Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസി.എൻ.ജി...

സി.എൻ.ജി ഓട്ടോറിക്ഷക്ക്​ തീപിടിച്ച്​ ഒരാൾ മരിച്ചു

text_fields
bookmark_border
One person died in auto caught fire in Thrissur
cancel

തൃശൂർ: നഗരപരധിയിൽ സി.എ.ന്‍ജി (കംപ്രസ്​ഡ്​ നാച്വറൽ ഗ്യാസ്​) ഓട്ടോറിക്ഷ തീപിടിച്ച് ഒരാള്‍ മരിച്ചു. പെരിങ്ങാവ് മേലുവളപ്പിൽ പരേതനായ രാമകൃഷ്ണന്‍റെ മകൻ പ്രമോദ്​ (47) ആണ്​ മരിച്ചത്​.

പെരിങ്ങാവ്​ ഗാന്ധിനഗറിലാണ് സംഭവം. ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.

ആളൊഴിഞ്ഞ ഇട റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്​സും എത്തി നടപടി സ്വീകരിച്ചു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local newsThrissur newsfire
News Summary - One person died in auto caught fire in Thrissur
Next Story