Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ യോ​ഗ്യ​ത: ഡ​ബ്ൾ...

യൂ​റോ യോ​ഗ്യ​ത: ഡ​ബ്ൾ ഹാ​ല​ൻ​ഡ്, നോ​ർ​വേ​ക്ക് ജ​യം

text_fields
bookmark_border
യൂ​റോ യോ​ഗ്യ​ത: ഡ​ബ്ൾ ഹാ​ല​ൻ​ഡ്, നോ​ർ​വേ​ക്ക് ജ​യം
cancel
camera_alt

ഹാ​ല​ൻ​ഡിന്റെ ഗോളാഘോഷം

ഓ​സ്​​ലോ: യൂ​റോ യോ​ഗ്യ​ത റൗ​ണ്ടി​ൽ ആ​ദ്യ ജ​യം നേ​ടി നോ​ർ​വേ. സൈ​പ്ര​സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. 12ാം മി​നി​റ്റി​ൽ സോ​ൾ​ബാ​ക്ക​ൻ നോ​ർ​വേ​ക്കാ​യി ലീ​ഡ് നേ​ടി. 56ൽ ​പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച സൂ​പ്പ​ർ താ​രം എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് 60ലും ​സ്കോ​ർ ചെ​യ്ത​തോ​ടെ ടീം ​വി​ജ​യ​മു​റ​പ്പി​ച്ചു. ക​ളി തീ​രാ​ൻ നേ​രം ക​സ്റ്റാ​നോ​സാ​ണ് (90+3) സൈ​പ്ര​സി​ന്റെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്.

റൊ​മേ​ലു ലു​കാ​കു ഇ​ര​ട്ട ഗോ​ൾ നേ​ടി​യ മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യം 3-0ത്തി​ന് എ​സ്തോ​ണി​യ​യെ തോ​ൽ​പി​ച്ചു. ക്യാ​പ്റ്റ​ൻ​സി വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് തി​ബോ കു​ർ​ട്ടോ​യ്സ് ബെ​ൽ​ജി​യ​ത്തി​ന്റെ ഗോ​ൾ​വ​ല കാ​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ സ്കോ​ട്‍ല​ൻ​ഡ് 2-0ത്തി​ന് ജോ​ർ​ജി​യ​യെ​യും മ​ൾ​ഡോ​വ 3-2ന് ​പോ​ള​ണ്ടി​നെ​യും അ​ൽ​ബേ​നി​യ 3-1ന് ​ഫ​റോ​വ ഐ​ല​ൻ​ഡി​നെ​യും ഓ​സ്ട്രി​യ 2-0ത്തി​ന് സ്വീ​ഡ​നെ​യും ഹം​ഗ​റി 2-0ത്തി​ന് ലി​ത്വേ​നി​യ​യെ​യും ല​ക്സം​ബ​ർ​ഗ് 2-0ത്തി​ന് ബോ​സ്നി​യ​യെും സ്ലോ​വാ​ക്യ 1-0ത്തി​ന് ലൈ​റ്റ​ൻ​സ്റ്റീ​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ബ​ൾ​ഗേ​റി​യ​യും സെ​ർ​ബി​യ​യും 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NorwayHollandEuro Qualifying
News Summary - Euro Qualifying: Double Holland beat Norway
Next Story