Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജയിച്ച് സൂപ്പർ...

ജയിച്ച് സൂപ്പർ ജയന്‍റ്സ്; ആർ.സി.ബിക്ക് വീണ്ടും തോൽവി

text_fields
bookmark_border
lsg 98789678
cancel

ബം​ഗ​ളൂ​രു: ഐ.പി.എല്ലിൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സി​ന് ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്‍റ്​​സിനോട് 28 റൺസിന്റെ തോൽവി. അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി ഓ​പ​ണ​ർ ക്വി​ന്‍റ​ൺ ഡി​കോ​ക്കും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട്​ വീ​ര​ൻ നി​​ക്കോ​ളാ​സ്​ പു​രാ​നും ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ ലഖ്നോ 20 ഓ​വ​റി​ൽ അ​ഞ്ചി​ന്​ 181 റ​ൺ​സ്​ കു​റി​ച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് 19.4 ഓവറിൽ 153 റൺ​െസടുക്കാനേ കഴിഞ്ഞുള്ളൂ. അതിവേഗ ബ​ൗളർ മായങ്ക് യാദവ് മൂന്ന് വിക്കറ്റുകളുമായി ആതിഥേയരുടെ നട്ടെല്ലൊടിച്ചു. 33 റൺസെടുത്ത ഇംപാക്ട് പ്ലയർ മഹിപാൽ ലാംറോർ ആണ് ബംഗളുരുവിന്റെ ടോപ്സ്കോറർ. രജത് പാട്ടീദാർ29ഉം മുൻ നായകൻ വിരാട് കോഹ്‍ലി 22ഉം റൺസ് നേടി. മണിക്കൂറിൽ 156.7 കിലോമീറ്ററുമായി ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തും യുവതാരം എറിഞ്ഞു.

​ലഖ്നോയുടെ ഡികോ​ക്ക്​ 56 പ​ന്തി​ൽ എ​ട്ടു ഫോ​റും അ​ഞ്ചു സി​ക്സു​മ​ട​ക്കം 81 റ​ണ്ണെ​ടു​ത്ത​പ്പോ​ൾ പൂ​രാ​ൻ 21 പ​ന്തി​ൽ ഒ​രു ഫോ​റും അ​ഞ്ചു സി​ക്സു​മ​ട​ക്കം 40 റ​ൺ അ​ടി​ച്ചു. ഗ്ലെ​ൻ മാ​ക്സ്​​വെ​ൽ 23 റ​ൺ വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു. ടോ​സ്​ ന​ഷ്ട​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ക്യാ​പ്​​റ്റ​ൻ കെ.​എ​ൽ. രാ​ഹു​ലും ഡീ​കോ​ക്കും ചേ​ർ​ന്ന്​ ന​ല്ല തു​ട​ക്ക​മാ​ണ്​ ന​ൽ​കി​യ​ത്. അ​ഞ്ചോ​വ​ർ പി​ന്നി​ടു​​മ്പോ​ഴേ​ക്കും ഓ​പ​ണ​ർ​മാ​ർ ടീം ​സ്​​കോ​ർ 50 ക​ട​ത്തി. ഗ്ലെ​ൻ മാ​ക്സ്​​വെ​ൽ എ​റി​ഞ്ഞ ആ​റാം ഓ​വ​റി​ൽ കൂ​ട്ടു​കെ​ട്ട്​ പി​രി​ഞ്ഞു. 14 പ​ന്തി​ൽ ര​ണ്ട്​ സി​ക്സ​റ​ട​ക്കം 20 റ​ൺ​സെ​ടു​ത്ത കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ റ​ൺ​ശ്ര​മം മാ​യ​ങ്ക്​ ദ​ഗാ​റി​ന്‍റെ കൈ​യി​ൽ അ​വ​സാ​നി​ച്ചു.

മൂ​ന്നാ​മ​നാ​യെ​ത്തി​യ​ത്​ മ​ല​യാ​ളി താ​രം ദേ​വ​ദ​ത്ത്​ പ​ടി​ക്ക​ൽ. നി​ല​യു​റ​പ്പി​ക്കും മു​മ്പെ ദേ​വ്​​ദ​ത്തും വീ​ണു. ഒ​മ്പ​താം ഓ​വ​റി​ൽ ഡി​കോ​ക്കി​ന്‍റെ സി​ക്സ​ർ പ്ര​ഹ​ര​മേ​റ്റു​വാ​ങ്ങി​യ​തി​നു​ശേ​ഷം മൂ​ന്ന്​ വൈ​ഡ്​ തു​ട​ർ​ച്ച​യാ​യെ​റി​ഞ്ഞ്​ അ​മ്പ​ര​പ്പി​ച്ച സി​റാ​ജ് പ​ക്ഷേ,​ അ​ഞ്ചാം പ​ന്തി​ൽ ദേ​വ​ദ​ത്തി​നെ പു​റ​ത്താ​ക്കി. കു​ത്തി​യു​യ​ർ​ന്ന പ​ന്തി​ൽ പു​ൾ ഷോ​ട്ടി​നു​ള്ള ദേ​വ്​​ദ​ത്തി​ന്‍റെ ശ്ര​മം വി​ക്ക​റ്റ്​ കീ​പ്പ​ർ അ​നൂ​ജ്​ റാ​വ​ത്തി​ന്‍റെ കൈ​യി​ലൊ​തു​ങ്ങി. പി​ന്നാ​ലെ​യെ​ത്തി​യ മാ​ർ​ക്ക​സ്​ സ്റ്റോ​യ്നി​സു​മൊ​ത്ത്​ ഡി​കോ​ക്ക്​ സ്​​കോ​ർ ച​ലി​പ്പി​ച്ചു.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി​യി​ൽ മാ​റ്റം

ന്യൂ​ഡ​ൽ​ഹി: ഐ.​പി.​എ​ല്ലി​ൽ ഏ​പ്രി​ൽ മൂ​ന്നാം വാ​രം ന​ട​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. കൊ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ വേ​ദി​യാ​വു​ന്ന കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്-​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക​ളി ഏ​പ്രി​ൽ 17ൽ​നി​ന്ന് 16ലേ​ക്ക് മാ​റ്റി. അ​ഹ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ 16ന് ​ന​ട​ക്കേ​ണ്ട ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്-​ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് പോ​ര് 17ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. രാ​മ​ന​വ​മി പ്ര​മാ​ണി​ച്ച് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൊ​ൽ​ക്ക​ത്ത​യി​ലെ ക​ളി ഒ​രു​നാ​ൾ നേ​ര​ത്തേ​യാ​ക്കി​യ​ത്. എ​ന്നാ​ൽ, അ​ഹ്മ​ദാ​ബാ​ദി​ലെ മ​ത്സ​രം മാ​റ്റി​യ​തി​ന് ബി.​സി.​സി.​ഐ പ്ര​ത്യേ​ക കാ​ര​ണ​മൊ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2024LSG vs RCB
News Summary - IPL 2024 LSG vs RCB live
Next Story