Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപു​തു​വ​ർ​ഷം...

പു​തു​വ​ർ​ഷം ജ​യ​ത്തോ​ടെ തു​ട​ങ്ങാ​ൻ ടീം ​ഇ​ന്ത്യ

text_fields
bookmark_border
പു​തു​വ​ർ​ഷം ജ​യ​ത്തോ​ടെ തു​ട​ങ്ങാ​ൻ ടീം ​ഇ​ന്ത്യ
cancel
camera_alt

ഇന്ത്യൻ താരങ്ങളായ പ്രസിദ്ധ് കൃഷ്ണയും കെ.എൽ രാഹുലും പരിശീലനത്തിനിടെ

കേ​പ് ടൗ​ൺ: പ​രാ​ജ​യ​ത്തോ​ടെ പ​ര്യ​വ​സാ​നി​ച്ച 2023ലെ ​നി​രാ​ശ​ക​ൾ മ​റ​ന്ന് പു​തു​വ​ർ​ഷം വി​ജ​യ​ത്തോ​ടെ തു​ട​ങ്ങാ​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം. ​ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​ന്ന് ന്യൂ​ലാ​ൻ​ഡ്സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കും. ട്വ​ന്റി20, ഏ​ക​ദി​ന, ടെ​സ്റ്റ് പ​ര​മ്പ​ര​ക​ള​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന്റെ സ​മാ​പ​നം കൂ​ടി​യാ​ണ് ഈ ​ക​ളി.

രോ​ഹി​ത് ശ​ർ​മ​ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ

ട്വ​ന്റി20 സ​മ​നി​ല​യി​ൽ പി​ടി​ക്കു​ക​യും ഏ​ക​ദി​ന​ത്തി​ൽ പി​ടി​മു​റു​ക്കു​ക​യും ചെ​യ്ത സ​ന്ദ​ർ​ശ​ക​ർ ടെ​സ്റ്റി​ൽ 0-1ന് ​പി​റ​കി​ലാ​ണ്. ജ​യ​ത്തോ​ടെ പ​ര​മ്പ​ര ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ക്കാ​നും പു​തി​യ​വ​ർ​ഷം സ​ന്തോ​ഷ​ത്തോ​ടെ തു​ട​ങ്ങാ​നു​മാ​ണ് രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്.

ഡീ​ൻ എ​ൽ​ഗ​ർ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ

ജ​ദേ​ജ തി​രി​ച്ചു​വ​രും;ബാ​റ്റ​റെ കു​റ​ക്കു​മോ?

ഒ​ന്നാം ടെ​സ്റ്റി​ൽ ദ​യ​നീ​യ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​വി. മൂ​ന്ന​ര​ദി​വ​സ​ത്തി​ന​കം ക​ളി ഇ​ന്നി​ങ്സി​ന് ജ​യി​ച്ചു ദ​ക്ഷി​ണാ​ഫ്രി​ക്ക. ആ​തി​ഥേ​യ പേ​സ​ർ​മാ​ർ വി​ള​യാ​ടി‍യ സെ​ഞ്ചൂ​റി​യ​ൻ പി​ച്ചി​ലെ എ​ക്സ്ട്രാ ബൗ​ൺ​സി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ കൂ​ടാ​രം​ക​യ​റി. ഒ​ന്നാം ഇ​ന്നി​ങ്സി​ൽ കെ.​എ​ൽ. രാ​ഹു​ൽ നേ​ടി​യ ശ​ത​ക​വും ര​ണ്ടാം ഇ​ന്നി​ങ്സി​ൽ വി​രാ​ട് കോ​ഹ്‌​ലി കു​റി​ച്ച 76 റ​ൺ​സും ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ദൈ​ന്യ​ത കൂ​ടി​യേ​നെ.

പ​രി​ക്ക് കാ​ര​ണം പു​റ​ത്തി​രു​ന്ന ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ദേ​ജ തി​രി​ച്ചെ​ത്തും. ന്യൂ​ലാ​ൻ​ഡ്സി​ലെ പി​ച്ച് ബാ​റ്റി​ങ്ങി​നും ഒ​രു പ​രി​ധി​വ​രെ സ്പി​ൻ ബൗ​ള​ർ​മാ​ർ​ക്കും അ​നു​കൂ​ല​മാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ങ്ങി​നെ​യെ​ങ്കി​ൽ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നെ നി​ല​നി​ർ​ത്താ​നാ​ണ് സാ​ധ്യ​ത. പേ​സ​ർ​മാ​രാ​യ ഷാ​ർ​ദു​ൽ താ​ക്കൂ​റി​നെ​യും പ്ര​സി​ദ്ധ് കൃ​ഷ്ണ​യെ​യും മാ​റ്റി ആ​വേ​ഷ് ഖാ​നെ​യും മു​കേ​ഷ് കു​മാ​റി​നെ​യും ആ​ദ്യ ഇ​ല​വ​നി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ആ​ലോ​ച​ന​യു​ണ്ട്. ജ​ദേ​ജ​യു​ടെ വ​ര​വ് ഒ​രു സ്പെ​ഷ​ലി​സ്റ്റ് ബാ​റ്റ​റെ കു​റ​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചേ​ക്കും. ബാ​റ്റ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ പു​ന​ർ​വി​ചി​ന്ത​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ശ്വി​നെ​യോ ഒ​രു പേ​സ​റെ​യോ പി​ൻ​വ​ലി​ക്കും.

ബൈ ​ബൈ എ​ൽ​ഗ​ർ

ടെം​ബ ബാ​വു​മ​യു​ടെ അ​ഭാ​വ​ത്തി​ൽ പ്രോ​ട്ടീ​സി​നെ ന​യി​ക്കു​ന്ന ഡീ​ൻ എ​ൽ​ഗ​ർ ഇ​തോ​ടെ അ​ന്താ​രാ​ഷ്ട്ര ക​രി‍യ​ർ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഒ​ന്നാം ടെ​സ്റ്റി​ന്റെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ 185 റ​ൺ​സ​ടി​ച്ച എ​ൽ​ഗ​റി​ന്റെ യാ​ത്ര​യ​യ​പ്പ് മ​ത്സ​ര​ത്തി​ൽ ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും ആ​തി​ഥേ​യ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

ഒ​ന്നാം ടെ​സ്റ്റി​ൽ പേ​സ​ർ​മാ​ർ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കാ​യി പ​ന്തെ​റി​ഞ്ഞ​ത്. കാ​ഗി​സോ റ​ബാ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​കോ ജാ​ൻ​സെ​നും നാ​ന്ദ്രെ ബ​ർ​ഗ​റും ജെ​റാ​ൾ​ഡ് കോ​യെ​റ്റ്സി​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ടു. പേ​സ​ർ ലു​ൻ​ഗി എ​ൻ​ഗി​ഡി​യും സ്പി​ന്ന​ർ കേ​ശ​വ് മ​ഹാ​രാ​ജും ര​ണ്ടാം ടെ​സ്റ്റി​ലെ സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ര​വീ​ന്ദ്ര ജ​ദേ​ജ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​വേ​ഷ് ഖാ​ൻ, മു​കേ​ഷ് കു​മാ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, പ്ര​സി​ദ്ധ് കൃ​ഷ്ണ, കെ.​എ​സ്. ഭ​ര​ത്, അ​ഭി​മ​ന്യു ഈ​ശ്വ​ര​ൻ.

ദ​ക്ഷി​ണാ​ഫ്രി​ക്ക: ഡീ​ൻ എ​ൽ​ഗ​ർ (ക്യാ​പ്റ്റ​ൻ), എ​യ്ഡ​ൻ മ​ർ​ക്രം, ടോ​ണി ഡി ​സോ​ർ​സി, കീ​ഗ​ൻ പീ​റ്റേ​ഴ്‌​സ​ൺ, ഡേ​വി​ഡ് ബെ​ഡി​ങ്ഹാം, കെ​യ്ൽ വെ​റെ​യ്‌​നെ, മാ​ർ​കോ ജാ​ൻ​സെ​ൻ, കാ​ഗി​സോ റ​ബാ​ദ, ലു​ൻ​ഗി, എ​ൻ​ഗി​ഡി, നാ​ന്ദ്രെ ബ​ർ​ഗ​ർ, കേ​ശ​വ് മ​ഹാ​രാ​ജ്, വി​യാ​ൻ മ​ൾ​ഡ​ർ, സു​ബൈ​ർ ഹം​സ, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ്.

2024ൽ ​ഇ​ന്ത്യ​ൻ ടീം

​ജ​നു​വ​രി: മൂ​ന്ന് ട്വ​ന്റി20 Vs അ​ഫ്ഗാ​നി​സ്താ​ൻ (ഹോം)

​ജ​നു​വ​രി-​മാ​ർ​ച്ച്: അ​ഞ്ച് ടെ​സ്റ്റ് Vs ഇം​ഗ്ല​ണ്ട് (ഹോം)

​ജൂ​ൺ: ട്വ​ന്റി20 ലോ​ക​ക​പ്പ് (യു.​എ​സ്/​വെ​സ്റ്റി​ൻ​ഡീ​സ്)

ജൂ​ലൈ: മൂ​ന്ന് ട്വ​ന്റി20 Vs ശ്രീ​ല​ങ്ക (എ​വേ)

ജൂ​ലൈ: മൂ​ന്ന് ഏ​ക​ദി​നം Vs ശ്രീ​ല​ങ്ക (എ​വേ)

സെ​പ്റ്റം​ബ​ർ: ര​ണ്ട് ടെ​സ്റ്റ് Vs ബം​ഗ്ലാ​ദേ​ശ് (ഹോം)

​സെ​പ്റ്റം​ബ​ർ: മൂ​ന്ന് ട്വ​ന്റി20 Vs ബം​ഗ്ലാ​ദേ​ശ് (ഹോം)

​ഒ​ക്ടോ​ബ​ർ: മൂ​ന്ന് ടെ​സ്റ്റ് Vs ന്യൂ​സി​ല​ൻ​ഡ് (എ​വേ)

ന​വം​ബ​ർ-​ഡി​സം​ബ​ർ: നാ​ല് ടെ​സ്റ്റ് Vs ആ​സ്ട്രേ​ലി​യ (എ​വേ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20IndiaCricketSports News
News Summary - Sports-India-T-20-Cricket
Next Story