Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightച​തു​ര്‍രാ​ഷ്ട്ര...

ച​തു​ര്‍രാ​ഷ്ട്ര ട്വ​ന്‍റി20 ഒ​മാ​ന്​ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
ച​തു​ര്‍രാ​ഷ്ട്ര ട്വ​ന്‍റി20 ഒ​മാ​ന്​ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തു​ട​ക്കം
cancel
camera_alt

ച​തു​ര്‍രാ​ഷ്ട്ര ട്വ​ന്‍റി20 ഒ​മാ​ന്​ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തു​ട​ക്കം

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ തു​ട​ങ്ങി​യ 'ഡെ​സേ​ര്‍ട്ട് ക​പ്പ്​'​ച​തു​ര്‍രാ​ഷ്ട്ര ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​മാ​ന്​ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തു​ട​ക്കം.

ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഒ​മ്പ​ത്​ വി​ക്ക​റ്റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത സൗ​ദി നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 86 റ​ണ്‍സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ ഒ​രു വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 10.1 ഓ​വ​റി​ൽ വി​ജ​യം ക​ണ്ടു. ഓ​പ​ണ​ര്‍മാ​രാ​യ ജി​തേ​ന്ദ​ര്‍ സി​ങ്​ ക​ശ്യ​പ് കു​മാ​റും ഹ​രി​ഷ്ഭാ​യി​യും ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ ഒ​മാ​ന്​ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. 28 പ​ന്തി​ല്‍ 50 റ​ണ്‍സ് നേ​ടി ജി​തേ​ന്ദ​ര്‍ സി​ങ് പു​റ​ത്താ​കാ​തെ നി​ന്നു. ക​ശ്യ​പ് കു​മാ​ര്‍ 32 റ​ണ്‍സെ​ടു​ത്തു.

28 പ​ന്തി​ല്‍ 34 റ​ണ്‍സെ​ടു​ത്ത ഹ​സീ​ബ് ഗ​ഫൂ​റാ​ണ് സൗ​ദി​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. മു​ഹ​മ്മ​ദ് ഹി​ശാം ശൈ​ഖ്, അ​ര്‍ഫാ​ന്‍ സ​ര്‍ഫ്രാ​സ് എ​ന്നി​വ​ർ 13 റ​ൺ​സ്​ വീ​ത​വും എ​ടു​ത്തു. മൂ​ന്ന് ഓ​വ​റി​ല്‍ 20 റ​ണ്‍സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത ബി​ലാ​ല്‍ ഖാ​നും 14 റ​ണ്‍സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഖ​ലീ​മു​ല്ല​യു​മാ​ണ് സൗ​ദി​യെ കു​റ​ഞ്ഞ റ​ണ്ണി​ന്​ പു​റ​ത്താ​ക്കി​യ​ത്.​ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന് സൗ​ദി അ​റേ​ബ്യ കാ​ന​ഡ​യെ​യും രാ​ത്രി എ​ട്ടി​ന് ഒ​മാ​ന്‍ ബ​ഹ്റൈ​നെ​യും നേ​രി​ടും. ന​വം​ബ​ര്‍ 21നാ​ണ് പ്ലേ​ഓ​ഫ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chaturrashtra Twenty20
News Summary - Chaturrashtra Twenty20 Oman begins with a crushing victory
Next Story