Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅക്ഷയ് കുമാർ, എ.ആർ...

അക്ഷയ് കുമാർ, എ.ആർ റഹ്മാൻ, ടൈഗർ ഷ്രോഫ്...; ഐ.പി.എൽ ഉദ്ഘാടന ചടങ്ങിന് വൻ താരനിര

text_fields
bookmark_border
അക്ഷയ് കുമാർ, എ.ആർ റഹ്മാൻ, ടൈഗർ ഷ്രോഫ്...; ഐ.പി.എൽ ഉദ്ഘാടന ചടങ്ങിന് വൻ താരനിര
cancel

ചെന്നൈ: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാൻ ബോളിവുഡിൽനിന്നടക്കമുള്ള വൻ താരനിര. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരും ഗായകനും സംഗീത സംവിധായകനുമായ എ.ആർ റഹ്മാനും ഗായകൻ സോനു നിഗവുമെല്ലാം പാട്ടും മറ്റു കലാപ്രകടനങ്ങളുമായി വേദിയുണർത്തും. നടിമാരായ രശ്മിക മന്ദാന, തമന്ന ഭാട്ട്യ, ഗായകൻ അരിജിത് സിങ് തുടങ്ങിയവരായിരുന്നു കഴിഞ്ഞ വർഷം ഉദ്ഘാടന ചടങ്ങിൽ അതിഥികളായെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. 7.30ന് ആദ്യ മത്സരം ആരംഭിക്കും. നിലവിലെ ജേതാക്കളായ മഹേന്ദ്ര സിങ്​ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും വിരാട് കോഹ്‍ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. 2023ലെ ഐ.പി.എല്ലിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ ധോണിയുടെ തിരിച്ചുവരവിന് ​കൂടി മത്സരം സാക്ഷിയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiger ShroffAR RahmanAkshay KumarIPL 2024
News Summary - Akshay Kumar, AR Rahman, Tiger Shroff...; A huge line-up for the IPL opening ceremony
Next Story