Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചൂൽ കൈവിട്ട...

ചൂൽ കൈവിട്ട താമരക്കമ്പം

text_fields
bookmark_border
ചൂൽ കൈവിട്ട താമരക്കമ്പം
cancel

അരവിന്ദ് കെജ്രിവാളി​െൻറ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ താൽക്കാലിക പ്രതിഭാസമാണെന്ന് മുമ്പും ഇന്നും കാണുന്നവരുണ്ട്. യു.പി.എ സർക്കാറി​െൻറ കാലത്ത് അഴിമതിക്കെതിരെ അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി നടത്തിയ പ്രക്ഷോഭത്തി​െൻറ സംഘാടകരിൽ ഒരാളായി നിന്ന്, അതി​െൻറ അരികുപറ്റി രാഷ്ട്രീയ പാർട്ടിയുണ്ടാക്കി ഡൽഹി കീഴടക്കിയ നേതാവാണ് കെജ്രിവാൾ. ഹസാരെയുടെ പ്രക്ഷോഭം കൊഴുപ്പിക്കാൻ സംഘ്പരിവാർ ഇറക്കിവിട്ട ചെറുപ്പക്കാർ പോലും കെജ്രിവാളി​െൻറ മുദ്രാവാക്യത്തിൽ ആകൃഷ്ടരായി ആം ആദ്മി പാർട്ടിക്ക് കുടപിടിച്ചുവെന്നും, അവരെ തിരിച്ചുപിടിക്കാൻ കഴിയാതെ പോയത് ബി.ജെ.പിയെ പാപ്പരാക്കിയെന്നും സംഘ്പരിവാറിൽ അക്കാലങ്ങളിൽ ചർച്ച നടന്നിരുന്നു. ഡൽഹി നഗരവാസികൾ തങ്ങളുടെ നിരാശകൾക്ക് ഉത്തരമെന്ന നിലയിലാണ് ആം ആദ്മി പാർട്ടിയെ കണ്ടത്. 

എ.എ.പിയുടേതാണ് ഡൽഹിയെന്ന മുദ്രാവാക്യം വളരെ പെെട്ടന്ന് ശോഷിക്കുന്നുവെന്ന പ്രതീതിയാണ് തലസ്ഥാനത്തെ നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പി​െൻറ ഫലം നൽകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും പിടിച്ചടക്കിയ കെജ്രിവാളി​െൻറ മിടുക്ക് ചോർത്തുകയാണ് ബി.ജെ.പി. മൂന്നുവട്ടം ഡൽഹി സർക്കാറിനെ നയിക്കാൻ കഴിഞ്ഞിട്ടുള്ള കോൺഗ്രസാകെട്ട, അവകാശവാദങ്ങൾക്കപ്പുറം ഒരു തിരിച്ചുവരവിനുള്ള ശേഷി ഇനിയും ആർജിക്കുന്നില്ല. മൂന്നു മുനിസിപ്പൽ കോർപറേഷനുകളിലായി ആകെയുള്ള 272 സീറ്റിൽ 183 സീറ്റും ബി.ജെ.പി കയ്യടക്കിയിരിക്കുന്നു. ആം ആദ്മി പാർട്ടിക്ക് കിട്ടിയത് ഏറെ അകലത്തിൽ ഒരു രണ്ടാംസ്ഥാനവും 44 സീറ്റുമാണ്. കോൺഗ്രസിനാണെങ്കിൽ പിടിക്കാൻ കഴിഞ്ഞത് ആകെ 32 സീറ്റ്. 

 10 വർഷമായി നഗരസഭകൾ ഭരിക്കുന്നത് ബി.ജെ.പി തന്നെ.  എന്നാൽ ഇത്രയും കാലമാവുേമ്പാൾ സ്വാഭാവികമായി ഉണ്ടാകേണ്ട ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ മൂന്നിടത്തുമായി കിട്ടിയത് 138 സീറ്റാണെങ്കിൽ, ഇക്കുറി അത് 183 ആയി വർധിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്. ഇൗ മുന്നേറ്റത്തിനിടയിൽ അഭിമാനത്തോടെ പിടിച്ചു നിൽക്കാൻ ആം ആദ്മി പാർട്ടിക്കോ കോൺഗ്രസിനോ കഴിഞ്ഞില്ലെന്നതാണ് അവിടങ്ങളിൽ നിന്നുയരുന്ന രാജി വാഗ്ദാനങ്ങൾ. ബി.ജെ.പി കാഴ്ചവെച്ചുവരുന്ന ഭരണമികവി​െൻറ പ്രതിഫലനമായി ഇൗ തെരഞ്ഞെടുപ്പു ഫലത്തെ പക്ഷേ, ആരും കാണുന്നില്ല. ഭരണത്തിൽ നേരെചൊവ്വേ ബന്ധപ്പെട്ട കോർപറേഷനുകൾ ശ്രദ്ധിച്ചുവെന്ന് ബി.ജെ.പിക്ക് അവകാശപ്പെടാനും കഴിയില്ല. വൈദ്യുതി ബില്ലും വെള്ളക്കരവുമൊക്കെ കുറച്ചു കൊണ്ടുവന്ന് ജനകീയത നിലനിർത്താൻ അരവിന്ദ് കെജ്രിവാളാകെട്ട, ശ്രമിച്ചു പോരുന്നുമുണ്ട്.

എന്നിട്ടും ബി.ജെ.പിക്ക് ഇങ്ങനെ വിജയം നേടാൻ കഴിഞ്ഞത്, അഥവാ കെജ്രിവാളിന് പിന്നോക്കം പോകേണ്ടി വന്നതിന് ദേശീയ രാഷ്ട്രീയത്തിലെ മാറുന്ന പ്രവണതകൾ മാത്രമാണ് കാരണം. ബി.ജെ.പിയും നരേന്ദ്രമോദിയും മുന്നോട്ടു വെക്കുന്ന ‘ദേശീയത’യുടെയും പശു മുതൽ കശ്മീർ വരെയുള്ള ചർച്ചകളുടെയും ബാക്കി നഗരസഭാ തെരഞ്ഞെടുപ്പുകളിൽ പോലും പ്രതിഫലിക്കുന്നു. കഴിഞ്ഞ ദിവസം ഡൽഹി മെട്രോ യാത്രക്കാരനായ ഒരു മുസ്ലിം വയോധികന് ‘പാകിസ്താനിൽ പോ’ എന്ന ആക്രോശത്തോടെ അധിക്ഷേപ വാക്കുകൾ കേൾക്കേണ്ടി വന്നത് രാജ്യതലസ്ഥാനത്തെ വിദ്യാസമ്പന്നരെന്നു പറയുന്ന ചെറുപ്പക്കാർക്കിടയിൽ നിന്നാണ്. നിൽക്കാൻ പ്രയാസമുള്ളതു കൊണ്ട് സീറ്റു ചോദിച്ചതായിരുന്നു കാരണം.

ലോക്സഭാ തെരഞ്ഞെടുപ്പിലും യു.പി തെരഞ്ഞെടുപ്പിലും ചെലവാക്കിയ വിഭാഗീയ രാഷ്ട്രീയം തന്നെയാണ് ഡൽഹി നഗരസഭകളിലെ വോട്ടർമാരെയും ഭരിക്കുന്നത്. പോരാത്തതിന്, പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹിയെ നയിക്കുന്ന കെജ്രിവാളിന് ഭരണരംഗത്ത് കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത സ്ഥിതി. അത്തരത്തിൽ കെജ്ജിവാളിനെ കേന്ദ്രം വരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് തുടക്കം മുതലേ കാണാൻ കഴിയുന്നത്. ഭരണത്തലവൻ മുഖ്യമന്ത്രിയല്ല, ലഫ് ഗവർണറാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനെല്ലാമിടയിൽ കെജ്രിവാളിനെ പിന്തള്ളി മോദിക്ക് നഗരജനത മാർക്കിട്ടു. അതിന് വോട്ടിങ് യന്ത്രത്തെയല്ല ആം ആദ്മി പാർട്ടി പഴിക്കേണ്ടത്. ബി.ജെ.പിയുടെ രാഷ്ട്രീയം മാധ്യമങ്ങളുടെ പിന്തുണയോടെ വോട്ടർമാരെ ഹൈജാക്ക് ചെയ്യുന്നതാണ് യഥാർഥ കാഴ്ച. അന്നേരം ചൂല് കൈവിട്ട് വോട്ടർമാർ താമരക്കമ്പക്കാരാകുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MCD Elections
News Summary - article about bjp delhi election victory
Next Story