Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightദു​ബൈ...

ദു​ബൈ ന​ഗ​ര​ത്തി​ൽ...മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ.....

text_fields
bookmark_border
waterlogging
cancel
camera_alt

ദു​ബൈ​യി​ൽ വെള്ളക്കെട്ടിലൂടെ നടന്നു നീങ്ങുന്ന

ഗായകൻ രാ​ഹു​ൽ വൈ​ദ്യ​

ദു​ബൈ​യി​ൽ ത​ക​ർ​ത്തു​പെ​യ്ത മ​ഴ​യാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലെ സം​സാ​ര​വി​ഷ​യം. ദു​ബൈ​യെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നി​ശ്ച​ല​മാ​ക്കി​യ ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും എ​ല്ലാ​വ​രെ​യും കു​റ​ച്ചൊ​ന്നു​മ​ല്ല പ്ര​യാ​സ​ത്തി​ലാ​ക്കി​യ​ത്. അ​തി​ൽ സെ​ലി​ബ്രി​റ്റി​ക​ളും​പെ​ട്ടു. ദു​ബൈ​യി​ൽ മ​ഴ​യി​ൽ​പെ​ട്ടു​പോ​യ ഗാ​യ​ക​ൻ രാ​ഹു​ൽ വൈ​ദ്യ​യു​ടെ കു​റി​പ്പും ചി​ത്ര​ങ്ങ​ളു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച.

ഷൂ​വും കൈ​യി​ൽ പി​ടി​ച്ച് മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ ന​ട​ന്നു​നീ​ങ്ങു​ന്ന ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളു​മാ​ണ് ഗാ​യ​ക​ൻ പോ​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന​ത്. ‘ര​ണ്ടു​മ​ണി​ക്കൂ​റാ​ണ് മ​ഴ​പെ​യ്ത​ത്. മ​ഴ​യൊ​ന്നും അ​ത്ര ശീ​ല​മി​ല്ലാ​ത്ത ദു​ബൈ​യു​ടെ അ​വ​സ്ഥ നോ​ക്കൂ. കാ​റു​ക​ളും ടാ​ക്സി​ക​ളും വെ​ള്ള​ക്കെ​ട്ടി​ൽ​പെ​ട്ടു’- ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ വൈ​ദ്യ പ​റ​യു​ന്നു. സു​ര​ക്ഷി​ത​മാ​യി ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​യാ​ളു​ടെ ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.


ദു​ബൈ​യി​ലെ എ​ന്റെ ആ​ദ്യ​ത്തെ കു​ടും​ബ​ത്തി​ന് ന​ന്ദി…​മാ​ൻ​സി​ഹ​ർ​ഷി​ലി​നും റോ​നി​ൽ ഋ​ഷി​ക്കും.... ദു​ബൈ മു​ഴു​വ​ൻ നി​ശ്ച​ല​മാ​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​ൻ സ​ഹാ​യി​ച്ച​തി​ന്- അ​ദ്ദേ​ഹം കു​റി​ച്ചു. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും വി​മാ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു​ള്ള ത​​ന്റെ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiRainUAE NewsWaterlogging
News Summary - In the city of Dubai-all over the water
Next Story