Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightശബരിമല 'നവോത്ഥാന'വും...

ശബരിമല 'നവോത്ഥാന'വും കുറെ രാഷ്​​ട്രീയ തമാശകളും

text_fields
bookmark_border
sabarimala editorial
cancel

ശബരിമല വിഷയം പ്രതീക്ഷിക്കപ്പെട്ടതുപോലെ തെരഞ്ഞെടുപ്പ് വിവാദങ്ങളിലെ മുന്തിയ ഇനമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രായഭേദ​െമന്യേ സ്​ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന 2018ലെ സുപ്രീം കോടതി വിധിയാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്​ഥാന സർക്കാർ ഭരണഘടനാപരമായി ബാധ്യസ്​ഥമാണ് എന്ന തികച്ചും ന്യായമായ നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത്. അദ്ദേഹവും പാർട്ടിയും സ്​ത്രീ പ്രവേശനത്തെ സർവാത്്മനാ പിന്തുണച്ചു. ആർ.എസ്​.എസ്​ അടക്കമുള്ള ഹിന്ദുത്വ സംഘടനകളും നേരത്തേ സ്​ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നു. അവരുടെ പ്രസിദ്ധീകരണങ്ങളും സൈദ്ധാന്തികരും അതിന് അനുകൂലമായി ധാരാളം സംസാരിച്ചിട്ടുണ്ട്. പക്ഷേ, സുപ്രീംകോടതി വിധിക്കെതിരെ മധ്യകേരളത്തിലെ ചില നഗരങ്ങളിൽ നാമജപ ഘോഷയാത്രയുമായി സ്​ത്രീകൾ രംഗത്തിറങ്ങിയപ്പോഴാണ് ചിത്രമാകെ മാറിയത്. സ്​ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്ന ആർ.എസ്​.എസ്​–ബി.ജെ.പി കൂട്ടുകെട്ട് പൊടുന്നനെ ആചാരസംരക്ഷകരായി മാറി. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അക്രമാസക്തസമരങ്ങളുമായി അവർ സംസ്​ഥാനമാകെ ഇളകിമറിഞ്ഞു.

പൊലീസ്​ സംവിധാനത്തെ നോക്കുകുത്തിയാക്കി ശബരിമലയിൽ ആർ.എസ്​.എസി​​െൻറ കാവൽ സംവിധാനങ്ങൾ ഒരുങ്ങി. ആർ.എസ്​.എസ്​ നേതാവ് വത്സൻ തില്ലങ്കേരി പൊലീസ്​ മൈക്കിലൂടെ ത​​െൻറ വളൻറിയർമാരെ നിയന്ത്രിക്കുകയും പൊലീസ്​ അന്തംവിട്ട് നിൽക്കുകയും ചെയ്യുന്ന അവസ്​ഥയിൽ വരെ കാര്യങ്ങളെത്തി. മറുവശത്ത് സ്​ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടിൽ അണു അളവ് വിട്ടുവീഴ്ച ചെയ്യാൻ പിണറായി വിജയൻ തയാറായില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ച ഒരു വാദം. ലിംഗനീതി എന്ന സൈദ്ധാന്തികവശവും ആ നിലപാടിന് നൽകപ്പെട്ടു. പിണറായി വിജയൻ പൊടുന്നനെ സാമുദായികസമ്മർദങ്ങളെ തൃണവൽഗണിക്കുന്ന നവോത്ഥാന നായകനായി അവതരിപ്പിക്കപ്പെട്ടു. ഇടതുപക്ഷ പുരോഗമന മൂല്യങ്ങളെക്കുറിച്ച നെടുങ്കൻ സിദ്ധാന്തങ്ങളുടെ പേമാരി വർഷിച്ചുകൊണ്ടിരുന്നു. കേരളമാകെ സ്​ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് നവോത്ഥാന മതിൽ പണിതു. നവോത്ഥാന സംരക്ഷണ സമിതി എന്ന പേരിൽ സർക്കാർ വിലാസത്തിൽ തന്നെ കമ്മിറ്റിയുണ്ടാക്കി. ബാബരി മസ്​ജിദ് പൊളിക്കുന്ന കർസേവയിൽ പങ്കെടുത്ത് അതിൽ അഭിമാനിക്കുന്നുവെന്ന് പരസ്യ പ്രസ്​താവന നടത്തിയ, ഹാദിയ കേസിൽ അങ്ങേയറ്റം ജുഗുപ്​സമായി പ്രസ്​താവനയിറക്കിയ ഹിന്ദു പാർലമെ

ൻറ്​​് നേതാവിനെയാണ് നവോത്ഥാനസമിതിയുടെ പ്രധാനപ്പെട്ടൊരു നേതാവാക്കിയത്. ഇത്തരം തമാശകൾക്കിടയിലും സർക്കാറി​െൻറയും പാർട്ടിയുടെയും നവോത്ഥാന മൂല്യത്തിൽ സംശയം പ്രകടിപ്പിക്കാനൊന്നും ആരെയും സമ്മതിച്ചില്ല.

സർക്കാർ വിലാസം നവോത്ഥാനം വെച്ചടി വെച്ചടി മുന്നോട്ടുപോകവേയാണ് പാർലമെൻറ്​് തെരഞ്ഞെടുപ്പ് വരുന്നത്. 20ൽ 19 സീറ്റിലും പരാജയപ്പെട്ടതോടെ നവോത്ഥാനം അത്ര എളുപ്പമുള്ള കാര്യമല്ല എന്ന നിലപാടിലേക്ക് സി.പി.എം എത്തി. ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് കാലം വന്നിരിക്കുന്നു. ശബരിമലയിൽ തെറ്റുപറ്റിയെന്നും മാപ്പാക്കണമെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. കടകംപള്ളി എന്തിനാണ് മാപ്പു പറഞ്ഞതെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ടെന്നും ഡൽഹിയിൽ നിന്ന് സീതാറാം യെച്ചൂരി. രണ്ടിനോടും പ്രതികരിച്ചുകൊണ്ട് എവിടെയും തൊടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തെ പ്രതിസന്ധി മുതലാക്കാനുറച്ച് വിഷയം കത്തിച്ചുകൊണ്ട് കോൺഗ്രസ്​ നേതാക്കളും. ആചാരം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമ നിർമാണം നടത്തുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മൊത്തത്തിൽ തെരഞ്ഞെടുപ്പ് രംഗം ശബരിമല മയമാവുകയാണ്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുമെന്ന് പ്രകടനപത്രികയിൽ തന്നെ എഴുതിവെച്ചിരിക്കുകയാണ് എൽ.ഡി.എഫ്. നവോത്ഥാനത്തെക്കുറിച്ച് മിണ്ടിപ്പോകരുത് എന്നതാണ് എല്ലാവരുടെയും നിലപാട്.

യഥാർഥത്തിൽ ശബരിമല പ്രശ്നം നമ്മുടെ സമൂഹത്തി​​െൻറ കാപട്യത്തെയാണ് തുറന്നുകാട്ടിയത്. പുറമേക്ക് നവോത്ഥാനവും പുരോഗമനവും പറയുമ്പോഴും പ്രയോഗത്തിൽ കേരളീയസമൂഹം എവിടെ നിൽക്കുന്നുവെന്ന് കാണിച്ചു തരുന്നതായിരുന്നു അത്. അതോടൊപ്പം, രാജ്യസ്​നേഹവും നിയമത്തോടുള്ള ആദരവും ആവർത്തിച്ചുറപ്പിച്ചുപറയുന്ന ഒരുകൂട്ടർ സുപ്രീംകോടതി വിധിയോട് സ്വീകരിച്ച നിലപാടുകൂടി വെളിപ്പെട്ടുവന്നു. ഏതെങ്കിലും ന്യൂനപക്ഷ, ദുർബല സമൂഹങ്ങളാണ് സുപ്രീം കോടതി വിധിയോട് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നതെങ്കിൽ മുഖ്യധാര എങ്ങനെയായിരിക്കും അതിനോട് പ്രതികരിക്കുക എന്നുകൂടി ആലോചിക്കാവുന്നതാണ്. സുപ്രീം കോടതിയുടെ ബഹുമാന്യതയല്ല, തെരുവിലെ ആൾക്കൂട്ടത്തി​​െൻറ ആരവങ്ങളാണ് മഹത്ത്വവത്കരിക്കപ്പെട്ടതും പിന്തുണക്കപ്പെട്ടതും. അതി​​െൻറ പേരിൽ പക്ഷേ, ആ സമരക്കാർ പിന്തിരിപ്പന്മാരോ തീവ്രവാദികളോ സ്​ത്രീവിരുദ്ധരോ ഒന്നുമായി ചിത്രീകരിക്കപ്പെട്ടില്ല. നമ്മുടെ സമത്വ സുന്ദര ഭാരതത്തിൽ ചിലർ മാത്രം അനുഭവിക്കുന്ന മഹത്തായ പ്രിവിലേജാണത്​.

നവോത്ഥാനം, സാമൂഹിക മാറ്റം എന്നൊക്കെയുള്ളത് മുകളിൽനിന്ന്, ഏതെങ്കിലും തീട്ടൂരങ്ങളിലൂടെയോ കോടതി വിധികളിലൂടെയോ അടിച്ചേൽപിക്കപ്പെടേണ്ട ഒന്നല്ല എന്ന സന്ദേശവും ശബരിമല നാടകങ്ങൾ നമുക്ക് നൽകുന്നുണ്ട്. സാമൂഹികമാറ്റം അടിത്തട്ടിൽനിന്ന് തുടങ്ങേണ്ട ഒന്നാണ്. എന്നാൽ അങ്ങനെയൊന്ന് നമ്മുടെ സമൂഹത്തിൽ തുടങ്ങിയിട്ടില്ല, അല്ലെങ്കിൽ നമ്മുടെ സമൂഹം അതിന് പാകപ്പെട്ടിട്ടില്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. അതിനിടയിൽ ചിലർ നവോത്ഥാന നായകരായി സ്വയം അവതരിച്ചത് വെറും നാടകം മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialSabarimala News
News Summary - madhyamam editorial 20th march 2021
Next Story