Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭൂമിയേറ്റെടുക്കൽ കേസ്:...

ഭൂമിയേറ്റെടുക്കൽ കേസ്: ജസ്​റ്റിസ് മിശ്രയുടെ വിധി ഉയർത്തുന്ന ചോദ്യങ്ങൾ

text_fields
bookmark_border
ഭൂമിയേറ്റെടുക്കൽ കേസ്: ജസ്​റ്റിസ് മിശ്രയുടെ വിധി ഉയർത്തുന്ന ചോദ്യങ്ങൾ
cancel
camera_alt??????????? ???? ?????, ??????????? ??.??. ????

34 ജഡ്ജിമാരുള്ള ഇന്ത്യൻ സുപ്രീംകോടതിയിൽ ചെറു ​െബഞ്ചുകളുടെ ബാഹുല്യം നീതിന്യായ സംവിധാനത്തി​​െൻറ സ്ഥിരതയെയും അ ന്തിമസ്വഭാവത്തെയും ബാധിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഭൂമിയേറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട് ട വ്യവഹാരങ്ങൾ. ഒരേ നിയമത്തിൽ സുപ്രീംകോടതിയുടെ വ്യത്യസ്ത മൂന്നംഗ ബെഞ്ചുകൾ രണ്ടുതരത്തിൽ വ്യാഖ്യാനിക്കുന്നു. ആദ ്യത്തേത് കർഷക പക്ഷത്തുനിന്ന്. രണ്ടാമത്തേത് കോർപറേറ്റ് അനുകൂലം. രണ്ടാമത്തെ വ്യാഖ്യാനം നടത്തിയ ന്യായാധിപൻ ആദ്യ ം രണ്ടംഗ ​െബഞ്ചിനും പിന്നീട് മൂന്നംഗ ബെഞ്ചിനും പിന്നീട് രൂപവത്​കരിച്ച ഭരണഘടന ബെഞ്ചിനും നേതൃത്വം നൽകുന്നു. അദ ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ഉയർന്നുവരുന്നു. അദ്ദേഹം വഴങ്ങുന്നില്ല. ഒടുവിൽ അദ്ദേഹത്തി​​െൻറ വ്യാഖ്യാനം തന്നെ ശ രി എന്ന അന്തിമവിധിയും വരുന്നു. സ്ഥലമേറ്റെടുക്കൽ-നഷ്​ടപരിഹാരം സംബന്ധിച്ച നിയമത്തിലെ സെക്​ഷൻ 24(2) സംബന്ധിച്ച കേസ ് പരമോന്നത നീതിപീഠത്തി​​െൻറ സമീപകാല ചരിത്രത്തി​​െൻറ പരിച്ഛേദമാണ്.


യു.പി.എ ഗവൺമ​െൻറി​​െൻറ ഏറ്റവും ജനകീയമായ നടപടികളിലൊന്നായിരുന്നു സ്ഥലമേറ്റെടുക്കലും നഷ്​ടപരിഹാരവും സംബന്ധിച്ച നിയമം (Land Acquisition and Resettlement Act 2013). അതനുസരിച്ച് ഏതെങ്കിലും ഒരു പദ്ധതിക്കു സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ സ്ഥലം ഭൗതികമായി ഏറ്റെടുക്കുകയോ ഉടമക്ക്​ നഷ്​ടപരിഹാരം നൽകുകയോ ചെയ്യാതിരുന്നാൽ പ്രസ്തുത നടപടികൾ റദ്ദാകും. പതിറ്റാണ്ടുകളായി പല പദ്ധതികളുടെയും പേരിൽ ഭൂമി നഷ്​ടപ്പെടുകയും എന്നാൽ, ഒരു നഷ്​ടപരിഹാരവും ലഭിക്കാതിരിക്കുകയും ചെയ്ത സാധാരണജനത്തിന്​ അനുഗ്രഹമായിരുന്നു ഈ നിയമം. രാജ്യത്തെ വിവിധ ഹൈകോടതികളും സുപ്രീംകോടതിയിൽ ജസ്​റ്റിസ് ലോധയുടെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ചും നിയമത്തെ കർഷകസൗഹൃദമായി വ്യാഖ്യാനിച്ചു. എന്നാൽ, മോദി ഗവൺ​മ​െൻറ്​ അധികാരത്തിൽ വന്നതോടെ ഈ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. കോർപറേറ്റുകളും ഗവൺമ​െൻറും ഒരേപോലെ ഇത്​ അസൗകര്യമായി കണ്ടു. നിയമം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന്​ നിയമമാക്കാനായില്ല. അങ്ങനെയിരിക്കെയാണ് നിയമം സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസി​​െൻറ ഒരു കേസ് ഗുജറാത്ത് ഹൈകോടതിയിൽ എത്തുന്നത്. 2005ൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് ഇതുവരെ എങ്ങും എത്താതെപോയ പദ്ധതിക്ക് സ്ഥലം കൊടുക്കേണ്ടിയിരുന്ന കർഷകരാണ് സ്ഥലം വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചത്.

ഇതുസംബന്ധിച്ച് 2014ൽ പുണെ മുനിസിപ്പൽ കോർപറേഷൻ/ഹാരിക്ചന്ദ് മിശ്രിവാൾ സോളങ്കി കേസിൽ സുപ്രീംകോടതിയുടെ ജസ്​റ്റിസുമാരായ ആർ.എം. ലോധ, ആർ.എം. ലോകുർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്ന ​െബഞ്ചി​​െൻറ വിധിയുണ്ടായിരുന്നു. കർഷകരുടെ സ്വന്തം അക്കൗണ്ടിലോ അല്ലെങ്കിൽ അവർക്ക് എപ്പോൾ വേണമെങ്കിലും പലിശ സഹിതം പിൻവലിക്കാൻ കഴിയുംവിധം കോടതിയിലോ നഷ്​ടപരിഹാര തുക നിക്ഷേപിക്കേണ്ടതുണ്ട് എന്നായിരുന്നു വിധി. ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം കർഷകന് നഷ്​ടപരിഹാരം നൽകിയതായി കണക്കാക്കാനാവില്ല എന്ന് കോടതി പറഞ്ഞു.
റിലയൻസി​​െൻറ കേസ് കോടതിയിൽ നിൽക്കുമ്പോഴാണ് മോദി ഗവൺമ​െൻറ്​ ഓർഡിനൻസ് കൊണ്ടുവരുന്നത്. പണം കർഷകർക്ക് നൽകേണ്ട, ഏതെങ്കിലും നിയതമായ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതി എന്നായിരുന്നു ഭേദഗതി. (റിലയൻസ് തുക സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. മറ്റു നടപടികൾ പൂർത്തിയാക്കി തുക കർഷകർക്ക് നൽകി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നില്ല). ഓർഡിനൻസ് പക്ഷേ, ലാപ്സായി. കടുത്ത എതിർപ്പ് മൂലം പാർലമ​െൻറിൽ നിയമം കൊണ്ടുവരാനുമായില്ല.

റിലയൻസ് ഇതേ ആവശ്യം ഗുജറാത്ത് ഹൈകോടതിയിൽ ഉന്നയിച്ചു. സ്ഥലം ഏറ്റെടുക്കൽ സർക്കാറി​​െൻറ പണിയാണെന്നും തങ്ങൾ തുക സർക്കാറിൽ അടച്ചിട്ടുള്ളതുകൊണ്ട് സ്വകാര്യ കമ്പനി എന്ന നിലക്ക്​ ഇതിൽ ഇനി ബാധ്യതകൾ ഒന്നുമി​ല്ലെന്നുമുള്ള വാദം ഹൈകോടതി അംഗീകരിച്ചു. കർഷകർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് വന്നത് ജസ്​റ്റിസ് അരുൺ മിശ്രയും അമിതാവ് റോയിയും ഉള്ള രണ്ടംഗ ​െബഞ്ചിൽ. 2014ലെ വിധിയിൽ സംശയം പ്രകടിപ്പിച്ച ​െബഞ്ച്, കേസ് മൂന്നംഗ ​െബഞ്ചിനു വിട്ടു. ആ ബെഞ്ചും ജസ്​റ്റിസ് മിശ്രയുടെ നേതൃത്വത്തിലായിരുന്നു. ഇൻഡോർ ​െഡവലപ്മ​െൻറ്​ അതോറിറ്റി/ശൈലിന്ദ്ര കേസിൽ ജസ്​റ്റിസ്​ മിശ്രയും ജസ്​റ്റിസ് ഗോയലും എഴുതിയ ഭൂരിപക്ഷവിധി 2014ലെ വിധി തെറ്റാണ് എന്ന് വിലയിരുത്തി. അദ്ദേഹംതന്നെ നേതൃത്വം നൽകിയ മൂന്നംഗ ​െബഞ്ച്, ഭൂവുടമകൾക്ക് നഷ്​ടപരിഹാരം വാഗ്ദാനം ചെയ്തിട്ട് അത് അവർ സ്വീകരിക്കാത്തതാണെങ്കിൽ നടപടികൾ റദ്ദാകില്ല എന്നു വിധിച്ചു. മോദി ഗവൺമ​െൻറ്​ കൊണ്ടുവന്ന ഓർഡിനൻസിലെ അതേ വാഗ്ദാനമായിരുന്നു ജസ്​റ്റിസ് മിശ്രയുടേതും. എന്നാൽ, ജസ്​റ്റിസ് എം.എം. ശാന്തന ഗൗഡർ വിയോജിച്ചു. ഒരേ ആൾബലമുള്ള ​െബഞ്ചി​​െൻറ വിധി റദ്ദാക്കാൻ കഴിയില്ല എന്ന ശരിയായ നിലപാടെടുത്തു. ഇത് റിലയൻസിന് അനുകൂലമാകുമായിരുന്നു, പക്ഷേ, മറ്റൊരു കേസിൽ ജസ്​റ്റിസുമാരായ ലോകുർ, കുര്യൻ ജോസഫ്, ദീപക്ഗുപ്ത എന്നിവരുടെ ​െബഞ്ച്, മേൽപറഞ്ഞ വിധി സ്​റ്റേ ചെയ്തു. കർഷകർക്ക് അനുകൂലമായ ആദ്യ വിധി പറഞ്ഞ ​െബഞ്ചി​​െൻറ ഭാഗമായിരുന്നു ജസ്​റ്റിസ് ലോകുറും കുര്യൻ ജോസഫും. ഒരു മൂന്നംഗ ​െബഞ്ചി​​െൻറ വിധി മറ്റൊരു മൂന്നംഗ ​െബഞ്ച് റദ്ദുചെയ്യുന്നത് ശരിയല്ല എന്നും, അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ, കേസ് മറ്റൊരു വലിയ ​െബഞ്ച് പരിഗണിക്കേണ്ടതുണ്ട് എന്നുമുള്ള കൃത്യമായ നിയമതത്ത്വമാണ് അവർ സ്വീകരിച്ചത്. അങ്ങനെ കേസ് ഒരു ഭരണഘടനാ ബെഞ്ചിന് മുന്നിൽ എത്തുന്നു.

ഇനിയാണ് ട്വിസ്​റ്റ്​. ഈ ഭരണഘടനാ ബെഞ്ചും ജസ്​റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലാണ്. ത​​െൻറ തന്നെ വിധിയെക്കുറിച്ച് തീരുമാനം എടുക്കേണ്ട വിശാല ബെഞ്ചിൽ ജസ്​റ്റിസ് മിശ്ര വരുന്നതിനെക്കുറിച്ച് ആക്ഷേപം ഉയർന്നു. അദ്ദേഹം പിന്മാറണം എന്ന ആവശ്യം കോടതിയിൽ ഉയർന്നു. എന്നാൽ, അതിൽ തെറ്റില്ല എന്ന നിലപാടിലായിരുന്നു ജസ്​റ്റിസ് മിശ്ര. ചെറിയ ബെഞ്ചിൽ വിധി പറഞ്ഞ ന്യായാധിപൻ കേസ് വീണ്ടും പരിഗണിക്കുന്ന വിശാല ബെഞ്ചിൽ അംഗമാകുന്നതിൽ തെറ്റില്ല എന്ന് ജസ്​റ്റിസ് മിശ്രയുടെ ​െബഞ്ച് കഴിഞ്ഞ നവംബറിൽ വിധിയെഴുതി. സുപ്രീംകോടതി വിവിധ ​െബഞ്ചുകളായി അല്ലാതെ ഒറ്റ കോടതിയായി വാദം കേട്ടിരുന്ന കാലത്തെ കീഴ്​വഴക്കങ്ങളും അതേ രീതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചില വിദേശ കോടതികളുടെ നടപടിക്രമങ്ങളും ചൂണ്ടിക്കാണിച്ചായിരുന്നു വിധി. എന്തായാലും ജസ്​റ്റിസ് മിശ്രയുടെ വിധിയിന്മേൽ അദ്ദേഹം നയിക്കുന്ന ഭരണഘടന​ െബഞ്ചുതന്നെ വാദം കേൾക്കുന്ന മുമ്പ്​ കേട്ടുകേൾവിയില്ലാത്ത നടപടിക്രമത്തിന് സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. ആ കേസിലെ വിധിയിലുമുണ്ടായി വൈചിത്ര്യം. Land Acquisition Act Section 24(2)-ലെ ‘ഓർ’ എന്ന വാക്ക് ‘ആൻഡ്’ എന്നു വായിക്കണം എന്നാണ് നിരീക്ഷണം. പ്രസ്തുത വകുപ്പ് പ്രകാരം 1894ലെ നിയമപ്രകാരം സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ച് അഞ്ചു വർഷത്തിനകം ഭൗതികമായി സ്ഥലം ഏറ്റെടുക്കാതിരിക്കുകയോ നഷ്​ടപരിഹാരം നൽകാതിരിക്കുകയോ ചെയ്‌താൽ സ്ഥലമെടുപ്പ് നടപടികൾ റദ്ദാകും. എന്നാൽ, പുതിയ വ്യാഖ്യാനത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയും നഷ്​ടപരിഹാരം കൊടുക്കാതിരിക്കുകയും ചെയ്‌താൽ മാത്രമേ നടപടികൾ റദ്ദാകൂ. അതായത്, സ്ഥലം ഏറ്റെടുക്കുകയും നഷ്​ടപരിഹാരം ഭൂവുടമക്ക്​ ലഭിക്കാതിരിക്കുകയും ചെയ്താലോ നഷ്​ടപരിഹാരം ലഭിച്ചിട്ടും ഭൂമി ഏറ്റെടുക്കാൻ വൈകിയാലോ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാകില്ല. അതുപോലെ തന്നെ നഷ്​ടപരിഹാരത്തുക ഗവൺമ​െൻറിൽ ഒടുക്കിയാൽ മതിയാകില്ല, ഭൂവുടമയുടെ അക്കൗണ്ടിലോ കർഷകന് ഏതുസമയത്തും എടുക്കാൻ കഴിയുംവിധം കോടതിയിലോ എത്തിയാൽ മാത്രമേ ഭൂവുടമക്ക്​ ലഭിച്ചു എന്ന് കണക്കാക്കാൻ കഴിയൂ എന്ന പുണെ വിധിയും ഫലത്തിൽ റദ്ദായി.

നിയമം റദ്ദാക്കാനുള്ള മോദിസർക്കാറി​​െൻറ ശ്രമങ്ങൾ 2014ൽ കൊണ്ട​ുവന്ന ഓർഡിനൻസ് കാലാവധി കഴിഞ്ഞതോടെ അവസാനിച്ചതാണ്. എന്നാൽ, സുപ്രീം കോടതിയുടെ പുതിയ വിധിയിലൂടെ വീണ്ടും സാഹചര്യങ്ങൾ മാറി. പുണെ മുനിസിപ്പൽ കോർപറേഷൻ കേസിലെ മൂന്നംഗ ​െബഞ്ചി​​െൻറ വിധിയിൽ സംശയം പ്രകടിപ്പിച്ചത് ജസ്​റ്റിസ് അരുൺ മിശ്രയുടെ രണ്ടംഗ ബെഞ്ചാണ്. പിന്നീട്​ ഈ വിഷയം പരിശോധിച്ച് വിധി റദ്ദുചെയ്തത് അദ്ദേഹം തന്നെ നേതൃത്വം നൽകിയ മൂന്നംഗ ബെഞ്ചാണ്. നിലവിലുള്ള ഒരു വിധിയിൽ സംശയം പ്രകടിപ്പിക്കുകയും അത് റദ്ദു ചെയ്യുകയും ചെയ്ത ജഡ്ജി തന്നെ അതേ വിഷയം പിന്നീട് പരിശോധിക്കുന്ന വിശാല ​െബഞ്ചി​​െൻറ ഭാഗമാകുന്നതിൽ തെറ്റില്ല എന്നു വിധിച്ചതും അദ്ദേഹം തന്നെ. ഇപ്പോൾ ഇതാ ആ തീരുമാനം പരിശോധിച്ച് 2014ലെ വിധി റദ്ദാക്കിയിരിക്കുന്നതും അദ്ദേഹം ഉൾപ്പെടുന്ന അഞ്ചംഗ ബെഞ്ച്! നിയമവ്യാഖ്യാനത്തി​​െൻറ കാര്യത്തിൽ മാത്രമല്ല, സുപ്രീംകോടതി വിധികളുടെ അന്തിമത്വവും സ്ഥിരതയും നിലനിർത്താൻ വേണ്ട മുൻകരുതലുകളും കീഴ്വഴക്കങ്ങളും സംബന്ധിച്ചും ഈ വിധി ദീർഘകാലം ചർച്ച ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justice mishrasupreme court
News Summary - justice mishra verdict-malayalam article
Next Story