Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി ഫൈനൽ;...

രഞ്ജി ട്രോഫി ഫൈനൽ; പിടിമുറുക്കി സൗരാഷ്ട്ര; 143 റൺസ് ലീഡ്

text_fields
bookmark_border
രഞ്ജി ട്രോഫി ഫൈനൽ; പിടിമുറുക്കി സൗരാഷ്ട്ര; 143 റൺസ് ലീഡ്
cancel

കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ബംഗാളിനെതിരെ സൗരാഷ്ട്ര ശക്തമായ നിലയിൽ. 174 റൺസിന് പുറത്തായ ആതിഥേയർക്കെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ സൗരാഷ്ട്ര 143 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി.

അഞ്ചിന് 317 റൺസ് എന്ന നിലയിലാണ് ടീം. മൂന്നു വർഷം മുമ്പ് ഫൈനലിൽ ബംഗാളിനെതിരെ സെഞ്ച്വറി നേടി സൗരാഷ്ട്രയെ കിരീടത്തിലെത്തിച്ച വൈസ് ക്യാപ്റ്റൻ അർപ്പിത് വാസവദ 81 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.

ഷെൽഡൺ ജാക്സൻ (59), ചിരാഗ് ജാനി (57 നോട്ടൗട്ട്), ഹാർവിക് ദേശായി (50) എന്നിവരും സൗരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്തായി. സെമിയിൽ കർണാടകക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയ അർപ്പിത് ഫൈനലിൽ 11 ഫോറുകൾ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranji Trophy Final
News Summary - Ranji Trophy Final; Saurashtra leading
Next Story