Obituary
തിരുവനന്തപുരം: ആറ്റുകാൽ മേടമുക്ക് ടി.സി 49/1026 ആശാഭവനിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ തുളസിഭായി (82) നിര്യാതയായി. മക്കൾ: ഗണേഷ്കുമാർ, സുരേഷ്ബാബു, ആശാറാണി (ജലവിഭവവകുപ്പ്). മരുമക്കൾ: ബിന്ദു, കലാദേവി, ശ്രീകുമാരൻ (കെ.എസ്.എഫ്.ഇ).
തിരുവനന്തപുരം: മുറിഞ്ഞപാലം എം.ഇ.ആർ.എ 12 ഗിരിജാഭവനിൽ ഗിരിജ സുരേന്ദ്രൻ (72, റിട്ട. ശ്രീചിത്ര മെഡിക്കൽ സെന്റർ) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: റിച്ചി (കെ.എസ്.ഇ.ബി), രാഖി (ടെക്നോപാർക്ക്). മരുമക്കൾ: സോണി (ആർക്കിടെക്ട്), സോണിയ (കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ).
ആനയറ: പമ്പ്ഹൗസ് മുല്ലൂർ വീട്ടിൽ ജി. സുരേന്ദ്രൻ നായർ (67, ഭദ്രൻ) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുചിത്ര, സുനിത. മരുമക്കൾ: സജികുമാർ, ശ്യാംരാജ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് ഞാഞ്ഞുകാട് പ്ലാവിളയിൽ വീട്ടിൽ പരേതനായ പത്മനാഭക്കുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ(99) നിര്യാതയായി. മക്കൾ: ചന്ദ്രമതിയമ്മ,വിജയമ്മ. മരുമക്കൾ: പരേതരായ ദാമോദരൻ പിള്ള, കൃഷ്ണൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് വാഴുവേലിൽ വി.ജി. വിജയകുമാർ (റിട്ട.ക്യുറേറ്റർ, ആലപ്പുഴ മെഡിക്കൽ കോളജ് -60) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി.
മീനച്ചിൽ: കുളത്തുങ്കൽ ബെന്നി ജോസഫ് (48) നിര്യാതനായി. ഭാര്യ: സലോമി. കാലടി ഇടപ്പനയത്ത് (വടാട്ടുപാറ) കുടുംബാംഗം. മക്കൾ: അഞ്ജന, അഭിജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മീനച്ചിൽ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
ആലുവ: കൂട്ടുകാരോടൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലുവ കാർമൽ ആശുപത്രിക്ക് സമീപം ഹരിഹര വിലാസത്തിൽ രാജന്റെ മകൻ ഹരിഹരനാണ് (23) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കിഴക്കേ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി കടവിലാണ് അപകടം. ഹരിഹരനുൾപ്പെടുന്ന മൂന്നംഗ സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. നീന്തുന്നതിനിടെ കുഴഞ്ഞുപോയ ഇയാൾ പുഴയിലേക്ക് ചാഞ്ഞുകിടന്നിരുന്ന മരച്ചില്ലയിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബിനാനിപുരം ഇൻസ്പെക്ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിൽ പൊലീസ്, അഗ്നിരക്ഷാ സേന സംഘം സ്ഥലത്തെത്തി. അഗ്നിരക്ഷാ സേന സ്കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് ഹരിഹരൻ. മാതാവ്: ലക്ഷ്മി. സഹോദരി: രാധിക.
മട്ടാഞ്ചേരി: കൊച്ചങ്ങാടി ആണ്ടാംകുളത്തിന് സമീപം തോട്ടുമുഖത്ത് വീട്ടിൽ പരേതനായ മുഹമ്മദ് അലി സാഹിബിന്റെ മകൻ അബ്ദുൽറഷീദ് (63) നിര്യാതനായി. മട്ടാഞ്ചേരി ബസാറിലെ നാഷനൽ സ്റ്റോഴ്സ് ഉടമയായിരുന്നു. ഗുസ്തി, പവർലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനായിരുന്നു. ഭാര്യ: പരേതനായ ടി.എ. മമ്മു സാഹിബിന്റെ മകൾ ഉബൈബ. മക്കൾ: റിൻഷാ, റിഷാം, റിഷാൽ. മരുമക്കൾ: ഷാജി, റിസ്വാന, അൽമാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ഫോർട്ട്കൊച്ചി കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പള്ളുരുത്തി: ഇടക്കൊച്ചി പാലമുറ്റം റോഡിൽ കോരമംഗലത്ത് വീട്ടിൽ പരേതനായ സേവ്യറിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: മോളി, ജോർജ്, ജെസി, ജോസി. മരുമക്കൾ: ജോസഫ്, മേഴ്സി, സാബു, ജീന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നോർത്ത് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
നായരമ്പലം: വില്ലാർവട്ടത്ത് പരേതനായ കരുണന്റെ ഭാര്യ ശാരദ (84) നിര്യാതയായി. മക്കൾ: മദനൻ, സുധൻ, ശിവൻ, രഞ്ചിത്ത്, സുർജിത്ത്. മരുമക്കൾ: പ്രകാശിനി, രാധ, മിനി, നിഷ, സ്മിത.
ആലുവ: ചീരക്കട റോഡ് ബാല്യപ്പാടത്ത് വീട്ടിൽ അന്നംകുട്ടി (81) നിര്യാതയായി. ഭർത്താവ്: പരേതനായ തൊമ്മി. മക്കൾ: ലീന, ഷേർളി, മാർട്ടിൻ, റാണി, ഷിജി. മരുമക്കൾ: സേവ്യർ, മായ, വർഗീസ്, വിൽസൻ. പരേതനായ ചാക്കോച്ചൻ. സംസ്കാരം ഞായറാഴ്ച്ച രാവിലെ 10.30ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.
മട്ടാഞ്ചേരി: മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ഗണപതി എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായ ബംഗാൾ സ്വദേശി ബ്രജ്നാഥ് ദാസാണ് (53) മരിച്ചത്. ഈ മാസം 24ന് കൊച്ചിയിൽനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ പുറംകടലിലായിരുന്നു അപകടം. ബോട്ടിലേക്ക് വല വലിച്ചുകയറ്റവെ കപ്പി പൊട്ടി റോപ്പ് തലയിൽ വീണാണ് പരിക്കേറ്റത്. ബോട്ടിലെ മറ്റ് തൊഴിലാളികൾ ഉടൻ കരക്കെത്തിക്കുകയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ശനിയാഴ്ച മരിച്ചു.