Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിങ്ങൾ ചെയ്​തതാണ്​ ശരി, കൂടെയുണ്ട്​; വർഗീയ വിവാദത്തിൽ വസീം ജാഫറിനെ പിന്തുണച്ച്​ കുംബ്ലെയും പത്താനും
cancel
Homechevron_rightSportschevron_rightCricketchevron_right'നിങ്ങൾ ചെയ്​തതാണ്​...

'നിങ്ങൾ ചെയ്​തതാണ്​ ശരി, കൂടെയുണ്ട്'​; വർഗീയ വിവാദത്തിൽ വസീം ജാഫറിനെ പിന്തുണച്ച്​ കുംബ്ലെയും പത്താനും

text_fields
bookmark_border

മും​ബൈ: ടീം ​സെ​ല​ക്​​ഷ​നി​ൽ കൈ​ക​ട​ത്തി​യ​തി​ന്​ ഉ​ത്ത​രാ​ഖ​ണ്ഡ്​​ ക്രി​ക്ക​റ്റ്​ പ​രി​ശീ​ല​ക പ​ദ​വി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച മു​ൻ ഇ​ന്ത്യ​ൻ ഓ​പ​ണ​ർ വ​സീം ജാ​ഫ​റി​നെ​തി​രെ ഉ​യ​ർ​ന്ന വ​ർ​ഗീ​യ ആ​രോ​പ​ണ​ത്തി​ൽ വി​ർ​മ​ശ​ന​വു​മാ​യി മു​ൻ താ​ര​ങ്ങ​ൾ. അ​ന​ർ​ഹ​രെ തി​രു​കി​ക്ക​യ​റ്റാ​ൻ ഉ​ത്ത​രാ​ഖ​ണ്ഡ്​ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നാ​ലാ​ണ്​​​ രാ​ജി​യെ​ന്ന്​ വ​സീം ജാ​ഫ​ർ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ​സീം ജാ​ഫ​ർ ഡ്ര​സ്സി​ങ്​ റൂ​മി​നെ വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കു​ക​യും മു​സ്​​ലിം താ​ര​ങ്ങ​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്​​തു​വെ​ന്ന്​​ ​അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മാ​ഹിം വ​ർ​മ പ​റ​ഞ്ഞ​താ​ണ്​ പു​തി​യ വി​വാ​ദ​ങ്ങ​ള​ി​ലേ​ക്കെ​ത്തി​ച്ച​ത്.

വ​സീം ജാ​ഫ​ര്‍ ചെ​യ്ത​ത് ശ​രി​യാ​യ കാ​ര്യ​മാ​ണെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യ അ​നി​ല്‍ കും​ബ്ലെ പ്ര​തി​ക​രി​ച്ചു. 'താ​ങ്ക​ള്‍ക്കൊ​പ്പ​മാ​ണ് വ​സീം ഞാ​ന്‍, താ​ങ്ക​ള്‍ ചെ​യ്ത​താ​ണ് ശ​രി, നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ താ​ങ്ക​ളു​ടെ മാ​ര്‍ഗ​നി​ര്‍ദേ​ശം യു​വ​താ​ര​ങ്ങ​ള്‍ക്ക് ന​ഷ്​​ട​മാ​വും' എ​ന്നാ​യി​രു​ന്നു കും​ബ്ലെ​യു​ടെ പ്ര​തി​ക​ര​ണം. മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​മാ​യ മ​നോ​ജ് തി​വാ​രി​യും ജാ​ഫ​റി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി. രാ​ജ്യ​ത്തി‍െൻറ ഹീ​റോ ആ​യ ഒ​റു ക​ളി​ക്കാ​ര​നെ വ​ര്‍ഗീ​യ​വാ​ദി​യാ​യി ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സി​ങ്​ റാ​വ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മ​നോ​ജ് തി​വാ​രി പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് ജാ​ഫ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍കേ​ണ്ടി​വ​രു​ന്ന​ത് ത​ന്നെ നി​ര്‍ഭാ​ഗ്യ​ക​ര​മാ​ണെ​ന്നാ​യി​രു​ന്നു ഇ​ര്‍ഫാ​ന്‍ പ​ത്താ‍െൻറ പ്ര​തി​ക​ര​ണം. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ജാ​ഫ​റി​ന് പി​ന്തു​ണ​യു​മാ​യി വി​ദ​ര്‍ഭ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. വി​ദ​ര്‍ഭ​യെ ര​ണ്ടു ത​വ​ണ ര​ഞ്ജി​യി​ലും ഇ​റാ​നി ട്രോ​ഫി​യി​ലും ചാ​മ്പ്യ​ന്‍മാ​രാ​ക്കി​യ നാ​യ​ക​ന്‍ ഫൈ​സ് ഫ​സ​ല്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍ അ​ക്ഷ​യ് വാ​ഡ്ക്ക​ർ എ​ന്നി​വ​ർ, പ്ര​ക​ട​ന​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​തി​ക​രി​ച്ചു.

വി​വാ​ദ​ത്തി​ൽ ഓ​ൺ​ലൈ​ൻ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ ജാ​ഫ​ർ, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ മ​റു​പ​ടി ന​ൽ​കേ​ണ്ടി​വ​ന്ന​ത്​ ദുഃ​ഖ​ക​ര​മാ​യ അ​നു​ഭ​വ​മാ​യെ​ന്ന്​ പ്ര​തി​ക​രി​ച്ചു. ' താ​ര​ങ്ങ​ൾ 'ജ​യ്​ ഹ​നു​മാ​ൻ ജ​യ്​' ചൊ​ല്ല​രു​തെ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞ​താ​യി പ​റ​യു​ന്നു. ആ​ദ്യം പ​റ​യാ​നു​ള്ള​ത്​ ഒ​രു താ​ര​വും ഒ​രു ​​​േശ്ലാ​ക​വും പ​തി​വാ​യി ചൊ​ല്ലി​യി​രു​ന്നി​ല്ല. സി​ഖു​കാ​രാ​യ ചി​ല താ​ര​ങ്ങ​ൾ 'റാ​ണി മാ​ത സ​ച്ചേ ദ​ർ​ബാ​ർ കി ​ജ​യ്​' ചൊ​ല്ലി​യി​രു​ന്നു.

എ​ല്ലാ​വ​രും ചേ​ർ​ന്ന്​ 'ഗോ ​ഉ​ത്ത​രാ​ഖ​ണ്ഡ്​' എ​ന്നോ 'ക​മോ​ൺ ഉ​ത്ത​രാ​ഖ​ണ്ഡ്​​' എ​ന്നോ മ​റ്റോ ചൊ​ല്ലാ​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. ഞാ​ൻ വി​ദ​ർ​ഭ​ക്കൊ​പ്പ​മാ​യി​രു​ന്ന​പ്പോ​ൾ 'ക​മോ​ൺ വി​ദ​ർ​ഭ' എ​ന്നാ​ണ്​ ടീം ​പാ​ടി​യി​രു​ന്ന​ത്. - വ​സീം ജാ​ഫ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ വ​സീം ജാ​ഫ​ർ ഉ​ത്ത​രാ​ഖ​ണ്ഡ്​ പ​രി​ശീ​ല​ക പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wasim JafferAnil Kumblecommunal bias
Next Story