Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടോസ് മുംബൈക്ക്;...

ടോസ് മുംബൈക്ക്; ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും

text_fields
bookmark_border
IPL
cancel

അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുത്തു. പുതിയ നായകന്മാർക്കു കീഴിലാണ് ഇരു ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്.

ഇക്കുറി ക്യാപ്റ്റന്റെ ചുമതലകൂടി നൽകി മുംബൈയിൽ തിരിച്ചെത്തിച്ച ഹാർദികിന് കീഴിലാണ് ഗുജറാത്ത് കഴിഞ്ഞ രണ്ട് സീസണുകളിലും ഫൈനലിലെത്തിയത്. 2022ൽ അരങ്ങേറ്റത്തിൽത്തന്നെ കിരീടവും നേടി. അഞ്ച് തവണ ജേതാക്കളാക്കിയ രോഹിത് ശർമയെ മാറ്റിയാണ് മുംബൈ ക്യാപ്റ്റൻസി ഹാർദിക്കിന് നൽകിയത്. ഇതോടെ ഗുജറാത്ത് നായകനായി ശുഭ്മൻ ഗില്ലിനെയും നിയോഗിച്ചു.

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

മുംബൈ ഇന്ത്യൻസ് ടീം: രോഹിത് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, നമൻ ധിർ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, ഷംസ് മുലാനി, പിയൂഷ് ചൗള, ജെറാൾഡ് കോറ്റ്സി, ജസ്പ്രീത് ബുംറ, ലൂക് വുഡ്

ഗുജറാത്ത് ടൈറ്റൻസ് ടീം: ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുധർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, അസ്മത്തുല്ല ഒമർസായി, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, ഉമേഷ് യാദവ്, സായ് കിഷോർ, സ്പെൻസെർ ജോൺസൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansGujarat TitansIPL 2024
News Summary - IPL 2024: Gujarat Titans vs Mumbai Indians
Next Story