Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ട്വ​ന്റി20...

വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പിൽ ഇന്ന് ആദ്യ സെമി ഫൈനൽ: ഇന്ത്യ Vs ഓസീസ്

text_fields
bookmark_border
വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പിൽ ഇന്ന് ആദ്യ സെമി ഫൈനൽ: ഇന്ത്യ Vs ഓസീസ്
cancel
camera_alt

ഇന്ത്യൻ താരങ്ങൾ പ്രാർഥനയിൽ

കേ​പ്ടൗ​ൺ: വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ൽ തേ​ടി ഇ​ന്ത്യ വ്യാ​ഴാ​ഴ്ച ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​റ​ങ്ങും. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഓ​സീ​സി​നോ​ട് ക​ഴി​ഞ്ഞ ത​വ​ണ ഫൈ​ന​ലി​ൽ വീ​ണാ​ണ് ഇ​ന്ത്യ​ക്ക് കൈ​യ​ക​ലെ പ്ര​ഥ​മ കി​രീ​ടം ന​ഷ്ട​മാ​യ​ത്.

ഇ​ന്ന് ആ​ദ്യ സെ​മി​യി​ൽ ക​ങ്കാ​രു നാ​ട്ടു​കാ​രെ തോ​ൽ​പി​ച്ചാ​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നും സം​ഘ​ത്തി​നും 2020ന് ​പി​റ​കെ മ​റ്റൊ​രു ക​ലാ​ശ​ക്ക​ളി​ക്കും ആ​ദ്യ​മാ​യി ജേ​താ​ക്ക​ളാ​വാ​നും വ​ഴി​തു​റ​ക്കും. ര​ണ്ടാം സെ​മി ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

ഗ്രൂ​പ് ഒ​ന്നി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ് ആ​സ്ട്രേ​ലി​യ സെ​മി​യി​ലെ​ത്തി​യ​ത്. ഇ​തു​വ​രെ എ​ട്ട് ലോ​ക​ക​പ്പു​ക​ൾ ന​ട​ന്ന​പ്പോ​ൾ അ​ഞ്ചി​ലും ജേ​താ​ക്ക​ളാ​യ​വ​ർ. ഇ​ന്ത്യ ഗ്രൂ​പ് ര​ണ്ടി​ലെ മൂ​ന്ന് ക​ളി​ക​ൾ ജ​യി​ച്ച​പ്പോ​ൾ ഇം​ഗ്ലീ​ഷു​കാ​രോ​ട് തോ​റ്റു.

പാ​കി​സ്താ​ൻ, വെ​സ്റ്റി​ൻ​ഡീ​സ്, അ​യ​ർ​ല​ൻ​ഡ് ടീ​മു​ക​ളെ​യാ​ണ് ഹ​ർ​മ​നും സം​ഘ​വും തോ​ൽ​പി​ച്ച​ത്. പ​ന്തു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ദൗ​ർ​ബ​ല്യ​മെ​ന്ന് നാ​യി​ക പ​റ​ഞ്ഞു. എ​ങ്കി​ലും ആ​സ്ട്രേ​ലി​യ​യെ തോ​ൽ​പി​ക്കാ​നാ​വു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ തോ​ൽ​പി​ച്ചാ​യി​രു​ന്നു ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സെ​മി ഫൈ​ന​ൽ പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenstwenty20 world cupsemifinal
News Summary - Womens Twenty20 World Cup first semi-final-India vs Aus
Next Story