Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി20: ഒമാന്​...

ട്വന്‍റി20: ഒമാന്​ തോൽവി

text_fields
bookmark_border
cricket
cancel
camera_alt

അ​മീ​റാ​ത്തി​ലെ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഒ​മാ​ൻ-​ന​മീ​ബി​യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: ന​മീ​ബി​യ​ക്കെ​തി​രെ​യു​ള്ള ട്വ​ന്‍റി20 പ​ര​മ്പ​യി​ലെ നാ​ലാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ തോ​ൽ​വി. അ​മീ​റാ​ത്തി​ലെ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക​ളി​യി​ൽ ന​മീ​ബി​യ 24 റ​ൺ​സി​നാ​ണ്​ ആ​തി​ഥേ​യ​​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​​ടെ അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 2-2 സ​മ​നി​ല​യി​ലാ​യി. നി​ർ​ണാ​യ​ക അ​വ​സാ​ന മ​ത്സ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന്​ ​ഇ​തേ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ന​മീ​ബി​യ നാ​ല്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 164 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഒ​മാ​ന്​ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 140 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളൂ. അ​ർ​ധ സെ​ഞ്ച്വ​റി​യു​മാ​യി ത​ക​ർ​ത്താ​ടി​യ ജീ​ൻ പെ​രെ കോ​ട്​​സെ (78), ഡേ​വി​ഡ്​ വേ​യ്​​സ്​ (51) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്ങി​ലാ​ണ്​ ന​മീ​ബി​യ മെ​ച്ച​​പ്പെ​ട്ട സ്​​കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഒ​മാ​നു​വേ​ണ്ടി സ​മ​യ്​ ശ്രീ​നി​വാ​സ്ത​വ ര​ണ്ടും ആ​ക്വി ഇ​ല്യാ​സ്, അ​യാ​ൻ ഖാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ്​ വീ​ത​വും വീ​ഴ്ത്തി. ഓ​പ​ണ​ർ സ​സീം (34) മി​ക​ച്ച തു​ട​ക്ക​മാ​ണ്​ ഒ​മാ​ന്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, പി​ന്നീ​ട്​ വ​ന്ന ആ​ക്വി​ബ്​ ഇ​ല്യാ​സ്​ (24), മു​ഹ​മ്മ​ദ്​ ന​ദീം (30) എ​ന്നി​​വ​രൊ​​ഴി​ക്കെ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.​ മൂ​ന്ന്​ വി​ക്ക​റ്റ്​ എ​ടു​ത്ത ഡേ​വി​ഡ് വേ​യ്​​സ് ആ​ണ്​ ഒ​മാ​നെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തി​ൽ മി​ക​ച്ച പ​ങ്കു​വ​ഹി​ച്ച​ത്. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ വേ​യ്​​സ് ആ​ണ്​ ക​ളി​യി​ലെ താ​ര​വും. ​ ​ടോ​സ്​ നേ​ടി​യ ഒ​മാ​ൻ ബൗ​ളി​ങ്​ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20Oman NewsCricket News
News Summary - Twenty20: Oman lost
Next Story