Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എൽ ഒരുമിച്ചുകളിച്ചെന്ന്​ കരുതി അവരുമായി എല്ലാം പങ്കുവെക്കാറില്ലെന്ന്​ രഹാനെ
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ...

ഐ.പി.എൽ ഒരുമിച്ചുകളിച്ചെന്ന്​ കരുതി അവരുമായി എല്ലാം പങ്കുവെക്കാറില്ലെന്ന്​ രഹാനെ

text_fields
bookmark_border

ഇന്ത്യൻ പ്രീമിയർ ലീഗ്​ കളിക്കു​േമ്പാൾ വിദേശ താരങ്ങളുമായി ഡ്രസ്സിങ്​ റൂം പങ്കിടാറുണ്ടെങ്കിലും അവരുമായി ദേശീയ ടീമി​െൻറ ഗെയിം പ്ലാൻ അടക്കമുള്ള കാര്യങ്ങളൊന്നും സംസാരിക്കാറില്ലെന്ന്​ ഇന്ത്യയുടെ ഉപനായകൻ അജിൻക്യ രഹാനെ. ​െഎ.പി.എൽ മറ്റ്​ രാജ്യങ്ങളിലെ താരങ്ങളുമായുള്ള അകൽച്ച കുറച്ചിട്ടുണ്ടെങ്കിലും അന്താരാഷ്​ട്ര ക്രിക്കറ്റ്​ കളിക്കു​േമ്പാൾ അതൊന്നും യാതൊരു തരത്തിലും തങ്ങളെ ബാധിക്കാറില്ലെന്നും രഹാനെ വ്യക്​തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരക്ക്​ മുന്നോടിയായാണ്​ താരം മനസുതുറന്നത്​.

ഇംഗ്ലണ്ടി​െൻറ ബെൻ സ്​റ്റോക്​സുമായും ജോസ്​ ബട്​ലറുമായും ജോഫ്ര ആർച്ചറുമായും ഇന്ത്യൻ താരങ്ങൾ ഡ്രസ്സിങ്​ റൂം പങ്കിട്ടിട്ടുണ്ടാവാം. എന്നാൽ, അന്താരാഷ്​ട്ര ക്രിക്കറ്റിനെ മനസിൽ വെച്ചുകൊണ്ട്​ ഒരുതരത്തിലുള്ള ഗെയിം പ്ലാനുകളും പരസ്​പരം പങ്കുവെക്കാറില്ല. ടെസ്റ്റ്​ ക്രിക്കറ്റും ഇന്ത്യൻ പ്രീമിയർ ലീഗും തമ്മിൽ വെത്യാസമുണ്ട്​. അവരുടെ ബൗളർമാർ ഇവിടെ എങ്ങനെ ബൗൾ ചെയ്യുമെന്ന്​ ഞങ്ങൾക്കറിയില്ല. മുമ്പ്​ രാജസ്ഥാൻ റോയൽസിൽ രഹാനെയുടെ സഹതാരങ്ങളാണ്​ സ്​റ്റോക്​സും ബട്​ലറും ആർച്ചറും.

​'െഎ.പി.എല്ലിൽ ഒരുമിച്ചുകളിച്ചത്​ കൊണ്ട്​ ഞങ്ങൾ എല്ലാ കാര്യങ്ങളും അവരോട്​ പറയാറില്ല. അത്​ വളരെ പ്രധാനപ്പെട്ടതാണ്​. രാജ്യത്തിന്​ വേണ്ടി കളിക്കു​േമ്പാൾ ടീമായും വ്യക്​തിഗതമായും എത്രത്തോളം പ്രകടനം പുറത്തെടുക്കാൻ പറ്റും എന്നതിലാണ്​ കാര്യം'. സ്​റ്റോക്​സും ആർച്ചറും ഇംഗ്ലണ്ടി​െൻറ ഏറ്റവും മികച്ച താരങ്ങളാണെന്ന്​ സമ്മതിച്ച രഹാനെ, താരങ്ങളെക്കാൾ ടീം എന്ന നിലയിലും ഇംഗ്ലണ്ട്​ സമീപ കാലത്ത്​ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്ന്​ പറഞ്ഞു. അവരുടെ ഒാരോ താരങ്ങൾക്കെതിരെയും പദ്ധതി ആസൂത്രണം ചെയ്​ത്​ മികച്ച ടീം വർക്കിലൂടെ ഇംഗ്ലീഷ്​ പടയെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajinkya rahaneind vs engIPL
Next Story