Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightബ​ഹി​രാ​കാ​ശ...

ബ​ഹി​രാ​കാ​ശ രം​ഗ​ത്ത്​ ഇ​ന്ത്യ-​ഒ​മാ​ൻ സ​ഹ​ക​ര​ണ​ത്തി​ന്​ ചർച്ച

text_fields
bookmark_border
india-oman
cancel
camera_alt

‘ഇ​സ്രോ’ ആ​സ്ഥാ​ന​ത്ത്​ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ,

വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി. സഈദ് ബി​ൻ ഹ​മൂ​ദ്​ അ​ൽ മ​വാ​ലി​യും സം​ഘ​വും ഇ​സ്രോ

ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ​ന്‍റെ ഒ​പ്പം

മ​സ്ക​ത്ത്​: ബ​ഹി​രാ​കാ​ശ രം​ഗ​ത്ത്​ ഇ​ന്ത്യ​യും ഒ​മാ​നും സ​ഹ​ക​രി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ഭൗ​മ​നി​രീ​ക്ഷ​ണ സം​വി​ധാ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി. സഈദ്​ ബി​ൻ ഹ​മൂ​ദ്​ അ​ൽ മ​വാ​ലി​യു​ടെ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ‘ഇ​സ്രോ’ ആ​സ്ഥാ​ന​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്​ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പി​ന്​ തു​ട​ക്ക​മാ​യ​ത്.

ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും ഇ​സ്രോ​യും സം​യു​ക്​​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ​ തു​ട​ക്ക​മാ​യാ​ണ്​ പു​തി​യ സം​വി​ധാ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളും പ​ദ്ധ​തി​ക​ളും നേ​രി​ട്ട്​ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​ണ്​ മ​ന്ത്രി ഇ​സ്രോ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച​ത്. ഇ​സ്രോ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ​ൻ അ​ട​ക്കം കേ​ന്ദ്ര​ത്തി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും വി​ദ​ഗ്​​ധ​രു​മാ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും സാ​ധ്യ​ത​ക​ൾ മ​ന്ത്രി ച​ർ​ച്ച​ചെ​യ്തു.

ഭൗ​മ​നി​രീ​ക്ഷ​ണ പ്ലാ​റ്റ്ഫോം ‘ഇ​സ്രോ’ വി​ക​സി​പ്പി​ച്ച് ഒ​മാ​ന് സ​മ്മാ​നി​ച്ച​താ​ണ്. ഇ​ന്ത്യ​ൻ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും ഡേ​റ്റ​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പ്ലാ​റ്റ്​​ഫോം. കൃ​ഷി, ജ​ലം, മ​ത്സ്യ​ബ​ന്ധ​നം, ഗ​താ​ഗ​തം, പ്ര​കൃ​തി​ദു​ര​ന്ത നി​വാ​ര​ണം, ന​ഗ​ര​വി​ക​സ​നം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം തു​ട​ങ്ങി വി​വി​ധ വി​ക​സ​ന മേ​ഖ​ല​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് ഇ​ത് ല​ഭ്യ​മാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഒ​മാ​ൻ സം​ഘം ഇ​ന്ത്യ​ൻ സാ​റ്റ​ലൈ​റ്റ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് മോ​ണി​റ്റ​റി​ങ് സെ​ന്റ​റും സ​ന്ദ​ർ​ശി​ച്ചു. ച​ന്ദ്ര​ന്റെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​നാ​യി ച​ന്ദ്ര​യാ​ൻ-3 ബ​ഹി​രാ​കാ​ശ പേ​ട​കം ക്യാ​പ്‌​സ്യൂ​ളി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തു​ന്ന ഘ​ട്ടം നേ​രി​ട്ട്​ കാ​ണു​ക​യും ചെ​യ്തു.

ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​ത്തി​ൽ വി​ദ​ഗ്ധ​രാ​യ നി​ര​വ​ധി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ലെ ചി​ല വ​ള​ർ​ന്നു​വ​രു​ന്ന ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും പ​​ങ്കെ​ടു​ത്ത സം​യു​ക്ത യോ​ഗ​വും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ഒ​മാ​നി വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്​​ത​മാ​യ ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ സ​ന്ദ​ർ​ശ​നം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു​​മു​മ്പ്​ ഒ​മാ​നി​ൽ ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ഗ​വേ​ഷ​ക​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​ത്തി​ൽ സാ​ന്നി​ധ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​മാ​ധാ​ന​പ​ര​മാ​യ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ആ​ലോ​ച​ന​ക​ൾ സ​ജീ​വ​മാ​ണ്.

നേ​ര​ത്തേ ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ബ​ഹി​രാ​കാ​ശ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി ദു​ഖ​മി​ൽ ബ​ഹി​രാ​കാ​ശ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ പ്ലാ​റ്റ്ഫോം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ കേ​ന്ദ്ര​മാ​കു​മി​തെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacecooperationIndia-Oman
News Summary - India-Oman- space- cooperation- discussion
Next Story