Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകുഞ്ഞാരാധകരു​ടെ...

കുഞ്ഞാരാധകരു​ടെ ക്രിസ്റ്റ്യാനോ...

text_fields
bookmark_border
Cristiano Ronaldo of baby fans
cancel
camera_alt

കു​രു​ന്നു​ക​ൾ തെ​ങ്ങി​ൽ സ്ഥാ​പി​ച്ച ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ചി​ത്രം

എ​ട​പ്പാ​ൾ: കൈ​യി​ൽ കാ​ശി​ല്ല. പ​ക്ഷേ ഫു​ട്ബാ​ൾ ലോ​ക​ക​പ്പ​ല്ലെ, നാ​ലാ​ള് കാ​ണു​ന്നി​ട​ത്ത് ഇ​ഷ്ട​താ​ര​ത്തി​ന്റെ ചി​ത്രം വെ​ക്ക​ണം...​ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​ൻ ഒ​ടു​വി​ൽ ഒ​രു​കൂ​ട്ടം കു​രു​ന്നു​ക​ൾ ഹാ​ർ​ഡ് ബോ​ർ​ഡ് പേ​പ്പ​ർ വെ​ട്ടി​മി​നു​ക്കി റൊ​ണാ​ൾ​ഡോ​യു​ടെ രൂ​പ​മാ​ക്കി റോ​ഡ​രി​കി​ലെ തെ​ങ്ങി​ൽ സ്ഥാ​പി​ച്ചു.

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ക​ട്ടൗ​ട്ടും ഫ്ല​ക്സും സ്ഥാ​പി​ക്കു​ന്ന കാ​ല​ത്ത് ക​രു​ന്നു​ക​ൾ ഹാ​ർ​ഡ് ബോ​ർ​ഡി​ൽ നി​ർ​മി​ച്ച പോ​ർ​ചു​ഗ​ൽ സൂ​പ്പ​ർ താ​രം റൊ​ണാ​ൾ​ഡോ​യു​ടെ ചി​ത്രം അ​ങ്ങ​നെ തെ​ങ്ങി​ൻ മു​ക​ളി​ലെ​ത്തി. എ​ട​പ്പാ​ൾ അ​യി​ല​ക്കാ​ട് കോ​ട്ട​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ താ​ഴ​ത്തേ​തി​ൽ ഹ​മീ​ദി​ന്റെ മ​ക​ൻ ആ​ഫി​സ്, കൊ​ട്ടി​ലി​ൽ ബാ​വ​യു​ടെ മ​ക​ൻ സാ​ദി​ൽ, താ​ഴ​ത്തേ​തി​ൽ ഹ​ക്കീ​മി​ന്റെ മ​ക​ൻ ഷാ​ദി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. കു​രു​ന്നു​ക​ൾ നി​ർ​മി​ച്ച റൊ​ണാ​ൾ​ഡോ​യു​ടെ രൂ​പം ഇ​ഷ്ട​പ്പെ​ട്ട നാ​ട്ടി​ലെ ഒ​രു​കൂ​ട്ടം മു​തി​ർ​ന്ന​വ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് ബോ​ർ​ഡ് തെ​ങ്ങി​ൽ കെ​ട്ടാ​ൻ സ​ഹാ​യി​ച്ച​ത്. ഇ​ത്ത​വ​ണ ക​പ്പ് പോ​ർ​ചു​ഗ​ൽ കൊ​ണ്ടു​പോ​കു​മെ​ന്നും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ വ​ല​നി​റ​യു​ന്ന ഗോ​ൾ അ​ടി​ക്കു​മെ​ന്നു​മാ​ണ്​ ക​രു​ന്ന് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldo
News Summary - Cristiano Ronaldo of baby fans
Next Story