Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെ​ൻ​സേ​മ​യു​ടെ...

ബെ​ൻ​സേ​മ​യു​ടെ 'ത​ല'​യി​ൽ റ​യ​ൽ ര​ക്ഷ​പ്പെ​ട്ടു; നെ​യ്​​മ​ർ ഹാ​ട്രി​കിൽ​ പി.എസ്​.ജി

text_fields
bookmark_border
ബെ​ൻ​സേ​മ​യു​ടെ ത​ല​യി​ൽ റ​യ​ൽ ര​ക്ഷ​പ്പെ​ട്ടു; നെ​യ്​​മ​ർ ഹാ​ട്രി​കിൽ​ പി.എസ്​.ജി
cancel

മ​ഡ്രി​ഡ്​: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ക​രിം ബെ​ൻ​സേ​മ​യു​ടെ 'ത​ല' ഉ​ണ​ർ​ന്നു ക​ളി​ച്ചു. യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ നോ​ക്കൗ​ട്ട്​ ബ​ർ​ത്തി​ന്​ ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡ്​ ബൊ​റൂ​സി​യ മൊ​ൻ​ഷ​ൻ​ഗ്ലാ​ഡ്​​ബാ​ഹി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ച്​ 'ഗ്രൂ​പ്​ ബി' ​ചാ​മ്പ്യ​ന്മാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ.

സെ​ർ​ജി​യോ റാ​മോ​സി​െൻറ തി​രി​ച്ചു​വ​ര​വോ​ടെ പ്ര​തി​രോ​ധം ശ​ക്ത​മാ​യ റ​യ​ലി​ന്​ ഒ​മ്പ​ത്, 32 മി​നി​റ്റി​ലാ​യി​രു​ന്നു ക​രിം ബെ​ൻ​സേ​മ ര​ക്ഷ​ക​നാ​യ​ത്. ലൂ​കാ​സ്​ വാ​സ്​​ക്വ​സ്​ ഹൈ​ബാ​ളാ​യി ന​ൽ​കി​യ ​ക്രോ​സി​നെ പോ​സ്​​റ്റി​െൻറ മൂ​ല​യി​ൽ​നി​ന്നും പ​വ​ർ​ഫു​ൾ ഹെ​​ഡ​റി​ലൂ​ടെ വ​ല​യി​ലാ​ക്കി​യ ​ഫ്ര​ഞ്ച്​ താ​രം, 31ാം മി​നി​റ്റി​ൽ റോ​ഡ്രി​ഗോ ന​ൽ​കി​യ സ​മാ​ന​മാ​യ ക്രോ​സി​ലൂ​ടെ വീ​ണ്ടും ഹെ​​ഡ​ർ ഗോ​ൾ നേ​ടി. റ​യ​ൽ ജ​യം നേ​ടി​യ​​പ്പോ​ൾ, ഇ​തേ ഗ്രൂ​പ്പി​ലെ ഷാ​ക്​​ത​ർ - ഇ​ൻ​റ​ർ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. റ​യ​ലി​നൊ​പ്പം ഗ്ലാ​ഡ്​​ബാ​ഹും നോ​ക്കൗ​ട്ട്​ യോ​ഗ്യ​ത നേ​ടി.

ഗ്രൂ​പ്​ 'ഡി'​യി​ൽ നി​ല​വി​ലെ ലി​വ​ർ​പൂ​ളി​നെ ഡെ​ന്മാ​ർ​ക്​ ക്ല​ബ്​ മി​റ്റി​ലാ​ൻ​ഡ്​ 1-1ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. ആ​ദ്യ മി​നി​റ്റി​ൽ മു​ഹ​മ്മ​ദ്​ സ​ലാ​ഹി​െൻറ ഗോ​ളി​ലൂ​ടെ ലി​വ​ർ​പൂ​ൾ തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നെ മു​ന്നോ​ട്ട്​ പോ​യി​ല്ല. 62ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ എ​തി​രാ​ളി​ക​ൾ മ​റു​പ​ടി നേ​ടി. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​യാ​ക്​​സി​നെ തോ​ൽ​പി​ച്ച്​ അ​റ്റ്​​ലാ​ൻ (1-0) പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 'എ'​യി​ൽ ബ​യേ​ൺ മ്യൂ​ണി​ക്​ ലോ​കോ​മോ​ടീ​വി​നെ​യും (2-0), അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ സാ​ൽ​സ്​​ബ​ർ​ഗി​നെ​യും (2-0) തോ​ൽ​പി​ച്ചു. 'സി'​യി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും പോ​ർ​ടോ​യും ജ​യ​ത്തോ​ടെ ഗ്രൂ​പ്​ റൗ​ണ്ട്​ അ​വ​സാ​നി​പ്പി​ച്ചു.


നി​ർ​ത്തി​വെ​ച്ച മ​ത്സ​ര​ത്തി​ൽ പി.​എ​സ്.​ജി​ക്ക്​ ജ​യം

പാ​രി​സ്​: ഫോ​ർ​ത്​ ഒ​ഫീ​ഷ്യ​ലി​െൻറ വം​ശീ​യാ​ധി​ക്ഷേ​പം മൂ​ലം നി​ർ​ത്തി​വെ​ച്ച മ​ത്സ​ര​ത്തി​ൽ പി.​എ​സ്.​ജി​ക്ക്​ വ​ൻ ജ​യം. തു​ർ​ക്കി ക്ല​ബ്​ ബ​സ​ക്​​സെ​ഹി​റി​നെ 5-1നാ​ണ്​ തോ​ൽ​പി​ച്ച​ത്. നെ​യ്​​മ​ർ ഹാ​ട്രി​കിൽ​ നേ​ടി​യ മ​ത്സ​ര​ത്തി​ൽ കി​ലി​യ​ൻ എം​ബാ​പ്പെ ര​ണ്ട്​ ഗോ​ളും കു​റി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ഫീ​ഷ്യ​ൽ ബ​സ​ക്​​സെ​ഹി​ർ അ​സി. കോ​ച്ചി​നെ​തി​രെ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ 14ാം മി​നി​റ്റി​ൽ ഇ​രു ടീ​മു​ക​ളും മ​ത്സ​രം ബ​ഹി​ഷ്​​ക​രി​ച്ചി​രു​ന്നു. ബാ​ക്കി സ​മ​യ​ത്തെ മ​ത്സ​ര​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന​ത്. പു​തി​യ റ​ഫ​റി​മാ​രെ നി​യ​മി​ച്ചാ​ണ്​ ക​ളി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champions LeagueNeymar Jr
News Summary - Champions League Team of the Week - Neymar, Karim Benzema, Kylian Mbappe
Next Story