Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും സചിൻ ബേബി;...

വീണ്ടും സചിൻ ബേബി; ലീ​ഡ് പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം

text_fields
bookmark_border
വീണ്ടും സചിൻ ബേബി; ലീ​ഡ് പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം
cancel

വി​സി​യ​ന​ഗ​രം: ആ​ന്ധ്ര​പ്ര​ദേ​ശി​നെ​തി​രാ​യ ര​ഞ്ജി​ട്രോ​ഫി മ​ത്സ​ര​ത്തി​ൽ കേ​ര​ളം ലീ​ഡി​ലേ​ക്ക്. ര​ണ്ടാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ മൂ​ന്ന് വി​ക്ക​റ്റി​ന് 258 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ആ​ന്ധ്ര​യു​ടെ ഒ​ന്നാം ഇ​ന്നി​ങ്സ് സ്കോ​റാ​യ 272ന്റെ ​അ​രി​കി​ലെ​ത്തി​യി​ട്ടു​ണ്ട് കേ​ര​ളം. അ​ർ​ധ ശ​ത​ക​ങ്ങ​ളു​മാ​യി ക്യാ​പ്റ്റ​ൻ സ​ചി​ൻ ബേ​ബി​യും (87) അ​ക്ഷ​യ് ച​ന്ദ്ര​നു​മാ​ണ് (57) ക്രീ​സി​ൽ.

ഏ​ഴി​ന് 260ൽ ​ഇ​ന്ന​ലെ ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച ആ​തി​ഥേ​യ​ർ​ക്ക് 12 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ബാ​ക്കി മൂ​ന്ന് വി​ക്ക​റ്റു​ക​ളും ന​ഷ്ട​പ്പെ​ട്ടു. 87 റ​ൺ​സു​മാ​യി ക്യാ​പ്റ്റ​ൻ റി​ക്കി ഭൂ​യ് പു​റ​ത്താ​വാ​തെ​നി​ന്നു. ബേ​സി​ൽ ത​മ്പി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

നാ​ല് റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ ജ​ല​ജ് സ​ക്സേ​ന വേ​ഗം മ​ട​ങ്ങി​യെ​ങ്കി​ലും മ​റ്റൊ​രു ഓ​പ​ണ​ർ രോ​ഹ​ൻ കു​ന്നു​മ്മ​ൽ (61) അ​ർ​ധ ശ​ത​ക​വും കൃ​ഷ്ണ​പ്ര​സാ​ദ് 41 റ​ൺ​സും നേ​ടി കേ​ര​ള​ത്തെ ക​ര​ക​യ​റ്റി. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം സം​ഗ​മി​ച്ച സ​ചി​ൻ-​അ​ക്ഷ​യ് കൂ​ട്ടു​കെ​ട്ട് നാ​ലാം വി​ക്ക​റ്റി​ൽ ഇ​തി​ന​കം 134 റ​ൺ​സ് ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranji TrophyKerala cricket team
News Summary - Ranji Trophy: Kerala expected to lead; 258 for three in the first innings
Next Story