Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightവീ​ണ്ടും...

വീ​ണ്ടും ബ​ഹി​രാ​കാ​ശ​ത്തെ​ത്താ​ൻ മോ​ഹം -അ​ൽ നി​യാ​ദി

text_fields
bookmark_border
al neyadi
cancel

ദു​ബൈ: ഒ​രി​ക്ക​ൽ​കൂ​ടി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ എ​ത്താ​ൻ മോ​ഹ​മു​ണ്ടെ​ന്ന്​ തു​റ​ന്നു​പ​റ​ഞ്ഞ്​ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. ക​ഴി​ഞ്ഞ ദി​വ​സം അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ലാ​ണ്​ ആ​ഗ്ര​ഹം തു​റ​ന്നു​പ​റ​ഞ്ഞ​ത്. ച​ട​ങ്ങ്​ ‘നാ​സ’ ത​ത്സ​മ​യം ടെ​ലി​കാ​സ്റ്റ്​ ചെ​യ്തി​രു​ന്നു. അ​തി​ശ​യ​ക​ര​മാ​യ സ​മ​യ​മാ​ണ്​ ബ​ഹി​രാ​കാ​ശ​ത്ത്​ ക​ഴി​ഞ്ഞു​പോ​യ​ത്. വ​ള​രെ വേ​ഗം ക​ഴി​ഞ്ഞ​തു​പോ​ലെ​യാ​ണ്​​ അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ന്‍റെ പ്ര​ദേ​ശ​ത്തെ സം​ബ​ന്ധി​ച്ച്​ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു ഈ ​യാ​ത്ര.

ഏ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്താ​നും സാ​ധി​ച്ച​ത്​ സ​ന്തോ​ഷ​ക​ര​മാ​ണ്. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലെ​യാ​യ​താ​യി അ​ൽ നി​യാ​ദി പി​ന്നീ​ട്​ ട്വി​റ്റ​റി​ലൂ​ടെ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​ൽ എ​നി​ക്ക്​ പു​തി​യ കു​ടും​ബ​ത്തെ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും പ​ര​സ്പ​രം പ​ങ്കു​വെ​ക്കാ​നാ​യി. മാ​ത്ര​മ​ല്ല, ഒ​രു​മി​ച്ച്​ അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും അ​നു​ഭ​വി​ക്കാ​നും ക​ഴി​ഞ്ഞു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpaceSultan Al Neyadi
News Summary - Desire to reach space again - Al Neyadi
Next Story