Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
adv mahmood pracha
cancel
Homechevron_rightOpinionchevron_rightEditorialchevron_rightവിരട്ടിയത്​...

വിരട്ടിയത്​ അഭിഭാഷകനെയല്ല; നീതിന്യായ​ത്തെയാണ്​

text_fields
bookmark_border

ഡൽഹിയിലെ അഭിഭാഷകനായ മഹ്​മൂദ്​ പ്രാചയുടെ ഓഫിസിൽ പൊലീസ്​ നടത്തിയ റെയ്​ഡ്​ ഏ​െതങ്കിലുമൊരു വക്കീലിനെതിരായ നിയമനടപടി മാത്രമായി കാണാനാകില്ല. രാജ്യത്തെ നിയമവാഴ്​ചയുമായും നീതിനിർവഹണവുമായും ബന്ധപ്പെട്ട ഗൗരവമേറിയ ധ്വനികൾ സംഭവത്തിനുണ്ട്​. ഒരു തിരച്ചിൽ വാറൻറി​െൻറ മറവിൽ, അഭിഭാഷകൻ ഏറ്റെടുത്ത കേസുകളുടെയും അവയിലെ കക്ഷികളുടെയും സ്വകാര്യ വിവരങ്ങളടക്കം എടുത്തുകൊണ്ടുപേയി എന്നാണറിയുന്നത്​.

ഡൽഹിയിലെ പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട കുറേ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ്​ അഡ്വ. മഹ്​മൂദ്​ പ്രാച. ഡൽഹി പൊലീസിലെ സ്​പെഷൽ സെൽ ഡിസംബർ 24ന്​ ഉച്ചക്ക്​ 12 നാണ്​ അദ്ദേഹത്തി​െൻറ ഓഫിസിൽ റെയ്​ഡ്​ തുടങ്ങിയത്​. പിറ്റേന്ന്​ പുലർച്ച മൂന്നുമണിവരെ നീണ്ടു അത്​. ​പ്രാചയുടെ ഓഫിസിൽ നിന്നയച്ച വ്യാജ സന്ദേശവും മറ്റു വിവരങ്ങളും കണ്ടെടുക്കാനാണ്​ തിരച്ചിലെന്ന്​ പൊലീസ്​ പറയുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്​കുകളും കമ്പ്യൂട്ടറുകൾ തന്നെയും പിടിച്ചെടുക്കാൻ വാറൻറ്​ അനുവദിക്കുന്നില്ലെന്ന്​ പ്രാച ചൂണ്ടിക്കാട്ടി; രേഖകൾ പരിശോധിക്കാമെന്നല്ലാതെ പിടിച്ചെടുക്കാൻ വാറൻറ്​ പ്രകാരം പൊലീസിന്​ അധികാരമില്ല. എന്നിട്ടും എല്ലാം പൊലീസ്​ എടുത്തുകൊണ്ടുപോയി.

ഡൽഹി അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ ഇരകളെ കള്ളമൊഴി നൽകാൻ പ്രേരിപ്പിച്ചു എന്നും മറ്റുമുള്ള ആ​േരാപണങ്ങൾ ഡൽഹി പൊലീസ്​ ഉയർത്തിയിരുന്നു. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാൻ അഡീഷനൽ സ്​പെഷൽ ജഡ്​ജി പൊലീസിന്​ നിർദേശം നൽകുകയും ചെയ്​തിരുന്നു. ക്രിമിനൽ നടപടിക്രമം 93 പ്രകാരം നിശ്ചിത രേഖകൾ പരിശോധിക്കാനുള്ള അനുമതി മാത്രമാണ്​ പൊലീസിനുള്ളത്​. അത്​ ഉപയോഗിച്ച്​ രേഖകളും ലാപ്​ടോപും പിടിച്ചെടുത്ത നടപടി അമിതാധികാരപ്രയോഗം മാത്രമല്ല, നീതിന്യായ ക്രമത്തി​െൻറ തായ്​വേരിൽ വെട്ടാനുള്ള ശ്രമം കൂടിയാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

നടപടിക്രമമനുസരിച്ച്​ റെയ്​ഡി​െൻറ വിശദാംശങ്ങളും പിടിച്ചെടുത്ത രേഖകളും മജിസ്​ട്രേറ്റി​െൻറ ശ്രദ്ധയിൽപ്പെടുത്തണമെന്ന ചട്ടവും ഡൽഹി പൊലീസ്​ ലംഘിച്ചു. ഇക്കാര്യം അഡ്വ. പ്രാച കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും റെയ്​ഡ്​ വിവരങ്ങളും രേഖകളും കാണിക്കാൻ കോടതി പൊലീസിനോട്​ ആവശ്യ​പ്പെടുകയും ചെയ്​തിരിക്കുന്നു.

നിയമ​ത്തെയും നടപടിക്രമങ്ങളെയും നിസ്സാരമായി കാണുന്നതു​ മാത്രമല്ല ഈ സംഭവത്തിലെ ഗൗരവപ്പെട്ട പ്രശ്​നം. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ആശയവിനിമയങ്ങൾ സ്വകാര്യമാക്കിവെക്കാനുള്ള അവകാശം നീതിന്യായ വ്യവസ്​ഥിതിയു​ടെ തന്നെ ഭാഗമാണ്​. അതെല്ലാം അടങ്ങുന്ന ഹാർഡ്​ഡിസ്​കും ലാപ്​ടോപും പിടിച്ചെടുക്കുക വഴി ഗുരുതരമായ നീതികേടാണ്​ പൊലീസ്​ ചെയ്​തത്​. അഡ്വ. പ്രാചയും കോടതികളിൽ അ​േ​ദ്ദഹം പ്രതിനിധാനം ചെയ്യുന്ന കക്ഷികളും തമ്മിലുള്ള എഴുത്തുകുത്തുകൾ പിടിച്ചെടുക്കു​േമ്പാൾ അഭിഭാഷകനിലുള്ള വിശ്വാസം തകർക്കാനും കക്ഷികളെ അപായപ്പെടുത്താനും പൊലീസ്​ വഴിതുറക്കുകയാണ്​. മാത്രമല്ല, കോടതിവാറൻറി​െൻറ പരിധി ലംഘിച്ചാണ്​ ഇതെല്ലാം ചെയ്​തത്​.

ആ നിലക്ക്​, അഭിഭാഷകരുടെ അവകാശ സ്വാത​ന്ത്ര്യങ്ങൾക്കുമേൽ പൊലീസി​െൻറ അമിതാധികാരം സ്​ഥാപിക്കാനുള്ള ശ്രമം കൂടിയാണിത്​. അതുകൊണ്ടുതന്നെ സംഭവം ഒരു അഭിഭാഷക​െൻറ മാത്രം കാര്യമല്ല, അഭിഭാഷക സമൂഹത്തി​െൻറയും നീതിന്യായ സംവിധാനത്തി​െൻറയും വിഷയം തന്നെയാണ്​. നിയമവാഴ​്​ചക്കുമേൽ പൊലീസ്​രാജ്​ അടിച്ചേൽപ്പിക്കുന്ന ഈ രീതി രാജ്യത്തി​െൻറ മൊത്തം പ്രശ്​നമാണ്​.

അധികാരപരിധിക്കപ്പുറം പ്രവർത്തിക്കുന്നതിന്​ മാത്രമല്ല, കള്ളക്കേസുകൾ സൃഷ്​ടിച്ചതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും കുപ്രസിദ്ധി നേടിയ സംഘമാണ്​ ഡൽഹി പൊലീസി​െൻറ സ്പെഷൽ സെൽ. പലതവണ കോടതികളുടെ ശാസന ഏറ്റുവാങ്ങിയ ബഹുമതിയുമുണ്ട്​ അവർക്ക്​.

പൗരത്വ പ്രക്ഷോഭത്തിൽ ഡൽഹി പൊലീസി​െൻറ പക്ഷപാതപരമായ നിലപാട്​ വ്യക്​തമായിക്കഴിഞ്ഞതാണ്​. അത്തരമൊരു സംഘം പൗരത്വ പ്രക്ഷോഭം മുതൽ കർഷകപ്രക്ഷോഭം വരെയുള്ള സർക്കാറിന്​ അഹിതകരമായ കേസുകൾ ഏറ്റെടുത്ത്​ നടത്തുന്ന അഭിഭാഷക​െൻറ ഓഫിസ്​ റെയ്​ഡ്​ ചെയ്യാൻ അനുമതി തേടു​േമ്പാൾ കോടതി കൂടുതൽ ജാഗ്രത പുലർ​ത്തേണ്ടതായിരുന്നു. വിയോജിക്കുന്നവരെ കേസിൽ കുടുക്കുന്ന സർക്കാർ മുറയും അത്തരം ജാഗ്രതക്ക്​ പ്രേരണയാകേണ്ടിയിരുന്നു. വിയോജിക്കുന്നവരെ മാത്രമല്ല, അവർക്കുവേണ്ടി കോടതിയിൽ വാദിക്കുന്നവരെയും പൊലീസ്​ വേട്ടയാടാൻ ഒരുങ്ങു​​േമ്പാൾ കൃത്യമായ പരിധികളും നിർദേശങ്ങളും കോടതിയിൽനിന്ന്​ വേണ്ടതായിരുന്നു. അടിയന്തരാവസ്​ഥയിൽപോലും അഭിഭാഷക സംവിധാനത്തി​െൻറ പവിത്രത ഇങ്ങനെ കടന്നാക്രമണത്തിന്​ വിധേയമായിട്ടില്ല. പൊലീസ്​ റെയ്​ഡിന്​ കോടതിയുടെ അനുമതി നിർബന്ധമാക്കുന്നത്​ മതിയായ സൂക്ഷ്​മതയും പൗരാവകാശ, നിയമസംരക്ഷണവും ഉറപ്പുവരുത്താനാണ​േല്ലാ.

ഏതായാലും അഡ്വ. പ്രാച പട്യാല ഹൗസ്​ കോടതിക്ക്​ നൽകിയ പരാതിയിൽ കോടതി നടപടി സ്വീകരിക്കുന്നുണ്ടെന്നത്​ ആശ്വാസകരമാണ്​. റെയ്​ഡി​െൻറ പൂർണ വിഡിയോ അടക്കം എല്ലാ വിവരവുമായി കോടതിയിൽ ഹാജരാകാൻ റെയ്​ഡ്​ നടത്തിയ ഉദ്യോഗസ്​ഥനോട്​ ആവശ്യപ്പെട്ടിരിക്കുകയാണ്​. പ്രാച നൽകിയ കേസുകൾ കെട്ടിച്ചമച്ചതാണെങ്കിൽ അത്​ കോടതിയിൽ തെളിയിക്കുകയായിരുന്നു പൊലീസ്​ ചെയ്യേണ്ടിയിരുന്നത്​. പകരം അഭിഭാഷകനെയും കക്ഷികളെയും വിരട്ടുന്ന തരത്തിൽ റെയ്​ഡ്​ നടത്തുന്നത്​ ശരിയല്ല. ഇക്കാര്യത്തിൽ തെറ്റുതിരുത്താനും തെറ്റു​ ചെയ്​ത​വരെ ശിക്ഷിക്കാനും കോടതിയുടെ ഇടപെടൽ ഉതകുമെന്ന്​ പ്രതീക്ഷിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment Actmahmood pracha
News Summary - It was not the lawyer who was intimidated; It is justice
Next Story