Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightലോക കേരളസഭ മോക്​...

ലോക കേരളസഭ മോക്​ അസംബ്ലിയാകരുത്​

text_fields
bookmark_border
editorial
cancel

പ്രതീക്ഷയാണ്​ പ്രവാസിമലയാളികളുടെ മുഖ്യസമ്പാദ്യം. ഗൾഫ്​ രാജ്യങ്ങളിലും മറ്റും നടന്നുവരുന്ന സാമ്പത്തിക, തൊഴിൽപരിഷ്​കാരങ്ങൾ ആ പ്രതീക്ഷക്ക്​ മങ്ങലേൽപിച്ചുകൊണ്ടിരിക്കെ അതിന്​ കൂടുതൽ നിറക്കൂട്ട്​ പകരുന്നതായി കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി സംസ്​ഥാന സർക്കാർ തിരുവനന്തപുരത്ത്​ സംഘടിപ്പിച്ച ലോക കേരളസഭ. മന്ത്രിമാരും പാർലമ​​െൻറ്​, നിയമസഭ അംഗങ്ങളുമടക്കം സംസ്​ഥാനത്തെ മുഴുവൻ ജനപ്രതിനിധികളും കേരളത്തിനുപുറത്ത​്​ ഇതരസംസ്​ഥാനങ്ങളിലും വിദേശത്തുമായി കഴിയുന്ന പ്രവാസിസമൂഹത്തി​​​െൻറ പ്രതിനിധികളുമായി കേരള നിയമസഭമന്ദിരത്തിൽ രണ്ടുനാൾ കൂടിയിരുന്നുനടത്തിയ സമ്മേളനം വികസനരംഗത്ത്​ പുതിയൊരു കാൽവെപ്പായിത്തീരുമെന്നാണ്​ സർക്കാറി​​​െൻറ അവകാശവാദം. പ്രവാസിസംഘടനകളുടെ മേഖലതല ആഗോളസമ്മേളനവും ആശയവിനിമയവും സംഘടിപ്പിക്ക​ുമെന്ന്​​ ഇടതുമുന്നണി തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിൽ വാഗ്​ദാനം ചെയ്​തിരുന്നു. സംസ്​ഥാനത്തെ മന്ത്രിമാരും എം.പി, എം.എൽ.എമാരും വിവിധ പ്രവാസി സമൂഹങ്ങൾ നാമനിർദേശം ചെയ്യുന്നവരും പ്രത്യേക ക്ഷണിതാക്കളുമടക്കം 351 പേർ രണ്ടുവർഷത്തിലൊരിക്കൽ സമ്മേളിച്ച്​ പ്രവാസികൂട്ടായ്​മയുടെ കരുത്തും കാതലും സംസ്​ഥാനത്തിന്​ മുതൽക്കൂട്ടാൻ​ പ​രിശ്രമിക്കുന്നതി​​​െൻറ ഭാഗമാണ്​ ഇ​ത്തരമൊരു വേദിയെന്നാണ്​ സംസ്​ഥാനസർക്കാറി​​​െൻറ പ്രഖ്യാപനം​. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്​ഥാനഭരണകൂടം ഒന്നായി രണ്ടുനാൾ പരദേശിമലയാളികൾക്ക്​ ചെവികൊടുക്കാനും നാടി​​​െൻറ വികസനത്തിനുള്ള അവരുടെ സംഭാവനകൾ കാര്യഗൗരവത്തോടെ പരിഗണിക്കാനും തയാറായത്​ സ്വാഗതംചെയ്യപ്പെടേണ്ടതുതന്നെ. പരിപാടിയുടെ താളപ്പിഴകൾക്കുനേരെ കണ്ണടച്ച്​ പ്രതിപക്ഷകക്ഷികളടക്കം ലോക കേരളസഭക്ക്​ സർവപിന്തുണയുമായി എത്തിയത്​​ പ്രവാസികളോടുള്ള കേരളത്തി​​​െൻറ ​െഎക്യദാർഢ്യവും ഒരുമയുടെ സൂര്യോദയവുമായി. 

പ്രവാസിപ്രതീക്ഷകളെ പൊലിപ്പിക്കുന്ന തരത്തിലുള്ള ശ്രദ്ധേയമായ ഒ​േട്ടറെ പ്രഖ്യാപനങ്ങളാണ്​ സഭക്ക്​ പരിസമാപ്​തി കുറിച്ച്​ സംസ്​ഥാനസർക്കാർ നടത്തിയിരിക്കുന്നത്​. ഒന്നരലക്ഷംകോടിയുടെ എൻ.ആർ.​െഎ നിക്ഷേപം പ്രതീക്ഷിക്കുന്ന കേരളബാങ്ക്​,  പ്രവാസിക്ഷേമ സഹകരണസംഘം, കേരള ഇൻഫ്രാസ്​ട്രക്​ചർ ഇൻവെസ്​റ്റ്​മ​​െൻറ് ഫണ്ട്​ ബോർഡി​​​​െൻറ(കിഫ്​ബി) 10 ലക്ഷം പ്രവാസികളെ പ്രതീക്ഷിക്കുന്ന പ്രവാസിചിട്ടി തുടങ്ങി ബൃഹത്തായ പദ്ധതികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്​. പ്രവാസിനിക്ഷേപകർക്കുമുന്നിൽ വിവിധ വകുപ്പുകൾ നിക്ഷേപത്തി​​​െൻറ വൻസാധ്യതകൾ തുറന്നിട്ടു. സാംസ്​കാരിക​മേഖലയിൽ നിന്നുവരെ സാമ്പത്തികനേട്ടം പ്രതീക്ഷിക്കുന്ന നവപദ്ധതികൾ അവതരിപ്പിക്കപ്പെട്ടു. ചക്കയും കപ്പയും മുതൽ ​െഎ.ടി വരെയുള്ളതിൽ നിക്ഷേപ, തൊഴിൽസാധ്യതകൾ തേടാനും ചില ധാരണകളിലെത്താനും ഉതകിയത്​ സഭയ​ുടെ നേട്ടം തന്നെ. പ്രഖ്യാപിത പ്രവാസിസംരംഭങ്ങളിൽ നിശ്ചിതതുകക്കുള്ള ഡിപ്പോസിറ്റ്​ ഒാഹരിയായി നിക്ഷേപിക്കാൻ തയാറുള്ളവർക്ക്​ പ്രവാസം കഴിഞ്ഞ്​ തിരിച്ചെത്തു​േമ്പാൾ യോഗ്യതയനുസരിച്ച ഏതെങ്കിലും ഒരു സ്​ഥാപനത്തിൽ ​തൊഴിൽ ഉറപ്പുവരുത്തുന്ന കേരള വികസനനിധിയുടെ വാഗ്​ദാനവും സർക്കാർ നൽകി​. പ്രവാസിസംരംഭകരിൽനിന്നുയർന്ന ഇൗ നിർദേശം സർക്കാർ​ സ്വീകരിക്കുകയായിരുന്നു. പ്രവാസിസംരംഭകർക്ക്​ പ്രത്യേക വായ്​പ സൗകര്യങ്ങൾ, നിക്ഷേപകർക്ക്​ ഏകജാലകസംവിധാനം, വിദേശത്ത്​ പ്രവാസി വാണിജ്യചേംബറുകൾ, എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രഫഷനൽ സമിതികൾ രൂപവത്​കരിച്ച്​ കേരളത്തിലെ ഗവേഷണ, വ്യവസായസ്​ഥാപനങ്ങൾക്ക്​ സേവനം, വിവിധതരം പ്രവാസികൾക്കും തിരിച്ചെത്തിയവർക്കും നോർക്കയിൽ പ്രത്യേകവിഭാഗങ്ങളും മേഖല ഉപവകുപ്പുകളും, രോഗികൾ, തൊഴിൽ നഷ്​ടപ്പെടുന്നവർ എന്നിവരുടെ സംരക്ഷണത്തിന്​ സ്​കീം, എൻ.​ആർ​.​െഎ നിക്ഷേപത്തിന്​ പ്രത്യേക ഏകജാലകസംവിധാനം എന്നിവയും ഉറപ്പുനൽകി. സഭനിർദേശങ്ങളുടെയും സർക്കാർപ്രഖ്യാപനങ്ങളുടെയും തുടർപ്രവർത്തനത്തിന്​ നിയമസഭയുടെ മാതൃകയിൽ ഒരു​ സെക്ര​േട്ടറിയറ്റും ഏഴുവകുപ്പുകളിൽ സ്​റ്റാൻഡിങ്​ കമ്മിറ്റിയും രൂപവത്​കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒത്തിരി കാലമായി പറഞ്ഞും പരാതിപ്പെട്ടുമിരിക്കുന്ന വിഷയങ്ങൾ ഒരിക്കൽകൂടി ഭരണകൂടത്തി​​​െൻറ മുന്നിൽ നേരിട്ട്​ കൂട്ടായി അവതരിപ്പിക്കാനും അനുകൂല പ്രതികരണമുണ്ടാക്കിയെടുക്കാനുമായി എന്ന്​ പ്രവാസികൾക്ക്​ ആശ്വസിക്കാം. ഒൗപചാരികവും അല്ലാത്തതുമായ സന്ദർശനവേളകളിൽ ലഭിക്കുന്ന നിവേദനങ്ങളിലും കേൾക്കുന്ന മുറവിളികളിലുമെല്ലാം പരാമർശിച്ച കാര്യങ്ങൾ അക്കമിട്ട്​ അടുക്കുംചിട്ടയോടുംകൂടി രേഖപ്പെടുത്തിവെക്കാനും തുടർനടപടിക്രമങ്ങൾ ആവിഷ്​കരിക്കാനും അവസരം ലഭിച്ചത്​ സർക്കാറിനും ഏറെ സഹായകമായിരിക്കും. എന്നാൽ, മുദ്രാവാക്യത്തിൽ പറഞ്ഞതുപോലെ ഒന്നിക്കാനും സംവദിക്കാനും അവസരമൊരുങ്ങിയെങ്കിലും അതനുസരിച്ചുള്ള മുന്നേറ്റം എങ്ങനെ ​എന്നതിനെ ആശ്രയിച്ചിരിക്കുന്നു സഭയുടെ ഭാവി. സമാഗമം, സമവായം, സമന്വയം എന്നിങ്ങനെ പല പേരുകളിൽ പ്രവാസികളുടെയും തിരിച്ചുവന്നവരുടെയുമൊക്കെ പലവിധ സമ്മേളനങ്ങൾ കേരളത്തിൽ പന്തീരാണ്ടിനും അപ്പുറംതൊട്ടുനടന്നുവരുന്നുണ്ട്​. പ്രഖ്യാപനങ്ങൾക്കും ഒരു പഞ്ഞവും അന്നും ഉണ്ടായിട്ടില്ല. എന്നാൽ, പ്രവാസി​ക്ഷേമ കോർപറേഷൻ മുതൽ എയർകേരള വിമാനം വരെ പ്രവാസികളുടെ പ്രതീക്ഷകളെ ഉയരത്തിൽ പറപ്പിക്കാനുള്ള ഉഡായിപ്പുകളല്ലാതെ ഒന്നും സാക്ഷാത്​കരിക്കുന്നതിനുള്ള ആത്​മാർഥശ്രമം ആരും നടത്തിയിട്ടില്ല. നോർക്ക, ഒഡെപെക്​ തുടങ്ങി പ്രവാസികൾക്കായി രൂപം കൊണ്ട ഒൗദ്യോഗികസംവിധാനങ്ങളുടെ ദൈന്യസ്​ഥിതി മാത്രം മതി അത്​ മനസ്സിലാക്കാൻ. എന്നിരിക്കെ, ലോകസഭയെന്നു പേരിട്ട്​ നിയമസഭയിൽ  പ്രവാസിസമ്മേളനം സംഘടിപ്പിച്ചതുകൊണ്ടായില്ല. പ്രഖ്യാപിച്ച കാര്യങ്ങളിൽ സംസ്​ഥാനത്തി​​​െൻറ വരുതിയിലുള്ളതെങ്കിലും നടപ്പാക്കാനും കേന്ദ്രഇടപെടൽ വേണ്ടിടത്ത്​ സമ്മർദം ചെലുത്താനും ഗവൺമ​​െൻറ്​ തയാറാകണം. ഇല്ലെങ്കിൽ പ്രവാസികളുടെ പേരിൽ നടത്തിയ ഇൗ സഭ വെറുമൊരു മോക് ​അസംബ്ലിയായി കലാശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsloka kerala sabha
News Summary - Kerala Loka Sabha Shouldn't be Mock Assembly - Article
Next Story