Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്റ്റേഴ്സ് ഇന്ന്...

ബ്ലാസ്റ്റേഴ്സ് ഇന്ന് കൊൽക്കത്തയിൽ

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ് ഇന്ന് കൊൽക്കത്തയിൽ
cancel

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (ഐ‌.​എ​സ്‌.​എ​ൽ) കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ഈ​സ്റ്റ് ബം​ഗാ​ളും ഇ​ന്ന് ഏ​റ്റു​മു​ട്ടും. സാ​ൾ​ട്ട് ലേ​ക്കി​ലെ വി​വേ​കാ​ന​ന്ദ യു​വ​ഭാ​ര​തി ക്രി​രം​ഗ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടു മ​ണി​ക്കാ​ണ് മ​ത്സ​രം. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്നു ജ​യ​വും ഒ​രു സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. ഒ​രു ജ​യ​വും സ​മ​നി​ല​യും ര​ണ്ടു തോ​ൽ​വി​യു​മ​ട​ക്കം നാ​ലു പോ​യ​ന്റു​ള്ള ഈ​സ്റ്റ്ബം​ഗാ​ൾ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. അ​വ​സാ​നം ക​ളി​ച്ച​​​പ്പോ​ൾ ​കൊ​ൽ​ക്ക​ത്ത​ക്കാ​ർ ​കൊ​ച്ചി​ക്കാ​രെ 1-0ത്തി​ന് തോ​ൽ​പി​ച്ചി​രു​ന്നു. അ​തി​നും മു​മ്പ് ര​ണ്ടു​വ​ട്ടം ബ്ലാ​സ്റ്റേ​ഴ്സ് ജ​യി​ച്ചി​രു​ന്നു. ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ആ​രാ​ധ​ക​രു​ടെ നി​റ​ഞ്ഞ പി​ന്തു​ണ​യി​ൽ മു​ന്നേ​റി​യ ബ്ലാ​സ്റ്റേ​ഴ്സി​ന് സാ​ൾ​ട്ട് ലേ​ക്കി​ൽ എ​തി​ർ ടീം ​ആ​രാ​ധ​ക​ർ വെ​ല്ലു​വി​ളി​യാ​കും.

ക​രി​യ​റി​ന്റെ ഭൂ​രി​ഭാ​ഗ​വും കൊ​ൽ​ക്ക​ത്ത​യി​ൽ ക​ളി​ച്ച പ്രീ​തം കോ​ട്ടാ​ലും ബ്ലാ​സ്റ്റേ​ഴ്‌​സ് ടീ​മി​ലു​ണ്ട്. ഇ​വ​ർ​ക്ക് തി​ള​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ആ​ശാ​ൻ ഇ​വാ​ൻ വു​കോ​മാ​നോ​വി​ച്ചി​ന്. ഈ​സ്റ്റ്ബം​ഗാ​ൾ പോ​യ​ന്റ് നി​ല​യി​ൽ പി​ന്നി​ലാ​ണെ​ങ്കി​ലും അ​പ​ക​ട​കാ​രി​യാ​യ ടീ​മാ​ണെ​ന്ന് വു​കോ​മാ​നോ​വി​ച്ച് പ​റ​ഞ്ഞു.

അ​ഡ്രി​യാ​ൻ ലൂ​ണ, ഡാ​നി​ഷ് ഫാ​റൂ​ഖ് എ​ന്നി​വ​ർ ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ ക​ളി​യി​ലെ സൂ​പ്പ​ർ സ​ബ് ദി​മി​​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​വി​ച്ച് ആ​ദ്യ ഇ​ല​വ​നി​ൽ ഇ​റ​ങ്ങി​യേ​ക്കും. ഘാ​ന​ക്കാ​ര​ൻ സെ​ന്റ​ർ ഫോ​ർ​വേ​ഡ് ഖ്വാ​മെ പെ​പ്ര​യെ പു​റ​ത്തി​രു​ത്തി​യേ​ക്കും. ബാ​റി​ന് കീ​ഴി​ൽ സ​ചി​ൻ സു​രേ​ഷി​ന് മാ​റ്റ​മു​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KolkataBlastersIndian Super League
News Summary - Blasters in Kolkata today
Next Story