Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅപായക്കൊടികൾക്കു...

അപായക്കൊടികൾക്കു മുന്നിൽ കേരളം

text_fields
bookmark_border
അപായക്കൊടികൾക്കു മുന്നിൽ കേരളം
cancel

സംസ്​ഥാനം ഇതു​വരെ കണ്ടിട്ടില്ലാത്ത അപായകരമായ വരള്‍ച്ചയുടെയും ജലദൗർലഭ്യത്തി​​െൻറയും മുന്നിൽ ഇന്ന്​ അന്താരാഷ്​​​ട്ര ജലദിനം​. എന്തുകൊണ്ട്​ മലിനജലം​? എന്നതാണ്​ ഇത്തവണത്തെ ലോക ജലദിന വിഷയം. വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന കാലം വരുമെന്ന്​ കരുതാവുന്നതാണ്​ നാട്ടിലെ ജലദൗർലഭ്യം. കാവേരി നദീജലത്തർക്കമുൾപ്പെടെയുള്ള സംഘർഷങ്ങൾ നൽകുന്ന പാഠവും അതാണ്​. ഏതാണ്ട്​ യുദ്ധസമാനമായ പ്രകൃതി യാഥാർഥ്യത്തെ ഉൾക്കൊണ്ടാണ്​ 2013 അന്താരാഷട്ര ജലസഹകരണ വര്‍ഷമായി യു.എന്‍ ആഘോഷിച്ചത്. 1993 മാര്‍ച്ച് 22 മുതലാണ് ജലദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.

സംസ്ഥാനത്ത്​ ചൂട് മുകളിലേക്ക്​ കുതിക്കുകയാണ്​. സൂര്യാതപമേറ്റുള്ള പൊള്ളലുകളും ആരോഗ്യപ്രശ്‌നങ്ങളും വ്യാപകമായി. മഞ്ഞപ്പിത്തവും ടൈഫോയിഡും ചിക്കന്‍ പോക്‌സും പടരുന്നു. നിർമാണത്തിനായി കുളങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടുമൂടിയത് സംസ്ഥാനത്ത് ജലം കിട്ടാക്കനിയാവാന്‍ കാരണമായി. 44 നദികളും ഉപകായലുകളുമായി ജലസമൃദ്ധമായിരുന്ന കേരളം മു​​െമ്പാരിക്കലും കണ്ടിട്ടില്ലാത്ത ജലക്ഷാമത്തെയാണ്​ അഭിമുഖീകരിക്കുന്നത്​. കേരളത്തിലെ ജലസംഭരണികളിൽ കാലവർഷത്തെ തുടർന്നുണ്ടായ സംഭരണ തോതി​നെക്കുറിച്ച്​ സംസ്ഥാന ജലസേചന വകുപ്പ്​ തയാറാക്കിയ പുതിയ ഗ്രാഫ്​ ഭീതിദമാണ്​. കഴിഞ്ഞ മൂന്ന്​ വർഷത്തിനിടയിൽ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭരണ ഇടിവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​.

2014ൽ കാലവർഷത്തി​​െൻറ അവസാനത്തിൽ 1316.46 ദശലക്ഷം ക്യൂബിക്​ മീറ്റർ ജലം സംഭരിണിയിലെത്തിയെങ്കിൽ 2016ൽ അത്​ 690 മാത്രമാണ്​. വർഷാവർഷം കെട്ടിനിൽക്കുന്നതിനുപുറമെ  കാലവർഷത്താൽ സംഭരണികളിലുണ്ടായ വർധന​ 2014ൽ 901.26 ആണെങ്കിൽ 2016ൽ അത്​ 201.65 ആയിരുന്നു. മൂന്ന്​ വർഷത്തിനകം മൂന്നിൽ രണ്ട്​ ഭാഗം ജലം അപ്രത്യക്ഷമായി എന്ന്​ ചുരുക്കം. കുടിവെള്ളത്തെയും കൃഷിയെയും വൈദ്യ​ുതിയെയും വ്യവസായത്തെയും ഒന്നടങ്കം ബാധിക്കുന്ന അതിഗുരുതരമായ പ്രതിഭാസമാണിതെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ കാലാവസ്ഥ വകുപ്പി​​െൻറ (ഐ.എം.ഡി) കണക്കുകൾ കേരളത്തെ പേടിപ്പിക്കുന്നതാണെന്ന്​ സംസ്​ഥാന ആസൂത്രണ വകുപ്പി​​​െൻറ 2016 സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. 2016 ഒക്​ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ വടക്കുപടിഞ്ഞാറന്‍ കാലവർഷത്തിൽ  ലഭിച്ച മഴയില്‍ മുൻ വർഷത്തെ അപേക്ഷിച്ച്​ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രണ്ട് കാലവർഷങ്ങളുടെയും പരാജയം കാരണം സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഏകദേശം 22 ശതമാനം വെള്ളം കുറവുണ്ടെന്ന്​ ആസൂത്രണ വകുപ്പ്​ അവലോകനത്തിൽ പറയുന്നു. രണ്ട് മണ്‍സൂൺ കാലങ്ങളിലെയും മഴയുടെ കുറവ് സംസ്ഥാനത്തെ കാര്‍ഷികോൽപാദനത്തെയും വൈദ്യുതോൽപാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കുടിവെള്ള ലഭ്യത കുറയാന്‍ ഇടയാക്കുമെന്നും റിപ്പോർട്ട്​ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. 2016  മാർച്ച് ഒന്നുമുതല്‍ 2016 മേയ് 31 വരെ സംസ്​ഥാനത്ത് ലഭിച്ച കാലവർഷപൂർവ മഴ സാധാരണ ലഭിക്കുന്ന മഴയേക്കാൾ 18 ശതമാനം കുറവായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world water day
News Summary - world water day
Next Story