Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷമി ഐ.പി.എല്ലിനില്ല;...

ഷമി ഐ.പി.എല്ലിനില്ല; സെപ്റ്റംബറിൽ തിരിച്ചെത്തിയേക്കും

text_fields
bookmark_border
ഷമി ഐ.പി.എല്ലിനില്ല; സെപ്റ്റംബറിൽ തിരിച്ചെത്തിയേക്കും
cancel

മും​ബൈ: കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റ് ക​ഴി​ഞ്ഞ​മാ​സം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ മു​ഹ​മ്മ​ദ് ഷ​മി ഐ.​പി.​എ​ല്ലി​ൽ ക​ളി​ക്കി​ല്ലെ​ന്നു​റ​പ്പാ​യി. സെ​പ്റ്റം​ബ​റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ താ​രം തി​രി​കെ​യെ​ത്തി​യേ​ക്കു​മെ​ന്ന് ബി.​സി.​സി.​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​പ​റ​ഞ്ഞു.

ഏ​ക​ദി​ന ലോ​ക​ക​പ്പി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി ടീം ​ഇ​ന്ത്യ ജ​ഴ്സി​യി​ൽ ഇ​റ​ങ്ങി​യ​ത്. മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ഷ​മി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ​താ​യും പ​രി​ക്കു​മാ​യി പു​റ​ത്തു​ള്ള മ​റ്റൊ​രു താ​ര​മാ​യ കെ.​എ​ൽ. രാ​ഹു​ൽ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും ജ​യ് ഷാ ​പ​റ​ഞ്ഞു. പേ​ശീ​പ്ര​ശ്നം മൂ​ലം പു​റ​ത്താ​യ രാ​ഹു​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ നാ​ലു ടെ​സ്റ്റു​ക​ളി​ൽ ക​ളി​ച്ചി​രു​ന്നി​ല്ല. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ ര​ണ്ട് ടെ​സ്റ്റു​ക​ളും മൂ​ന്ന് ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ളു​മാ​കും ക​ളി​ക്കു​ക.

വ​ൻ അ​പ​ക​ട​ത്തി​ൽ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ഋ​ഷ​ഭ് പ​ന്തും വൈ​കാ​തെ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ന​ന്നാ​യി ബാ​റ്റു​ചെ​യ്യു​ന്ന താ​രം ഫി​റ്റാ​ണെ​ന്ന് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ട്വ​ൻ​റി​20 ലോ​ക​ക​പ്പി​ൽ ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നും ജ​യ് ഷാ ​സൂ​ചി​പ്പി​ച്ചു. ഐ.​പി.​എ​ല്ലി​ൽ താ​രം ഉ​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തേ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ​പ​രി​​ശീ​ല​ക​ൻ റി​ക്കി പോ​ണ്ടി​ങ് പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed ShamiIPL 2024
News Summary - Mohammed Shami ruled out of IPL 2024
Next Story