Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗുരുതര ഹൃദ്രോഗമെന്ന്: ഇന്ത്യയുടെ സൂപ്പർ ഡിഫൻഡർ അൻവർ അലിയുടെ കരിയറിന്​ ഫുൾസ്​റ്റോപ് വീഴുന്നു
cancel
Homechevron_rightSportschevron_rightFootballchevron_rightഗുരുതര ഹൃദ്രോഗമെന്ന്:...

ഗുരുതര ഹൃദ്രോഗമെന്ന്: ഇന്ത്യയുടെ സൂപ്പർ ഡിഫൻഡർ അൻവർ അലിയുടെ കരിയറിന്​ ഫുൾസ്​റ്റോപ് വീഴുന്നു

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യൻ ഫുട്​ബാളി​െൻറ ഭാവി വന്മതിൽ എന്ന്​ വിശേഷിപ്പിച്ച അൻവർ അലിക്ക്​ ഇനി പന്തുതട്ടാനാവുമോ? കഴിഞ്ഞ മൂന്നു വർഷംകൊണ്ട്​ രാജ്യത്തെ ശ്രദ്ധേയനായ പുതുമുഖ ഡിഫൻഡറായി മാറിയ 20കാരൻ ഗുരുതര ഹൃദ്രോഗത്തി​െൻറ പിടിയിലാണെന്ന വാർത്തയിൽ ഞെട്ടിയിരിക്കുകയാണ്​ ആരാധകലോകം.

ജന്മനാ ഹൃദയവൈകല്യമുള്ള താരത്തോട്​ പരിശീലനം നിർത്താൻ അഖിലേന്ത്യ ഫുട്​ബാൾ ​ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമായി നടന്ന ആരോഗ്യ പരിശോധനകൾക്കു പിന്നാലെയാണ്​ നടപടി. ഏറ്റവും ഒടുവിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്​ധ പരിശോധന നടത്തി. മെഡിക്കൽ റിപ്പോർട്ട്​, താരത്തി​െൻറ ഭാവി സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷന്​ അയച്ചതായി ​െഎ ലീഗ്​ സി.ഇ.ഒ സു​നന്ദേത ദർ അറിയിച്ചു.


2017ൽ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ പ്രതിരോധനിരയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു​ അൻവർ അലി​. രാജ്യത്തി​െൻറ ഭാവിതാരമെന്ന വിശേഷണവുമായി വളരുന്നതിനിടെയാണ്​ അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യൻ ആരോസ്​, മിനർവ പഞ്ചാബ്​ ടീമുകളിലൂടെ മികവ്​ പ്രകടിപ്പിച്ച താരം ​െഎ.എസ്​.എൽ ക്ലബ്​ മുംബൈ സിറ്റി എഫ്​.സിയുടെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ കോച്ച്​ ഇഗോർ സ്​റ്റിമാക്ക്​ ദേശീയ ക്യാമ്പിലേക്ക്​ ക്ഷണിക്കുകയും ചെയ്​തിരുന്നു.

കഴിഞ്ഞ വർഷം അവസാനമാണ്​ ​േരാഗാവസ്ഥ ആദ്യം തിരിച്ചറിഞ്ഞത്​. തുടർന്ന്​ മുംബൈ നാനാവതി, സ്​പെയിൻ, കൊൽക്കത്ത എന്നിവിടങ്ങളിൽ വിദഗ്​ധ ഡോക്​ടർമാർ പരിശോധന നടത്തുകയും ചെയ്​തു. അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷൻ മുൻകൈയെടുത്താണ്​ സ്​പെയിനിൽ​ പരിശോധന നടത്തിയത്​. കളി തുടരുന്നത്​ ജീവൻ അപായപ്പെടുത്തുമെന്നാണ്​ വിദഗ്​​​േധാപദേശം. ''പ്രതിഭയും മികവുമുള്ള ഫുട്​ബാളറാണ്​ അൻവർ. പക്ഷേ, അദ്ദേഹത്തി​െൻറ ജീവൻ അപായത്തിലാക്കാനാവില്ല. സുഖമായിരിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നു'' -എ.​െഎ.എഫ്​.എഫ്​ ​ജനറൽ സെക്രട്ടറി കുശാൽ ദാസ്​ പറഞ്ഞു.

ആരോഗ്യവസ്ഥ പുറത്തുവന്നതോടെ മുംബൈ സിറ്റി എഫ്​.സി കരാർ റദ്ദാക്കിയിരുന്നു. നിലവിൽ മുഹമ്മദൻസി​െൻറ താരമാണ്​ അൻവർ. ഡോക്​ടർമാരും ഫുട്​ബാൾ സംഘാടകരും മുന്നറിയിപ്പ്​ നൽകു​േമ്പാഴും വ്യാഴാഴ്​ച കൊൽക്കത്തയിൽ പരിശോധനക്കെത്തിയ അൻവർ ശുഭാപ്​തിവിശ്വാസത്തിലാണ്​. ''എനിക്ക്​ ആരോഗ്യ പ്രശ്​നങ്ങളൊന്നും ഇല്ല. എനിക്ക്​ കളിക്കണം. ഫുട്​ബാളിൽ മികച്ച കരിയർ കെട്ടിപ്പടുക്കണം'' -20കാര​െൻറ ആത്മവിശ്വാസത്തിന്​ പ്രാർഥനയോടെ ഫുട്​ബാൾ ലോകവും ഒപ്പമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai cityAIFFAnwar Ali
Next Story