Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​:...

ചാമ്പ്യൻസ്​ ലീഗ്​: ബാഴ്​സ, യുവൻറസ്​, ചെൽസി, സെവിയ്യ ടീമുകൾ നോക്കൗട്ട്​ റൗണ്ടിൽ

text_fields
bookmark_border
ചാമ്പ്യൻസ്​ ലീഗ്​: ബാഴ്​സ, യുവൻറസ്​, ചെൽസി, സെവിയ്യ ടീമുകൾ നോക്കൗട്ട്​ റൗണ്ടിൽ
cancel
camera_alt

ഗോൾ നേടിയപ്പോൾ ബാഴ്​സ താരങ്ങളുടെ ആഹ്ലാദം

യുവേഫ ചാമ്പ്യൻസ്​ ലീഗിൽ വമ്പൻ ടീമുകൾക്ക്​ ജയം. ചൊവ്വാഴ്​ച നടന്ന എട്ട്​ മത്സരങ്ങളിൽ ജയിച്ച നാല്​ ടീമുകൾ നോക്കൗട്ട്​ റൗണ്ടിലേക്ക്​ മുന്നേറി. ബാഴ്​സലോണ, യുവൻറസ്​, ചെൽസി, സെവിയ്യ ടീമുകളാണ്​ ജയത്തോടെ ഗ്രൂപ്പ്​ ഘട്ടം കടന്നത്​.

ചെൽസി, സെവിയ്യ, യുവൻറസ്​ എന്നീ ടീമുകൾ അവസാന നിമിഷം നേടിയ വിജയഗോളുകളിലൂടെയാണ്​ വെന്നിക്കൊടി പാറിച്ചതെങ്കിൽ 4-0ത്തിന്​ ഡൈനാമോ കീവിനെ തകർത്താണ്​ ബാഴ്​സയുടെ പ്രയാണം. ആർ.ബി ലെപ്​സിഷിനെ ഏകപക്ഷീയമായ ഒരുഗോളിന്​ തോൽപിച്ച്​ പി.എസ്​.ജിയും പ്രതീക്ഷകൾ സജീവമാക്കി.

ഗ്രൂപ്പ്​ ഇ

റെന്നസ്​ 1- 2 ചെൽസി


ഗ്രൂപ്പിൽ നാല്​ മത്സരങ്ങളിൽ നിന്ന്​ മൂന്നാം ജയവുമായാണ്​ ഫ്രാങ്ക്​ ലാംപാർഡും സംഘവും അവസാന 16ലേക്ക്​ മുന്നേറിയത്​. കല്ലം ഹുഡ്​സൺ ഒഡോയ്​യുടെ ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ ചെൽസി മുന്നിൽ കയറിയിരുന്നു. എന്നാൽ 85ാം മിനിറ്റിൽ സെഹ്​റു ഗ്വിരാസി ഹെഡറിലൂടെ റെന്നസ്​ ഒപ്പമെത്തി. സബസ്​റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഒലിവർ ജിറൂഡാണ്​ ചെൽസിയുടെ വിജയഗോളിനുടമ.

ക്രാസ്​നോദർ 1-2 സെവിയ്യ

ഇവാൻ റാകിട്ടിച്ചി​െൻറയും ഇഞ്ച്വറി സമയത്ത്​ മുനീർ എൽ ഹദ്ദാദിയും നേടിയ ഗോളുകളുടെ മികവിലാണ്​ സെവിയ്യ ചെൽസിക്കൊപ്പം ഗ്രൂപ്പിൽ നിന്നും നോക്കൗട്ട്​ റൗണ്ടിലെത്തിയത്​. നാല്​ മത്സരങ്ങളിൽ നിന്ന്​ ഇരു ടീമുകൾക്കും 10 പോയൻറ്​ വീതമാണ്​. ഗോൾശരാശരിയിൽ ചെൽസിയാണ്​ മുന്നിൽ കടന്നത്​.

ഗ്രൂപ്പ്​ ജി

ഡൈനാമോ കീവ്​ 0-4 ബാഴ്​സലോണ


സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്​സലോണ രണ്ടാം പകുതിയിലാണ്​ നാല്​ ഗോളുകളും നേടിയത്​. മാർടിൻ ബ്രാത്ത്​വെയ്​റ്റ്​ ഇരട്ടഗോൾ നേടി. 52ാം മിനിറ്റിൽ സെർജിനോ ഡെസ്​റ്റാണ്​ ഗോൾവേട്ടക്ക്​ തുടക്കമിട്ടത്​. അഞ്ച്​ മിനിറ്റിനകം മാർടിൻ ബ്രാത്ത്​വെയ്​റ്റ്​ ലീഡ്​ രണ്ടാക്കി.

70ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബ്രാത്ത്​വെയ്​റ്റ്​ ത​െൻറ രണ്ടാം ഗോൾ നേടി. ഇഞ്ച്വറി ടൈമിൽ സബ്​സ്​റ്റിറ്റ്യൂട്ടായി ഇറങ്ങിയ അ​േൻറായിൻ ഗ്രീസ്​മാനാണ്​ പട്ടിക തികച്ചത്​. അവസാനം കളിച്ച നാല്​ മത്സരങ്ങളിലും യുക്രൈനിയൻ ടീമിനെ തോൽപിക്കാൻ ബാഴ്​സക്കയി.

യുവൻറസ് ​ 2-1 ഫെറൻവാറോസ്​


ഇഞ്ച്വറി സമയത്ത്​ ആൽവറോ മൊറാട്ട നേടിയ ഗോളാണ്​ യുവൻറസിന്​ രക്ഷയായത്​. നിറഞ്ഞ്​ കളിച്ച ആദ്യ പകുതിയിൽ ഫെറൻകാവോസാണ്​ ആദ്യം നിറയെഴിച്ചത്​.19ാം മിനിറ്റിൽ മിർടോ ഉസുനി യുവെ വലയിൽ പന്തെത്തിച്ചു.

എന്നാൽ 35ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ യുവെക്ക്​ സമനില സമ്മാനിച്ചു. ഇതോടെ ചാമ്പ്യൻസ്​ ലീഗിലെ 70ാം ഹോം ഗോൾ നേടിയ ക്രിസ്​റ്റ്യാനോ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. ഹെഡ്ഡറിലൂടെയായിരുന്നു മൊറാട്ടയു​െട ഗോൾ.

നാല്​ മത്സരങ്ങളിൽ നാലും വിജയിച്ച ബാഴ്​സ 12 പോയൻറുമായി ഗ്രൂപ്പിൽ ഒന്നാമതായാണ്​ നോക്കൗട്ട്​ റൗണ്ടിലേക്ക്​ കടന്നത്​. യുവൻറസിന്​ ഒമ്പത്​ പോയൻറാണ്​.

ഗ്രൂപ്പ്​ എച്ച്​

മാഞ്ചസ്​റ്റർ യുനൈറ്റഡ്​ 4-1 ഇസ്​താംബൂൾ ബസക്​ഷെഹിർ


​തുർക്കി ക്ലബായ ഇസ്​താംബൂൾ ബസക്​ഷെഹിറിനെ 4-1ന്​ തകർത്ത്​ മാഞ്ച്​സ്​റ്റർ യുനൈറ്റഡ്​ ഗ്രൂപ്പിലെ തങ്ങളുടെ മേധാവിത്വം ശക്​തമാക്കി. ബ്രൂണോ ഫെർണാണ്ടസ്​ ഇരട്ടഗോൾ നേടിയപ്പോൾ മാർകസ്​ റാഷ്​ഫോഡും ഡാനിയൽ ജെയിംസും ഓരോ ഗോൾ വീതം നേടി.

പി.എസ്​.ജി 1-0 ആർ.ബി ലെപ്​സിഷ്​


ഗ്രൂപ്പ്​ എച്ചിൽ ആദ്യ പകുതിയിൽ നെയ്​മർ നേടിയ പെനാൽറ്റി ഗോളി​െൻറ മികവിലാണ്​ പി.എസ്​.ജി ലെപ്​സിഷിനെ മറികടന്നത്​. നാല്​ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒമ്പത്​ പോയൻറുമായി യുനൈറ്റഡാണ്​ ഒന്നാമാത്​. പി.എസ്​.ജിക്കും ലെപ്​സിഷിനും ആറ്​ പോയൻറ്​ വീതമാണ്​. ഗോൾശരാശരിയിൽ പി.എസ്​.ജിയാണ്​ രണ്ടാമത്​.

ഗ്രൂപ്പ്​ എഫ്​

ബൊറൂസിയ ഡോർട്​മുണ്ട്​ 3-0ത്തിന്​ ക്ലബ്​ ബ്രൂജിനെ തകർത്തപ്പോൾ ഇറ്റാലിയൻ കരുത്തരായ ലാസിയോ 3-1ന്​ സെനിത്​ സെൻറ്​ പീറ്റേഴ്​സ്​ബർഗിനെ തോൽപിച്ചു. ഒമ്പത്​ പോയൻറുമായി ഡോർട്​മുണ്ടാണ്​ ഒന്നാമത്​. എട്ട്​ പോയൻറുമായി ലാസിയോ തൊട്ട്​ പിറകിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballuefa championsleagueUEFA Champions League
News Summary - Barcelona, Chelsea, Juventus and Sevilla reach Champions League knockout round
Next Story