Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാൽമർക്ക് ഹാട്രിക്; ഇഞ്ചുറി ടൈം ഗോളുകളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തി ചെൽസി
cancel
Homechevron_rightSportschevron_rightFootballchevron_rightപാൽമർക്ക് ഹാട്രിക്;...

പാൽമർക്ക് ഹാട്രിക്; ഇഞ്ചുറി ടൈം ഗോളുകളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തി ചെൽസി

text_fields
bookmark_border

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തകർത്ത് ചെൽസി. അവസാന നിമിഷം വരെ മുന്നിൽ നിന്ന യുനൈറ്റഡിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമുകളിലെ (100, 101) ഗോളുകളിലൂടെയായിരുന്നു സീസറും സംഘവും വിജയം പിടിച്ചത്.

കോൾ പാൽമറുടെ ഹാട്രിക് പ്രകടനമായിരുന്നു ചെൽസിക്ക് തുണയായത്. മത്സരത്തിൽ ആദ്യം ലീഡെടുത്തത് ചെൽസിയായിരുന്നു. നാലാം മിനിറ്റിൽ കോണർ ഗല്ലഗെർ ആയിരുന്നു ഗോളടിച്ചത്. 19-ാം മിനിറ്റിൽ പാൽമറിലൂടെ ചെൽസി രണ്ടാം ഗോളുമടിച്ചു. അതൊരു പെനാൽറ്റിയായിരുന്നു. എന്നാൽ, മാഞ്ചസ്റ്ററിനായി 34-ാം മിനിറ്റിൽ അലക്സാന്ദ്രോ ഗർനാചോയും 39-ാം മിനിറ്റിൽ ​ബ്രൂണോ ഫെർണാണ്ടസും ഗോളുകൾ തിരിച്ചടിച്ചു. ഗാർനാചോയിലൂടെ തന്നെ 67-ാം മിനിറ്റിൽ യുനൈറ്റഡ് ലീഡുയർത്തുകയും ചെയ്തു.

എന്നാൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകൾ നേടിയ പാൽമർ വിജയം യുനൈറ്റഡിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaEnglish Premier LeagueManchester United
News Summary - English Premier League: Chelsea vs Manchester United
Next Story