Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; സൂ​പ്പ​ർ സി​ക്സി​ൽ ഇ​ന്ന് ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും

text_fields
bookmark_border
under 19 world cup
cancel

ബ്ലോം​ഫൊ​ണ്ടെ​യ്ൻ (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ ജ​യ​വു​മാ​യെ​ത്തി​യ ഇ​ന്ത്യ​ക്ക് ഇ​ന്ന് സൂ​പ്പ​ർ സി​ക്സി​ലെ ആ​ദ്യ അ​ങ്കം. മാം​ഗോ​ങ് ഓ​വ​ലി​ൽ ന​ട​ക്കു​ന്ന ക​ളി​യി​ൽ ന്യൂ​സി​ല​ൻ​ഡാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ എ​തി​രാ​ളി​ക​ൾ. ഫെ​ബ്രു​വ​രി ര​ണ്ടി​ന് നേ​പ്പാ​ളു​മാ​യും ഇ​ന്ത്യ ഏ​റ്റു​മു​ട്ടും. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ആ​ധി​കാ​രി​ക ജ​യം നേ​ടി ആ​റു പോ​യ​ന്റു​മാ​യി ഗ്രൂ​പ് എ ​ജേ​താ​ക്ക​ളാ‍യ ഉ​ദ​യ് സ​ഹാ​റ​നും സം​ഘ​വും കി​വി​ക​ൾ​ക്കെ​തി​രെ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

ബം​ഗ്ലാ​ദേ​ശി​നെ 84 റ​ൺ​സി​നും അ​യ​ർ​ല​ൻ​ഡി​നെ​യും യു.​എ​സി​നെ​യും 201 വീ​തം റ​ൺ​സി​നും ത​രി​പ്പ​ണ​മാ​ക്കി ഇ​ന്ത്യ. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ഒ​രു​പോ​ലെ മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന സം​ഘം ആ​റാം ത​വ​ണ​യും ഇ​ന്ത്യ​യി​ലേ​ക്ക് കൗ​മാ​ര ലോ​ക​കി​രീ​ടം എ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

ഓ​രോ സെ​ഞ്ച്വ​റി​യും അ​ർ​ധ സെ​ഞ്ച്വ​റി​യും നേ​ടി​യ മു​ഷീ​ർ ഖാ​നാ​ണ് ബാ​റ്റ​ർ​മാ​രി​ൽ മു​ന്നി​ൽ. പേ​സ​ർ ന​മാ​ൻ തി​വാ​രി, സ്പി​ന്ന​ർ സോ​മി പാ​ണ്ഡെ തു​ട​ങ്ങി​യ​വ​ർ ബൗ​ളി​ങ്ങി​ലും മി​ക​വു​പു​ല​ർ​ത്തു​ന്നു. ര​ണ്ടു ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി ഗ്രൂ​പ് ഡി​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ന്യൂ​സി​ല​ൻ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCICC World CupSports NewsSuper Six Match
News Summary - Under 19 World Cup- India and New Zealand in Super Six match on tuesday
Next Story