Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂ​പ്പ​ർ ക​പ്പിൽ...

സൂ​പ്പ​ർ ക​പ്പിൽ മുത്തമിട്ട് ഈ​സ്റ്റ് ബം​ഗാ​ൾ

text_fields
bookmark_border
സൂ​പ്പ​ർ ക​പ്പിൽ മുത്തമിട്ട് ഈ​സ്റ്റ് ബം​ഗാ​ൾ
cancel

ഭു​വ​നേ​ശ്വ​ർ: ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്.​സി​യു​ടെ വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തെ കി​രീ​ട ദാ​രി​ദ്ര്യ​ത്തി​ന് അ​ന്ത്യം. അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും ആ​തി​ഥേ​യ​രു​മാ​യ ഒ​ഡി​ഷ എ​ഫ്.​സി​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് തോ​ൽ​പി​ച്ച് കൊ​ൽ​ക്ക​ത്ത​ക്കാ​ർ ജേ​താ​ക്ക​ളാ​യി. 39ാം മി​നി​റ്റി​ൽ ഡീ​ഗോ മൗ​റീ​ഷ്യോ​യി​ലൂ​ടെ ഒ​ഡി​ഷ​യാ​ണ് സ്കോ​ർ ബോ​ർ​ഡ് തു​റ​ന്ന​ത്. ഇ​തേ സ്കോ​റി​ൽ ഒ​ന്നാം പ​കു​തി തീ​ർ​ന്നു.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി 52ാം മി​നി​റ്റി​ൽ ന​ന്ദ​കു​മാ​ർ ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി സ​മ​നി​ല പി​ടി​ച്ചു. 62ാം മി​നി​റ്റി​ൽ സോ​ൾ ക്രെ​സ്പോ വ​ക കൊ​ൽ​ക്ക​ത്ത​ൻ സം​ഘ​ത്തി​ന്റെ ര​ണ്ടാം ഗോ​ൾ. ഫൗ​ളി​നെ​ത്തു​ട​ർ​ന്ന് 69ാം മി​നി​റ്റി​ൽ മു​ർ​ത്ത​ദ ഫാ​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡും ചു​വ​പ്പ് കാ​ർ​ഡും ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ഒ​ഡി​ഷ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി. ക​ളി തീ​രാ​നി​രി​ക്കെ ഇ​ൻ​ജു​റി ടൈ​മി​ന്റെ ഏ​ഴാം മി​നി​റ്റി​ൽ മൗ​റീ​ഷ്യോ​യെ ബോ​ക്സി​ന​ക​ത്ത് ഫൗ​ൾ ചെ​യ്ത​തി​ന് ഒ​ഡി​ഷ​ക്ക് പെ​നാ​ൽ​റ്റി. ഇ​ത് അ​ഹ്മ​ദ് ജ​ഹൂ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ (2-2) എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക്.

97ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ താ​രം ഷൗ​വി​ക് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് വാ​ങ്ങി മ​ട​ങ്ങി. 111ാം മി​നി​റ്റി​ൽ ക്ലീ​റ്റ​ൻ സി​ൽ​വ​യി​ലൂ​ടെ ബം​ഗാ​ളി സം​ഘ​ത്തി​ന്റെ വി​ജ​യ ഗോ​ൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:East BengalKalinga Super Cup
News Summary - East Bengal wins Kalinga Super Cup: EB 3-2 OFC, EB win a title after 12 years
Next Story