Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'സ്​ത്രീകളെ ​ജോലിക്ക്​...

'സ്​ത്രീകളെ ​ജോലിക്ക്​ അനുവദിക്കുന്നു, ക്രിക്കറ്റിനെ പിന്തുണക്കുന്നു'; താലിബാന്​ പോസിറ്റീവ്​ മനോഭാവമെന്ന്​ ഷാഹിദ്​ അഫ്രീദി, വിവാദം

text_fields
bookmark_border
സ്​ത്രീകളെ ​ജോലിക്ക്​ അനുവദിക്കുന്നു, ക്രിക്കറ്റിനെ പിന്തുണക്കുന്നു; താലിബാന്​ പോസിറ്റീവ്​ മനോഭാവമെന്ന്​ ഷാഹിദ്​ അഫ്രീദി, വിവാദം
cancel

ഇസ്​ലാമാബാദ്​: താലിബാനെക്കുറിച്ചുള്ള പാകിസ്​താൻ ക്രിക്കറ്റ്​ താരം ഷാഹിദ്​ അഫ്രീദിയുടെ വാക്കുകൾ വിവാദത്തിൽ. പാകിസ്​താനി മാധ്യമ പ്രവർത്തക നൈല ഇനായത്ത്​ പങ്കുവെച്ച വിഡിയോയിൽ അഫ്രീദി പറയുന്ന വാക്കുകളാണ്​ വിവാദമായിരിക്കുന്നത്​

.''താലിബാന്​ പോസിറ്റീവ്​ മനോഭാവമാണ്​​ ഉള്ളത്​. അവർ സ്​ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു. അവർ ക്രിക്കറ്റിനെ വളരെ ഇഷ്​ടപ്പെടുന്നതായി ഞാൻ വിശ്വസിക്കുന്നു. അവർ പാകിസ്​താനുമായുള്ള ക്രിക്കറ്റ്​ പരമ്പരക്ക്​ വളരെ പിന്തുണ നൽകുന്നു. അവർക്ക്​ ക്രിക്കറ്റിനോട്​ പോസിറ്റീവ്​ മനോഭാവമാണ്​ ഉള്ളത്​'' -അഫ്രീദി പറഞ്ഞു.

എന്നാൽ അഫ്രീദിയുടെ പ്രസ്​താവന വലിയ വിവാദം സൃഷ്​ടിച്ചിട്ടുണ്ട്​. കോൺഗ്രസ്​ നേതാവ്​ മനു അഭിഷേക്​ സിങ്​വി, പാകിസ്തകൻ-കനേഡിയൻ ജേണലിസ്റ്റ്​ താരിക്​ ഫത്താഹ്​ അടക്കമുള്ളവർ അഫ്രീദിയുടെ പ്രസ്​താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanShahid Afridi
News Summary - They're allowing ladies to work': Former Pakistan captain Shahid Afridi
Next Story