Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightവ്യാജ സ്വർണവുമായി...

വ്യാജ സ്വർണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ

text_fields
bookmark_border
Noushad
cancel
camera_alt

നൗ​ഷാ​ദ്

കൊ​ണ്ടോ​ട്ടി: വ്യാ​ജ സ്വ​ർ​ണ കാ​പ്‌​സ്യൂ​ളു​ക​ളു​മാ​യി എ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ദോ​ഹ​യി​ൽ​നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ പ​യ്യോ​ളി മേ​പ്പ​യൂ​ർ ത​ട്ടാ​ർ പൊ​യി​ൽ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ നൗ​ഷാ​ദാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണം ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളെ ത​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്റെ ശ​രീ​ര​ത്തി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് നൗ​ഷാ​ദ് സ​മ്മ​തി​ക്കു​ക​യും നാ​ലു കാ​പ്സ്യൂ​ളു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​ടു​ത്തു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, അ​വ​യു​ടെ തൂ​ക്കം നോ​ക്കി​യ​പ്പോ​ൾ 262 ഗ്രാം ​തൂ​ക്കം മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്നു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ൽ അ​വ വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് നൗ​ഷാ​ദ് സ​മ്മ​തി​ച്ചു. ദോ​ഹ​യി​ൽ​നി​ന്ന് വി​മാ​നം ക​യ​റു​ന്ന​തി​ന് മു​മ്പു​ത​ന്നെ സ്വ​ർ​ണ​മ​ട​ങ്ങു​ന്ന കാ​പ്സ്യൂ​ളു​ക​ൾ അ​വി​ടെ ഒ​രാ​ൾ​ക്ക് കൈ​മാ​റി​യെ​ന്നും വ്യാ​ജ കാ​പ്സ്യൂ​ളു​ക​ൾ അ​യാ​ളി​ൽ​നി​ന്ന് പ​ക​രം വാ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും നൗ​ഷാ​ദ് വ്യ​ക്ത​മാ​ക്കി. ഇ​തി​നു കൂ​ട്ടു​നി​ന്ന​തി​നു ത​നി​ക്ക് പ​ത്തു​ല​ക്ഷം പ്ര​തി​ഫ​ലം ത​രാ​മെ​ന്ന് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം പ​റ​ഞ്ഞി​രു​ന്ന​താ​യും യാ​ത്ര​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കി. ക​സ്റ്റം​സ് തു​ട​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KondottyFake GoldPassengerCustomsMalappuramArrested
News Summary - Passenger caught with fake gold by customs
Next Story