത്​ കൈവശം വെച്ചത്​ സ്​പെയിനായിരുന്നു. 80ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് നൽകിയ ത്രൂബാൾ ഉനായ്​ സിമോണിനെ കബളിപ്പിച്ച്​ എംബാപ്പെ വലയിലാക്കി. എംബാപ്പെയുടെ വിജയഗോൾ ഓഫ്​സൈഡാണെന്ന്​ സ്​പാനിഷ്​ ടീം വാദിച്ചെങ്കിലും ഗോൾ അനുവദിച്ചു​. മത്സരത്തിന്‍റെ അവസാനം നിർണായകമായ രണ്ട്​ സേവുകളുമായി ഫ്രഞ്ച്​ നായകനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസ് കിരീടം സു​രക്ഷിതമാക്കി.


സെമി ഫൈനലിൽ രണ്ടുഗോളിന്​ പിറകിൽ നിന്ന ശേഷം മൂന്ന്​ ഗോളടിച്ചായിരുന്നു​ ഫ്രാൻസ്​ വിജയിച്ചത്​. 2-1ന്​ ബെൽജിയത്തെ തോൽപിച്ച്​ യൂറോ ജേതാക്കളായ ഇറ്റലി മൂന്നാം സ്​ഥാനം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceUEFA Nations Leaguespain
News Summary - France came from behind to beat Spain and become second team to win Nations League
Next Story