Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഏറെ ഇഷ്​ടത്തോടെ...

ഏറെ ഇഷ്​ടത്തോടെ...

text_fields
bookmark_border
ഏറെ ഇഷ്​ടത്തോടെ...
cancel
ലത മ​ങ്കേഷ്​കറുടെ 60ാം ജന്മദിനത്തിൽ അവർക്ക്​ ആശംസയർപ്പിച്ച്​ കവിയും ഗാനരചയിതാവും ലത ആദ്യമായി നിർമിച്ച 'ലേകിൻ' സിനിമയുടെ സംവിധായകനുമായ ഗുൽസാർ 1989ൽ ടൈംസ്​ ഓഫ്​ ഇന്ത്യയിൽ എഴുതിയ പ്രശസ്​ത കുറിപ്പ്​

തിനാറുകാരിയായ നായികക്കുവേണ്ടി ഇന്നും ലതാജി പാടും. ചെറുപ്പമായതുകൊണ്ടു മാത്രമല്ല, മധുരസംഗീതത്തെ പ്രണയിക്കുന്നതിനാലും സംഗീതത്തി​െൻറ സാധ്യതകളിൽ യൗവനത്തോടെ ജീവിക്കുന്നതിനാലുമാണ്​ അത്​. ലതയുടെ റേഞ്ചും എ​വിടേക്കും വഴങ്ങുന്ന സ്വരഗുണവും ശബ്​ദമാധുര്യവും ഏതൊരു കേൾവിക്കാരനെയും ഇന്നും അതിശയിപ്പിക്കുകയാണ്​.

ഇത്​ ദൈവത്തിന്‍റെ വരദാനമല്ല

ദൈവത്തി​െൻറ വരദാനമാണ്​ ഈ കഴിവെന്ന്​ ഞാൻ പറയില്ല. 'ലത മാജിക്​' എന്നത്​, ഒരിക്കലും മുടക്കാത്ത 'റിയാസും' (സാധകവും) ജീവിതചിട്ടയുമെല്ലാംകൊണ്ട്​ നേടിയെടുത്തതാ​െണന്നേ ഞാൻ പറയൂ. ഒരു കാരണവുമില്ലാതെയല്ല ലത ഒന്നാംസ്​ഥാനക്കാരിയായത്​. പൂർണതക്കു​വേണ്ടിയുള്ള ആ ദൃഢനിശ്ചയത്തി​െൻറ ഒരു ചെറിയ ഉദാഹരണമിതാ: ഒരു റെക്കോഡിങ്ങിനുവേണ്ടി ഫിലിമിസ്​ഥാൻ സ്​റ്റുഡിയോവിലേക്ക്​ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ലത. ഇന്നത്തെ പ്രശസ്​തനായ ഒരു നടൻ കമ്പാർട്​​മെൻറിലുണ്ടായിരുന്നു. ലതയെ നോക്കി, ''ഇതാ മഹാരാഷ്​ട്രക്കാരി കുട്ടിയല്ലേ'' എന്ന്​ കൂടെയുണ്ടായിരുന്നയാളോട്​ ആ നടൻ പറയുന്നത്​ അവർ കേൾക്കാനിടയായി. പാട്ടുകളിൽ ത​െൻറ ഉർദു ഉച്ചാരണം പൂർണതയില്ലാത്തതാണ്​ എന്നതാണ്​ 'മഹാരാഷ്​ട്രക്കാരി' എന്ന്​ നടൻ പ്രയോഗിക്കാൻ കാരണമെന്ന്​ അവർക്ക്​ മനസ്സിലായി. ഉടൻതന്നെ ത​െൻറ പരിശീലകനോട്​ പ്രത്യേകം പറഞ്ഞ്​ ഈ ഉച്ചാരണപ്രശ്​നം ശരിയാക്കിയി​​ട്ടേ ലത അടങ്ങിയിരുന്നുള്ളൂ. സംഗീതത്തെപ്പോലെ കഠിനാധ്വാനത്തെയും പ്രണയിക്കാൻ ആ നാലു സഹോദരിമാർ-ലത, ആശ, മീപ, ഉഷ- പരിശീലിച്ചതി​െൻറ ഫലമാണ്​ മ​ങ്കേഷ്​കർ കുടുംബത്തിന്​ രാജ്യം നൽകുന്ന ആദരവ്​.

ബധിരർ ഒഴികെയുള്ള ഇന്ത്യക്കാരെല്ലാം കേട്ട ശബ്​ദം

നൂർജഹാനെ കേട്ട കുട്ടിക്കാലമാണ്​ എെൻറയെല്ലാം പ്രായത്തിലുള്ള തലമുറയുടേത്​. എന്നാൽ, പ്രഭാതത്തിൽ ലതാജിയുടെ ശബ്​ദം കേട്ട്​ ഉണരുകയും രാത്രി റേഡിയോയിൽ അവസാന പാട്ടായി അവരുടെ ശബ്​ദം കേട്ട്​​ ഉറങ്ങാൻപോകുന്നവരുമാണ്​ വിഭജനാനന്തര ഇന്ത്യയിലെ തലമുറ. 80 കോടി ജനങ്ങളിൽ ബധിരർ ഒഴികെയുള്ളവ​രിൽ ഒരാൾപോലും ലതാജിയു​െട ശബ്​ദം കേൾക്കാത്തവരായി ഉണ്ടാകില്ല. നൂർജഹാ​െൻറ സ്വാധീനം ലതയിൽ ആരോപിക്കുന്നവരുണ്ട്​. എന്നാൽ, ഞാനത്​ അംഗീകരിക്കില്ല. ഇരുവരുടെയും ആലാപനശൈലി തീർത്തും വ്യത്യസ്​തമാണ്​. അതിനേക്കാളുപരി, നൂർജഹാൻ ​വെള്ളിത്തിരയിൽ മുഖം കാണിച്ചുകൊണ്ട്​ നായിക ആയപ്പോൾ ശബ്​ദംകൊണ്ട്​ നായികയായി മാറിയ ആളാണ്​ ലത. കൗമാരകാലത്ത്​ ലതാജിയും സിനിമയിൽ അഭിനയിച്ചുവെങ്കിലും അവരെ നായികയാക്കിയത്​ ശബ്​ദമാണ്​. അതവരെ ഇതിഹാസവുമാക്കി മാറ്റി. സൈഗാളും റഫിയും മാത്രമാണ്​ ഇങ്ങനെ ഇതിഹാസങ്ങളായി മാറിയത്​. എന്നാൽ, നാൽപതുകളിലെ തലമുറയിലേ​ സൈഗാളി​െൻറ മാന്ത്രികത നിലനിന്നുള്ളൂ. എന്നാൽ, ലതാജി ആ തലമുറയെയും അതിജീവിച്ച്​ തുടർന്നു. ആയാസരഹിതമായ ആ ആലാപന ശൈലി അതു​െകാണ്ടുതന്നെ ബംഗാളിയിലും ഗുജറാത്തിയിലുമെല്ലാം സ്വന്തം എന്നു തോന്നിക്കുന്നു. സംഗീതത്തി​െൻറ ക്ലാസിക്കൽ രൂപത്തെ ലത ആഴത്തിൽ മനസ്സിലാക്കിയെന്നതി​െൻറ എത്രയോ ഉദാഹരണങ്ങൾ, ഭജനുകളിലേക്ക്​ പോകാതെ അവരുടെ ചലച്ചിത്രഗാനങ്ങളിൽതന്നെ കാണാം. മുഗൾ ഇ അസമിലെ 'മോഹെ പൻഘട്ട്​ പെ നന്ദ്​ലാല്​ ഛേഡ്​ ഗയോ​ രെ' എന്ന സെമി ക്ലാസിക്കൽ പ്രമുഖ ശാസ്​ത്രീയ സംഗീതജ്​ഞരെപ്പോലും അമ്പരപ്പിച്ച ആലാപനമായിരുന്നു.




വരികളെ വിശ്വസിച്ച ഗായിക

ഗാനരചയിതാവ്​ എന്ന നിലയിൽ എനിക്ക്​ പറയാനാകും, പാടാൻ നൽകപ്പെട്ട വരികളിൽ ലതക്ക്​ പൂർണ വിശ്വാസമുണ്ടായിരുന്നു എന്ന്​. പാടു​േമ്പാൾ യോജിച്ച വരിയല്ലെങ്കിൽ, പരാതി പറയാതെ മെലോഡിയസായി അവരതിനെ മറികടക്കും. പലചരക്കുകടയിൽനിന്ന്​ വാങ്ങിക്കൊണ്ടുവന്നതെന്ന്​ തോന്നിക്കുന്ന വരികൾ പാടേണ്ടിവന്നാലും പരാതി പറയാൻ പോയില്ലെന്ന്​ അവർ ഒരിക്കൽ പറഞ്ഞു. മോശം സംവിധായക​നൊപ്പം അഭിനയിക്കേണ്ടിവന്നാലും പരാതി പറയാതെ പണിയെടുക്കുന്ന രാജ്​കപൂറിലാണ്​ ഇതേപോലൊരു മനോഭാവം ഞാൻ കണ്ടിട്ടുള്ളൂ. 'ബന്ധിനി'യിലെ 'മോരാ ഗോരാ ആംഗ്​ ലെയ്​ ​ലേ...' എന്ന വരികളുമായി സിനിമയിലേക്കുള്ള എ​െൻറ പ്രവേശനത്തിൽ ലതാജിയുടെ ശബ്​ദമായിരുന്നു ഒപ്പമുണ്ടായത്​. പിന്നണിഗാനാലാപനത്തിനുമുമ്പ്​ സിനിമയിൽ ആ ഗാനത്തി​െൻറ പശ്ചാത്തലവും കഥാപാത്രത്തി​െൻറ സവിശേഷതകളും നടിയാരെന്നുമെല്ലാം അവർ ചോദിച്ചു മനസ്സിലാക്കാറുണ്ട്​. ആ​ശാ ഭോസ്​ലെയും റഫിയും ഇതേ സ്വഭാവക്കാരായിരുന്നു.

ദീദി വരു​േമ്പാൾ കെട്ടുപോകുന്ന സിഗരറ്റുകൾ

മറ്റൊരു കൗതുകകരമായ ഓർമയെന്തെന്നാൽ, ലതാജി റെക്കോഡിങ്ങിന്​ വരു​േമ്പാൾ സ്​റ്റുഡിയോ മൊത്തം 'പുകവലി നിരോധിത മേഖല'യായി മാറുമായിരുന്നു എന്നതാണ്​. 'ദീദി വരുന്നു... ദീദി വരുന്നു' എന്നു പറഞ്ഞ്​ പുകവലിക്കാരെല്ലാം സിഗരറ്റുകൾ കുത്തിക്കെടുത്തുമായിരുന്നു. സിഗരറ്റ്​ പുക ലതാജിയുടെ ശബ്​ദത്തെ ബാധിക്കാറുണ്ടായിരുന്നു. എന്നാൽ, അവർ ഒരിക്കലും ഇത്​ പറഞ്ഞിട്ടില്ല. പുകവലിക്കരു​തെന്നും ആരോടും പറയില്ല. ആളുകൾ ദീദിയെ കാണു​േമ്പാൾ സിഗരറ്റ്​ കുത്തിക്കെടുത്തു​ന്നുണ്ടെങ്കിൽ അതവർ നേടിയെടുത്ത ആദരവാണ്​.

'മോശം നിർമാതാവ്​'

ലതാജിയുടെ ആരാധകനായിരുന്ന എന്നെ അവർ നിർമിച്ച 'ലേകിൻ' സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്തത്​ എനിക്ക്​ ലഭിച്ച ബഹുമതിയായിരുന്നു. അതേസമയം, അവരെ ഒരു മോശം നിർമാതാവ്​ എന്നേ ഞാൻ വിശേഷിപ്പിക്കൂ. ഞാനടക്കം എല്ലാവരെയും സംതൃപ്​തരാക്കാനേ അവർ ശ്രമിച്ചിരുന്നുള്ളൂ. നിർമാതാവ്​ എന്ന നിലയിൽ ഇതൊരു മോശം സ്വഭാവമാണ്​. വിദേശ പരിപാടികൾ കഴിഞ്ഞ്​ വരു​േമ്പാൾ എല്ലാവർക്കും സമ്മാനം നൽകുമായിരുന്നു. അവർക്കുവേണ്ടി എഴുതിയ വരികൾ ഇഷ്​ടമായാൽ ഒരു 'പാർക്കറോ' 'ഷീഫേഴ്​സോ' എനിക്ക്​ ഉറപ്പാണ്​. ലേകിനിൽ അഭിനയിക്കാൻ സമ്മതിച്ചതിന്​ ഡിംപിൾ കപാഡിയക്ക്​ വിലയേറിയ സമ്മാനം നൽകി.

ഗൗരവക്കാരിയാക്കിയത്​ പത്രങ്ങൾ

റെക്കോഡിങ്​ മൈക്കിനു മുന്നിൽ എത്തുംമു​േമ്പ പാട്ടു മുഴുവൻ സ്വന്തം കൈപ്പടയിൽ ഹിന്ദിയിൽ എഴുതിയെടുക്കും. മാർജിനിൽ അതി​െൻറ നോട്ടും. റിഹേഴ്​സലിൽ വിശ്വസിക്കുന്ന ആളായിരുന്നു ലതാജി. ക​േമ്പാസറുടെ മ്യൂസിക്​ കാബിനിൽ പോയി പാട്ടിനെപ്പറ്റി ചർച്ച നടത്തുന്ന അവർ ജോലിസമയത്ത്​ സമ്പൂർണ പ്രഫഷനൽ ആയിമാറും. പാടിക്കഴിഞ്ഞ്​ അവസാന റെക്കോഡ്​ കേട്ടുകഴിഞ്ഞാൽ പിന്നെ പെ​ട്ടെ​ന്നുതന്നെ ത​െൻറ ഫിയറ്റിൽ കയറി സ്​ഥലം വിടും.

വ്യക്തിജീവിതത്തിൽ ഏറെ സൗഹാർദത്തോടെ ഇടപെടുന്ന ലതാജിയെ ഗൗരവക്കാരിയും കർക്കശക്കാരിയുമാക്കി മാറ്റിയത്​, അവരുടെ ഗൗരവമാർന്നതും ചിരിക്കാത്തതുമായ ചിത്രങ്ങൾ മാത്രം പ്രസിദ്ധീകരിച്ച പത്രമാസികകൾ ആണെന്ന്​ ഞാൻ പറയും. ചുരുക്കത്തിൽ, ലതാജി പരിപൂർണയായിരുന്നോ എന്ന്​ ചോദിച്ചാൽ എ​െൻറ ഉത്തരം അതെ എന്നുതന്നെയാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata MangeshkarGulzar
News Summary - Gulzar recalls memories of Lata Mangeshkar
Next Story