Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകമിൻസ് നാട്ടിൽ തുടരും;...

കമിൻസ് നാട്ടിൽ തുടരും; ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലും സ്മിത്ത് തന്നെ ഓസീസ് നായകൻ

text_fields
bookmark_border
കമിൻസ് നാട്ടിൽ തുടരും; ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലും സ്മിത്ത് തന്നെ ഓസീസ് നായകൻ
cancel

മാതാവിനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങിയ ഓസീസ് നായകൻ പാറ്റ് കമിൻസ് നാട്ടിൽ തന്നെ തുടരും. പകരം സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി. കമിൻസ് നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞ്, പാലിയേറ്റീവ് ചികിത്സയിലായിരുന്ന മാതാവ് മരണപ്പെട്ടിരുന്നു. എന്നാൽ, വീട്ടിലെ പ്രശ്നങ്ങൾ കാരണം കമിൻസ് ഉടൻ തിരിച്ചുവരില്ലെന്നാണ് സൂചന. ‘‘പാറ്റ് ഉടൻ തിരിച്ചുവരില്ല. നാട്ടിൽ വിഷയങ്ങളുമായി കഴിയുകയാണ് അദ്ദേഹം’’- കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ് പറഞ്ഞു.

അവസാന രണ്ടു ടെസ്റ്റിലും കളിക്കാതെ പരിക്കുമായി മല്ലിട്ട ഡേവിഡ് വാർണർ ടീമിൽ തിരിച്ചെത്തിയതായും പരിശീലനം നടത്തുന്നതായും അദ്ദേഹം അറിയിച്ചു. കമിൻസിന്റെ അഭാവത്തിൽ നഥാൻ എല്ലിസ്, കാമറൺ ഗ്രീൻ, ജോഷ് ഇൻഗ്ലിസ്, മിച്ചെൽ സ്റ്റാർക് എന്നിവർ ചേർന്നതാകും ഓസീസ് പേസ് നിര.

ആസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സീന ആബട്ട്, ആഷ്ടൺ ആഗർ, അലക്സ് കാരി, നഥാൻ എല്ലിസ്, കാമറൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മാർനസ് ലബൂഷെയ്ൻ, മിച്ചൽ മാർഷ്, ​െഗ്ലൻ മാക്സ്വെൽ, മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാംപ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Steve SmithPat CumminsAustraliaIndia Series
News Summary - Pat Cummins To Stay Home, Steve Smith Named Captain Of Australian Team For Odi Series Against India
Next Story