Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജാരജനുസ്സുകളുടെ...

ജാരജനുസ്സുകളുടെ അമ്മമാഹാത്മ്യം 

text_fields
bookmark_border
ജാരജനുസ്സുകളുടെ അമ്മമാഹാത്മ്യം 
cancel

പശു അമ്മക്കും ദൈവത്തിനും പകരമാകുമെന്ന്​ ഹൈദരാബാദ്​ ഹൈകോടതിയിലെ ജസ്​റ്റിസ്​ ബി. ശിവശങ്കരറാവു.പശു അമ്മയും ദൈവവുമാകണമെങ്കിൽ അവ ആര്യവംശത്തിൽ പിറന്നതുതന്നെയായിരിക്കണം. കീഴാളജാതിപ്പശുക്കൾക്ക്​ അമ്മയോ ദൈവമോ ആകാൻ കഴിയില്ല. കാരണം, ആര്യന്മാർ മാത്രമാണ്​ ‘മാനവികതയുടെ സംസ്​ഥാപകർ’ എന്ന്​ ഫാഷിസത്തി​​െൻറ വക്​താക്കൾ എന്നും ആധികാരികമായി പറയുന്നതാണ്​. ശുദ്ധവംശവും ശുദ്ധരക്​തവും നിലനിർത്താൻ ജൂതവംശജരെ കൊന്നൊടുക്കിയ അഡോൾഫ്​ ഹിറ്റ്​ലർ ആത്​മകഥയായും ‘മെയ്​ൻ കാംഫി’ൽ പറയുന്നത്​ ഇങ്ങനെ:‘‘ആര്യവംശമാണ്​ മാനവികതയുടെ സംസ്​ഥാപകരെന്നും മനുഷ്യ സംസ്​കാരത്തി​​െൻറ യഥാർഥവാഹകരെന്നും ആദ്യം മനസ്സിലാക്കണം. മനുഷ്യ സംസ്​കാരത്തി​​െൻറ ഒാരോ പ്രത്യക്ഷീകരണവും കലയുടെയും ശാസ്​ത്രത്തി​​െൻറയും സാ​േങ്കതികവിദ്യയുടെയും ഒാരോ സൃഷ്​ടിയും ആര്യവംശത്തി​​െൻറ സർഗശേഷിയിൽ പിറന്നതാണ്​. മാനവികതയുടെ ഉത്തമ മാതൃക കുടികൊള്ളുന്നത്​ ആര്യനിലാണ്​. അവനാണ്​ മനുഷ്യരാശിയുടെ പ്രൊമിത്യൂസ്​.’’

ഹിറ്റ്​ലറെ ആരാധിക്കുകയും ഫാഷിസത്തി​​െൻറ മാനിഫെസ്​റ്റോ ആയ മെയ്​ൻകാംഫിനെ തത്ത്വദർശനങ്ങളിൽ തല​യിലേറ്റുകയും ചെയ്​ത ഗോൾവാൾക്കർ പറഞ്ഞത്​ ഇങ്ങനെ:‘‘അടിവേരോളം ഭിന്നതകളുള്ള മതങ്ങളെയും സംസ്​കാരങ്ങളെയും ഒരു ​െഎക്യപൂർണിമയിൽ ഏകീഭവിക്കുക എത്രകണ്ട്​ അസാധ്യമാണെന്ന്​ ജർമനി കാണിച്ചുതന്നിരിക്കുന്നു. അത്​ ഹിന്ദുസ്​ഥാനിൽ നമുക്ക്​ പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്​.’’ മഹാത്മ ഗാന്ധിയുടെ ബിംബത്തിൽ ‘ബനിയ’ ജാതിയുടെയും വംശത്തി​​െൻറയും സീലടിച്ചു കഴിഞ്ഞ തീവ്ര ഹിന്ദുത്വവക്​താക്കൾ ദൈവവും ഭഗവതിയുമാകാവുന്ന കുലീനജാതി ഏതെന്നുകൂടി പറയണം. സങ്കരവംശങ്ങൾ ഇണചേർന്നുണ്ടാകുന്ന ജനുസ്സുകളെ ‘ജാരസന്തതികൾ’ എന്നുപേരിട്ടാണ്​ ഹിറ്റ്​ലർ വിശേഷിപ്പിക്കുന്നത്​. ഇൗ ജനുസ്സുകൾക്ക്​ അവതാരങ്ങൾക്കോ ദൈവികതക്കോ അവകാശമുണ്ടോ? ബ്രാഹ്​മണന​െല്ലങ്കിൽ വിരലുമുറിക്കുന്ന പ്രത്യയശാസ്​ത്ര ഗുരുക്കൾ വ്യക്​തമാക്കേണ്ട കാര്യമാണിത്​.

നിലവിലുള്ള പഠനങ്ങൾ വ്യക്​തമാക്കുന്നത്​ 85 ശതമാനം ഇന്ത്യൻ പശുക്കളും ഹിറ്റ്​ലർ പറഞ്ഞ ജാരസന്തതികളെന്നാണ്​. 15 ശതമാനത്തിലും കുറവാണ്​ യഥാർഥ ഇന്ത്യൻ വംശത്തനിമയുള്ള പശുക്കളുടെ എണ്ണം. ഇവയാക​െട്ട ഗവേഷണഫാമുകളിലാണ്​. സാധാരണ കാലിവളർത്തുകാര​​െൻറ ആലയിൽ ഇൗ ശുദ്ധവംശ ജനുസ്സുകൾ തീരെയില്ല എന്നുതന്നെ പറയാം. എന്നാൽ, വിദേശ ലാബുകളിൽ ഇവയുടെ ബീജബാങ്കുകൾ സൂക്ഷിച്ചിട്ടുണ്ട്​. അവിടത്തെ നാടൻപശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി വികസിപ്പിച്ചെടുത്ത സങ്കരബീജങ്ങൾ അവർ വിൽപന നടത്തുന്നു. ഇവ വിലകൊടുത്തു വാങ്ങുന്നതിൽ പ്രമുഖ രാജ്യം ഇന്ത്യയാണ്​. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ പ്രിയ​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത്​ കന്നുകാലി സമ്പത്തി​​െൻറ കാര്യത്തിൽ ലോകപ്രശസ്​തം. ഹാരപ്പൻ സംസ്​കാരത്തെക്കുറിച്ചു പഠിക്കുന്ന ടെക്​സ്​റ്റ്​ബുക്കുകളിൽ നാം കാണുന്ന ആ ഭീമാകാരനായ കാള ഗുജറാത്തിലെ കാം​ക്​രേജ്​ പശുവാണ്​. ഇന്ത്യയുടെ അഭിമാനമായ ഗീർ പശുക്കളും ഗുജറാത്തിലായിരുന്നു. സഹിവാൾ, ഒാ​േങ്കാൾ പശുക്കൾ ഗോകുലപാലകരുടെയും ഇടയന്മാരുടെയും  മേൽനോട്ടത്തിൽ പെറ്റുപെരുകിയതും ഗുജറാത്തിൽതന്നെ. പെരിയാർ തടത്തിലെ കാ​േങ്കയപശുക്കളും കേരളത്തിലെ തനത്​ ജനുസ്സായ വെച്ചൂർ പശുക്കളും കാസർകോട്​ കുള്ളനും ഇവക്കുമുന്നിൽ വെറും ‘െപെക്കൾ’ മാത്രം. അവ പൊതുവെ ചെറുതും ഉയരം കുറഞ്ഞവയുമായിരുന്നു. 

കന്നുകാലി സമ്പത്തിലെ ആര്യവംശജരെന്ന്​ വിശേഷിപ്പിക്കുന്ന ഗുജറാത്തിലെ വിവിധ ജനുസ്സിൽപെട്ട പശുക്കളുടെ ശുദ്ധവംശം ഇന്നെവിടെയുണ്ട്​? ശുദ്ധരക്​തവും ബീജവും ആരുടെ കൈയിലാണ്​? മധ്യ അമേരിക്കയിലെയും ആസ്​ട്രേലിയയിലെയും ബ്രസീലിലെയും കന്നുകാലി ഗവേഷണകേന്ദ്രങ്ങളിലെ ബീജബാങ്കുകളിൽ മാത്രം. ഗുജറാത്തിലും ഇന്ത്യയിലും മാറിമാറി വന്ന സർക്കാറുകൾ പ്രചരിപ്പിച്ചത്​ ഇത്തരം സങ്കരയിനം ബീജങ്ങളായിരുന്നു. ഇന്ത്യയുടെ സ്വന്തമായ കന്നുകാലി വംശങ്ങൾ ഏറക്കുറെ ഇല്ലാതായിക്കഴിഞ്ഞു. ഇന്ത്യയും ഗുജറാത്തും ഭരിച്ചവരിൽ അമിത്​ഷായുടെ മുൻതലമുറക്കാരുമുണ്ടായിരുന്നു എന്നോർക്കുക.

1960കളിലാണ്​ ഇന്ത്യയിൽ കൃത്രിമ ബീജസങ്കലന പദ്ധതികൾക്ക്​ പ്രിയമേറിയത്​.1961ലെ കേരള ലൈവ്​സ്​റ്റോക്​​ ആക്​ട്​​ ഇന്നാരെങ്കിലും ഒാർക്കുന്നുണ്ടാവുമോ? ദേശീയതലത്തിൽ രൂപംകൊണ്ട ആക്​ടി​​െൻറ പകർപ്പുതന്നെയാണിത്​. ഇതര സംസ്​ഥാനങ്ങളിലും ഇതുതന്നെയായിരുന്നു അടിസ്​ഥാന നിയമമായി സ്വീകരിച്ചിരുന്നത്. 

നിയമത്തി​​െൻറ ആദ്യഭാഗം ഇങ്ങനെ വായിക്കാം:‘‘No person shall keep a bull which has attained the prescribed age except under an accordance with the terms, conditions and restrictions of license granted under this section, unless it is certified by the prescribed officer that the bull effectively castrated by a method and in manner approved by the Director’’

പശുക്കൾക്ക്​ ജനിക്കുന്ന ആൺമക്കളെ (മൂരിക്കുട്ടന്മാർ) നിർബന്ധമായും വരിയുടച്ചിരിക്കണം (വന്ധ്യംകരിക്കണം) എന്ന്​ നിയമം കൊണ്ടുവന്ന രാജ്യമാണിത്​. ഗോമാതാവിന്​ സ്വന്തം ജനുസ്സിൽപെട്ട കാളകളുമായി ഇണചേരാൻ അനുവാദമില്ലെന്ന്​ സാരം. പകരം ബ്രസീലിൽനിന്നോ സ്വിറ്റ്​സർലൻഡിൽനിന്നോ കൊണ്ടുവരുന്ന ജാരബീജങ്ങളെ കുത്തിവെച്ച്​ ഗർഭിണികളാക്കണം. അവ മിശ്രജനുസ്സിൽപെട്ട കുഞ്ഞുങ്ങളെ പ്രസവിക്കും. അവയിൽ പെൺവർഗത്തെ വളരാനനുവദിക്കുക. ആൺവർഗത്തെ കൂട്ടത്തിൽ നിർത്തണമെങ്കിൽ വരിയുടച്ചിരിക്കണം. ഇതുവഴി ഇന്ത്യയിൽ സംഭവിച്ചത്​ ഇന്ത്യയുടേതുമാത്രമായ, ഇന്ത്യൻ കാലാവസ്​ഥക്കിണങ്ങി വളർന്നുവന്ന തനിമയുള്ള കാലിസമ്പത്തി​​െൻറ നാശമാണ്​. ആദ്യം പശുവിലായിരുന്നു. പിന്നെ, എരുമയിലും ഒട്ടകങ്ങളിലും. ഇപ്പോഴിതാ ആടുകളിലും കൃത്രിമ ബീജസങ്കലനം ആരംഭിച്ചിരിക്കുന്നു.  

ചോദ്യം ഇതാണ്​. വംശശുദ്ധിയില്ലാത്ത, ജാരസന്തതികളായ പശുക്കൾ മാതാവി​​െൻറയും ഭഗവതിയുടെയും ഗണത്തിൽപെടുത്തി ആരാധിക്കപ്പെടേണ്ടവയാണോ? ഹൈദരാബാദ്​ ​ൈഹകോടതി പറഞ്ഞതുകൊണ്ടുമാത്രം സവർണ തത്ത്വശാസ്​ത്രങ്ങളുടെ വക്​താക്കൾക്ക്​ വിദേശ ജനുസ്സിൽനിന്ന്​ ഉരുത്തിരിഞ്ഞ പശുക്കളെ മാതാവായും ദൈവമായും പരിഗണിക്കാനാകുമോ? നൂറ്റാണ്ടുകൾകൊണ്ട്​ മനുഷ്യകുലം ആർജിച്ച ചരിത്ര, ശാസ്​ത്ര പുരോഗതി, കണ്ടെത്തലുകൾ എല്ലാം ഒരു നാണയം മറിച്ചിടുംപോലെ എത്ര ലാഘവത്തോടെയാണ്​ ഫാഷിസം മറിച്ചിട്ടിരിക്കുന്നത്​! പശുവി​​െൻറ വായിൽനിന്ന്​ വരുന്ന ഒാക്​സിജ​​െൻറ അളവിനെക്കുറിച്ചു മാത്രമല്ല, മയിലുകളുടെ കണ്ണീരുകൊണ്ടുള്ള ഇണചേരൽ വരെ എത്ര സത്യസന്ധമായാണ്​ ഇവർ അവതരിപ്പിക്കുന്നത്​. ഇന്ത്യ ഒരു വെള്ളരിക്കപ്പട്ടണം പോലുമല്ലാതെ മാറിപ്പോകുകയാണോ? 

പശു ഹൈന്ദവ തീവ്രവിശ്വാസികൾക്ക്​ മാതാവും ദൈവവും. എരുമയും പോത്തും കാല​​െൻറ വാഹനം. മയിൽ കാർത്തികേയ​​െൻറ വാഹനമാണ്​. മത്സ്യം, കൂർമം, വരാഹം എല്ലാം അവതാരങ്ങൾ. പാമ്പ്​ നാഗദൈവമാണ്​, ശിവ​​െൻറ വക്ഷസ്സിലെ മാലയാണ്​. കുരങ്ങ്​, നായ്​ തുടങ്ങിയ ജീവിവർഗങ്ങളും പുരാണസംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്​. ഇനി നമുക്ക്​ എലിയെ പിടിച്ചുതിന്നാമെന്നുവെച്ചാൽ അത്​ ഗണേശവാഹനമാണ്​. നാളെ എലിയെ കൊല്ലുന്നതിനും നിയന്ത്രണങ്ങൾ വരാം.

മഹാരാഷ്​ട്രയിൽ നടന്ന കർഷകപ്രക്ഷോഭത്തിൽ ആയിരക്കണക്കിന്​ ലിറ്റർ പാൽ നിരത്തിലൊഴുക്കിയത്​ തീവ്രതയുടെ വക്​താക്കൾതന്നെ. കിടാങ്ങൾക്ക്​ കുടിക്കാൻ നൽകേണ്ട പാലാണ്​ മോഷ്​ടിച്ചെടുത്ത്​ സമരത്തി​​െൻറ ഭാഗമായി ഒാടയിലും റോഡിലും ഒഴുക്കിയത്​. ഇത്​ മാതാവിനെ പീഡിപ്പിക്കലല്ലേ? ഇതി​​െൻറ പേരിൽ സമരക്കാർക്കെതിരെ ഒരു കേസുപോലും  എടുത്തിട്ടില്ല എന്നും ഒാർക്കാവുന്നതാണ്​. പാൽ​ കുഞ്ഞുങ്ങൾക്കുള്ളതാണ്​. അത്​ മനുഷ്യൻ കുടിക്കുന്നത്​ പാപമാണെന്ന്​ വിശ്വസിക്കുന്ന സന്യാസിവര്യന്മാരും ഇവർക്കിടയിലുണ്ട്​. അവരാരും ഇക്കാര്യം മിണ്ടിയതുമില്ല.

ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദന ശൃംഖല ഗുജറാത്തിലാണ്​. മലയാളിയായ വർഗീസ്​ കുര്യൻ 1950കളിൽ തുടക്കമിട്ട ‘അമുൽ’ എന്ന സഹകരണ സ്​ഥാപനത്തി​​െൻറ വാർഷിക വരുമാനം 3.4 ബില്യൺ ഡോളർ. 360 ലക്ഷം ഗുജറാത്ത്​ കർഷകർ ഇൗ സഹകരണസംഘങ്ങളിൽ അംഗങ്ങളാണ്​. ഇവർക്ക്​ പാലുൽപാദന, വിപണന സംവിധാനങ്ങളിലൂടെ ജീവിതം പച്ചപിടിക്കാൻ സഹായിച്ചത്​ അമുൽ എന്ന കമ്പനിയും.

ഇന്ത്യയിലെ ​െഡയറി ഫാമുകളിൽ വളർത്തുന്ന പശുവും എരുമയും കടുത്ത പീഡനങ്ങൾക്കിരയാകുന്നതായി ‘വേൾഡ്​ ആനിമൽ പ്രൊട്ടക്​ഷൻ’ കേന്ദ്ര സർക്കാറിന്​ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യയിൽ കന്നുകാലികളെ ചന്തകളിൽ വിൽപനക്കെത്തിക്കുന്നത്​ ക്രിമിനൽ കുറ്റമാക്കിയ സർക്കാർ ഇൗ പരാതി മനസ്സിരുത്തി വായിക്കണം. ‘പ്രിവൻഷൻ ഒാഫ്​ ക്രുവൽറ്റി ടു ആനിമൽസ്​ ആക്​ട്​’ പ്രകാരമാണ്​ പുതിയ നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നത്​. ഇൗ നിയമത്തി​​െൻറ നഗ്നമായ ലംഘനമാണ്​ ഇന്ത്യൻ ​െഡയറികളിൽ പശുക്കളോടും എരുമകളോടും കാണിക്കുന്നതെന്നും ഇൗ ക്രൂരത അവസാനിപ്പിക്കുന്നില്ലെങ്കിൽ  ​െഡയറികൾ അടച്ചുപൂട്ടണമെന്നുമാണ്​ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്​. സർവേയിൽ പ​െങ്കടുത്ത 90 ശതമാനം പേരും ഇൗ അഭിപ്രായത്തെ അനുകൂലിക്കുന്നതായും സംഘടനയുടെ പരാതിയിൽ വെളിപ്പെടുത്തുന്നു. എല്ലാം കോർപറേറ്റുകൾക്ക്​ എഴുതിക്കൊടുക്കുന്ന കാലത്ത്​ വിശ്വാസങ്ങളും ആചാരങ്ങളും കോർപറേറ്റ്​വത്​കരിക്കപ്പെടും എന്നത്​ സ്വാഭാവികം. അത്​ ഫാഷിസത്തി​​െൻറ വളർച്ചയിലെ നാഴികക്കല്ലുകളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cawgau mathahydrabad high court
News Summary - GAU matha
Next Story