Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബാബരി പ്രശ്​നത്തിൽ...

ബാബരി പ്രശ്​നത്തിൽ സുപ്രീംകോടതിയുടെ മധ്യസ്​ഥ ഒാഫർ

text_fields
bookmark_border
ബാബരി പ്രശ്​നത്തിൽ സുപ്രീംകോടതിയുടെ മധ്യസ്​ഥ ഒാഫർ
cancel

നാല്​ പതിറ്റാണ്ടുകാലത്തോളം ഇന്ത്യ മഹാരാജ്യത്തെ ഇളക്കിമറിക്കുകയും സർക്കാറുകളെ വീഴ്​ത്തുകയും അധികാരത്തിലേറ്റുകയും ചെയ്​ത ബാബരി മസ്​ജിദ്​^രാമജന്മ ഭൂമി പ്രശ്​നം സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസി​െൻറ പുതിയൊരു നിർദേശത്തെ തുടർന്ന്​ വീണ്ടും സജീവ ചർച്ചാ വിഷയമായി തീർന്നിരിക്കയാണിപ്പോൾ. ഏഴു വർഷത്തോളമായി പരമോന്നത കോടതിയുടെ പരിഗണനയിലുള്ള ബാബരി മസ്​ജിദ്​ ഭൂമിയുടെ ഉടമസ്​ഥതാ പ്രശ്​നത്തിൽ വൈകാതെ തീർപ്പുകൽപിക്കണമെന്ന ബി.ജെ.പിയുടെ എം.പിയും വിവാദ വ്യവഹാര നായകനുമായ സുബ്ര​മണ്യൻ സ്വാമിയുടെ അപേക്ഷ പരിഗണിക്കവെയാണ്​ കഴിഞ്ഞദിവസം പ്രശ്​നത്തിൽ കോടതിക്ക്​ പുറത്ത്​ കൂടിയാലോചനകളിലൂടെ പരിഹാരം കാണുകയാണ്​ നല്ലതെന്ന ത​െൻറ സുചിന്തിതാഭിപ്രായം ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ​െഖഹാർ പ്രകടിപ്പിച്ചത്​. വേണമെങ്കിൽ ചർച്ചകൾക്ക്​ താൻതന്നെ മാധ്യസ്​ഥ്യം വഹിക്കാമെന്നും സ്വീകാര്യമ​െല്ലങ്കിൽ മറ്റൊരു ന്യായാധിപനെ കക്ഷികൾ അഭിപ്രായപ്പെട്ടാൽ നിയോഗിക്കാമെന്നും ജസ്​റ്റിസ്​ ഖെഹാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്​. എന്നാൽ, ഇത്തരം ശ്രമങ്ങൾ മുമ്പും ഒരുപാടുവട്ടം നടന്നുകഴിഞ്ഞതാണെന്ന്​ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയ സുബ്രമണ്യൻ സ്വാമിയെ അദ്ദേഹത്തി​െൻറ അപേക്ഷയിലെ തീരുമാനം മാർച്ച്​ 31ന്​ അറിയിക്കാമെന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ വ്യക്​തമാക്കിയിരിക്കുന്നത്​.

സ്വാമി പറഞ്ഞത്​ ശരിയാണ്​. പല പ്രമുഖരും പലതലത്തിലും മാധ്യസ്​ഥ്യശ്രമം നടത്തി പരാജയപ്പെട്ട വിഷയമാണ്​ ബാബരി മസ്​ജിദ്​^രാമജന്മഭൂമി പ്രശ്​നം. രാജ്യത്തെ മുഖ്യന്യായാധിപൻ എത്ര ആത്​മാർഥമായി ആഗ്രഹിച്ചാലും പണിയെടുത്താലും ഇൗ ചിരകാല പ്രശ്​നത്തിൽ ബന്ധപ്പെട്ട കക്ഷികൾ രമ്യമായ ഒത്തുതീർപ്പിന്​ വഴങ്ങുമോ എന്ന്​ ന്യായമായി സംശയിക്കാവുന്ന വിധത്തിലാണ്​ സാഹചര്യങ്ങൾ. ഏതാണ്ട്​ ആറ്​ പതിറ്റാണ്ട്​ കോൾഡ്​​ സ്​റ്റോറിൽ കിടക്കുകയോ കിടത്തപ്പെടുകയോ ചെയ്​ത ബാബരി ഭൂമി​ ഉടമസ്​ഥതാ പ്രശ്​നത്തിൽ 2010ൽ വിധിപറഞ്ഞ അലഹബാദ്​ ഹൈകോടതി, ഹരജിക്കാരായ മൂന്നുകക്ഷികൾക്കുമായി ഭൂമി പകുത്ത്​ നൽകി ഒരു രാഷ്​ട്രീയപരിഹാരം കാണാനാണ്​ ശ്രമിച്ചിരുന്നത്​. പക്ഷേ, കക്ഷികളായ സുന്നി വഖഫ്​
ബോർഡിനോ നിർമോഹി അഖാരക്കോ രാംലാല കമ്മിറ്റിക്കാർക്കോ വിധി സ്വീകാര്യമായില്ല. അവർ മൂന്ന്​ കക്ഷികളും വെവ്വേറെ സമർപ്പിച്ച അപ്പീൽ ഹരജികളാണ്​ സുപ്രീംകോടതിയുടെ അന്തിമതീർപ്പ്​ കാത്തുകഴിയുന്നത്​.

1526ൽ ഫൈസാബാദ്​ ജില്ലയിൽ മുഗൾ ചക്രവർത്തി ബാബറുടെ ഗവർണർ മീർബാഖി പണിത ബാബരി മസ്​ജിദ്​ 1949 ഡിസംബർ 22 രാത്രിവരെ പ്രദേ​ശത്തെ മുസ്​ലിംകൾ പ്രാർഥന നടത്തിവന്ന ദേവാലയമാണ്​. അന്നുരാത്രി ഗോരഖ്​പൂരിലെ ഗോരഖ്​ ഷാപീഠ്​ ​േ​ക്ഷത്രത്തി​െൻറ  മുഖ്യപുരോഹിതനായ മഹന്ത്​ ദ്വിഗ്വി​ജയ്​ നാഥി​െൻറ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഫലമായി മസ്​ജിദിൽ രാമവിഗ്രഹങ്ങൾ സ്​ഥാപിക്കപ്പെടുകയും തുടർന്ന്​ ജില്ല കലക്​ടർ കെ.കെ. നായർ പള്ളി അടച്ചുപൂട്ടുകയും പിന്നീട്​ പ്രശ്​നം കോടതി കയറുകയും ചെയ്​തതാണ്​ അപരിഹാര്യമായി ഇന്നും തുടരുന്ന പ്രതിസന്ധിയുടെ തുടക്കം. 1986ൽ രാജീവ്​ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ, പൂട്ടിയിട്ട പള്ളി ക്ഷേത്രാരാധകർക്ക്​ തുറന്നുകൊടുത്തതും സംഘ്​പരിവാർ രാജ്യവ്യാപകമായി രാമജന്മഭൂമി പ്രക്ഷോഭം ആളിക്കത്തിച്ച്​ രാഷ്​ട്രീയ മുതലെടുപ്പിന്​ വിജയകരമായി ശ്രമിച്ചതും 1992 ഡിസംബർ ആറിന്​ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ കർസേവകർ പള്ളി നിശ്ശേഷം പൊളിച്ചുമാറ്റിയതുമെല്ലാം വിസ്​മരിക്കാനാവാത്ത സംഭവങ്ങളാണ്​.

ബാബരി ധ്വംസനത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്​തമായിരുന്ന ജസ്​റ്റിസ്​ ലിബർഹാൻ കമീഷൻ സംവത്സരങ്ങൾക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിന്മേൽ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും മറക്കരുത്​. ഇപ്പോൾ മഹന്ത്​ ദ്വിഗ്വിജയ്​ നാഥി​െൻറ പിൻഗാമി മഹന്ത്​ അവൈദ്യനാഥി​െൻറ അരുമശിഷ്യനും ഹിന്ദുത്വ ഉഗ്രവാദിയും നിരവധി കേസുകളിലെ പ്രതിയുമായ യോഗി ആദിത്യനാഥിനെത്തന്നെ യു.പിയുടെ ഭരണം ഏൽപിക്കണമെന്ന ആർ.എസ്​.എസി​െൻറ ശാഠ്യം വിജയിച്ചിരിക്കെ, എന്തു വിലകൊടുത്തും ബാബരി ഭൂമിയിൽ രാമക്ഷേത്രം പണിയുമെന്ന ശപഥം പൂർത്തിയാക്കേണ്ട ബാധ്യത അദ്ദേഹത്തിനും ഹിന്ദുത്വവാദികൾക്കുമുണ്ട്​. യാദൃച്ഛികമായിട്ടാണെങ്കിലും അ​െല്ലങ്കിലും ഇൗ പശ്ചാത്തലത്തിൽ പുറത്തുവന്ന ചീഫ്​ ജസ്​റ്റിസി​െൻറ ഒത്തുതീർപ്പ്​ നിർദേശത്തെ ആർ.എസ്​.എസ്​ സ്വാഗതം ചെയ്​തതും ശ്രദ്ധേയമാണ്​.

സ്വാഭാവികമായും സംശയത്തി​െൻറയും ഭീതിയുടെയും നിഴലിൽ കഴിയുന്ന ന്യൂനപക്ഷ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന സുന്നി മുസ്​ലിം വഖഫ്​ ബോർഡിന്​​ ^സർക്കാർ രേഖ പ്രകാരം 1936ലും 1944ലും ബാബരി മസ്​ജിദ്​ ഭൂമി യു.പി സുന്നി വഖഫ്​ ബോർഡിൽ രജിസ്​റ്റർ ചെയ്യപ്പെട്ടതാണ്​^ സുപ്രീംകോടതിയുടെ പുതിയ നിർദേശത്തിൽ ആശങ്ക തോന്നാം. പ്രശ്​നം സമഗ്രമായി കൈയാളുന്ന മുസ്​ലിം വ്യക്​തി നിയമ ബോർഡിന്​ ബാബരി പള്ളിക്കാര്യം ഒരുവേള ഒത്തുതീർന്നാലും ഹിന്ദുത്വവാദികൾ അവകാശവാദമുന്നയിക്കുന്ന മറ്റ്​ മസ്​ജിദുകളുടെ ഭാവിയും കണ​ക്കിലെടുക്കേണ്ടിവരാം. അതിനാൽ, ഭൂമിയുടെ ഉടമസ്​ഥാവകാശം നിയമപരമായി കോടതി തീരുമാനിച്ചശേഷം ഒത്തുതീർപ്പ്​ ചർച്ചകൾ പ്രസക്​തമാണെങ്കിൽ അപ്പോഴാവാം എന്ന നിലപാടിൽ മുസ്​ലിം സംഘടനകൾ എത്തിച്ചേർന്നാൽ അതിൽ അദ്​ഭുതപ്പെടാനില്ല. അന്തിമവിധി തങ്ങൾക്ക്​ പ്രതികൂലമാണെങ്കിൽ അതിനും വഴങ്ങുമെന്ന്​ അവർ നേരത്തേ വ്യക്​തമാക്കിയതാണല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - suprem court offers tobe mediator in babari case
Next Story