Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുശീലന്‍ മാഷേ,...

സുശീലന്‍ മാഷേ, എന്നോടിത് വേണ്ടായിരുന്നു...

text_fields
bookmark_border
സുശീലന്‍ മാഷേ, എന്നോടിത് വേണ്ടായിരുന്നു...
cancel

മാതൃസമാജത്തിൻെറ മീറ്റിങ്ങുള്ള ദിവസങ്ങളിൽ ഇത് പതിവുള്ളതാണ്. അവൾ വെറുതെ ചോദിക്കും. ഞാൻ അനുമതിയും കൊടുക്കും. എന്നാൽ, ഇത്തവണ അത് പാടില്ളെന്ന് എൻെറ മനസ്സ് പറഞ്ഞു. അതിനാൽ, ഞാൻ പറഞ്ഞു:
‘നീ ഇന്ന് പോകണ്ട’
ഭാര്യ സംശയത്തോടെയും അതിലേറെ അദ്ഭുതത്തോടെയും എന്നെ നോക്കി. സ്കൂളിലെ ഈ മീറ്റിങ്ങിൽ എല്ലാ അമ്മമാരും പങ്കെടുക്കണമെന്ന് നി൪ബന്ധമില്ലല്ളോ. നമുക്കിന്ന് ടൗൺവരെ ഒന്നുപോകാം. നിനക്കൊരു സാരി വാങ്ങിത്തരണമെന്ന് കുറെയായി വിചാരിക്കുന്നു!’
കല്യാണാനന്തര വ൪ഷങ്ങൾ എട്ടെണ്ണം പിന്നിടുകയാണ്. അതിനിടയിൽ, ഒമ്പത് സാരികളാണ് ഞാനവൾക്ക് സമ്മാനിച്ചിട്ടുള്ളത്. പക്ഷേ, സാരിയുടെ പേരിൽ ഒരു 400 തവണയെങ്കിലും ഞങ്ങൾ വഴക്കുണ്ടാക്കിയിട്ടുമുണ്ട്. സാരി വേണമെന്ന് ഭാര്യ പറയുമ്പോൾ ഞാനെതി൪ക്കും. തുച്ഛവരുമാനക്കാരനായ ഞാൻ ലളിതജീവിത മാഹാത്മ്യങ്ങൾ വ൪ണിക്കും. അത് കേട്ടാൽ അവൾക്ക് കലിയിളകും. സൈ്വരക്കേടാകുമ്പോൾ വാങ്ങിക്കൊടുക്കും. കഴിഞ്ഞ നാലഞ്ചു മാസമായി അവൾ സാരിക്കാര്യം പറയാറില്ല. അവൾ ആവശ്യപ്പെടാതെയാണ് ഞാനിപ്പോൾ വലിയ മഹാമനസ്കത കാണിച്ചിരിക്കുന്നത്.
‘ചേട്ടൻ കാര്യമായിട്ട് പറയുവാണോ?’
‘പിന്നല്ലാതെ...!’
‘എന്നാ, ഞാൻ മീറ്റിങ്ങിനും ഈറ്റിങ്ങിനുമൊന്നും പോണില്ല. സുശീലൻ സാറിനോട് ചേട്ടനൊന്ന് വിളിച്ചുപറഞ്ഞേക്ക്...’
‘ഓ, അതൊക്കെ പറഞ്ഞേക്കാം. നീ വേഗം റെഡിയാകാൻ നോക്ക്. മോള്, സ്കൂളീന്ന് വരുംമുമ്പ് നമുക്ക് പോയി തിരിച്ചത്തെണം.’
ഭാര്യ അകത്തേക്ക് കുതിക്കുന്നു. ഇനിയവൾ എണ്ണയിട്ട യന്ത്രംകണക്കെ ദ്രുതഗതിയിൽ പണികൾ തീ൪ക്കും. ഞാൻ ഫോണെടുത്ത് ഓഫിസിലേക്ക് വരില്ളെന്ന് വിളിച്ചുപറഞ്ഞു. ബോസിൻെറ ആക്ഷേപഹാസ്യമാണ് തിരിച്ചുകേട്ടത്. എന്നാൽ, നിത്യവും വീട്ടിൽതന്നെ കുത്തിയിരുന്നേക്ക് എന്നമട്ടിൽ. ഒരു കുടുംബം തകരാതിരിക്കാനാണല്ളോ ലീവെടുത്തത് എന്നോ൪ത്തപ്പോൾ ആ കഠിനപദങ്ങളെല്ലാം നിസ്സാരമായി തോന്നി. തുട൪ന്ന്, സുശീലൻ മാഷെ വിളിച്ച് രണ്ട് ബിയിലെ ദേവഹാരയുടെ അമ്മ മീറ്റിങ്ങിന് വരില്ളെന്നു പറഞ്ഞു. അപ്പോൾ എന്താണ് കാരണമെന്ന് മാഷിനറിയണം. ഊരവേദനയാണെന്ന് പറയാനാണ് തോന്നിയത്. അത് കൂടുതൽ പ്രശ്നമായാലോ എന്നു കരുതി ചിക്കൻപോക്സാണെന്ന് തട്ടിവിട്ടു. സത്യത്തിൽ എൻെറ തലവേദനയുടെ കാരണക്കാരൻ ഈ ദുശ്ശീലൻ മാഷാണ്. മകൾ പഠിക്കുന്ന എൽ.പി സ്കൂളിലെ ഹെഡ്മാസ്റ്റ൪. എം.പി.ടി.എ മീറ്റിങ്ങിൽ നേതൃത്വം വഹിക്കുന്ന ദേഹം. മാഷേക്കുറിച്ച് പറയുമ്പോൾ എൻെറ ഭാര്യക്ക് നൂറു നാവാണ്. ‘നല്ല മാഷ്... നല്ല പെരുമാറ്റം. കുട്ടികളുടെ കാര്യത്തിൽ എന്ത് ശ്രദ്ധയാണെന്നറിയോ...! അധ്യാപകരായാൽ ഇങ്ങനെ വേണം. സ്നേഹമുള്ള മനുഷ്യൻ. പക്ഷേ, സഹധ൪മിണിയുടെ ഈ പ്രശംസാവചനങ്ങൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എനിക്ക് നേരിയ സംശയവും തോന്നാൻ തുടങ്ങി.
അടുത്തിടെ തൊട്ടടുത്തുള്ള ടൗണിൽ ഒരു ചുംബന പ്രതിഷേധസമരം നടന്നിരുന്നു. സദാചാര പൊലീസിനെതിരെയുള്ള സമരത്തിൽ പങ്കെടുക്കാൻ ഈ ഞാനും പോയി. 50ഓളം യുവാക്കൾ. 10ഓളം യുവതികളുമുണ്ട്. അവ൪ പരസ്പരം ചുംബിക്കുന്നു. സമരാനുകൂലിയായ ഞാനും സമരക്കാ൪ക്കിടയിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. തരമൊത്താൽ ഒന്നോ രണ്ടോ ചുംബനങ്ങൾ. നാടു മാറുമ്പോൾ നാം മാറണ്ടേ? പക്ഷേ, നടന്നില്ല. അതിനിടയിൽ ഒരു പൊലീസേമാൻ എന്നെ പിടിച്ച് പുറത്തേക്ക് തള്ളി. തിരിഞ്ഞുനോക്കുമ്പോഴാണ് ഞാനാകാഴ്ച കാണുന്നത്. സമരക്കാ൪ക്കിടയിൽ സുശീലൻ മാഷും അദ്ദേഹത്തിൻെറ ഭാര്യയും. അവ൪ പരസ്പരം ചുംബിക്കുന്നു! പിന്നീടാണ് അറിഞ്ഞത്, സമരനേതൃസ്ഥാനത്ത് സുശീലൻ മാഷും മറ്റു ചിലരുമായിരുന്നു. മാഷ് ഈ ചിന്താഗതിക്കാരനാണെന്നു കണ്ടപ്പോൾ സുശീലൻ മാഷുമായി എൻെറ ഭാര്യ കൂടുതൽ അടുത്തിടപഴകാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന ചിന്ത എന്നിൽ ശക്തിപ്പെടാൻ തുടങ്ങി. മാതൃസമാജ യോഗത്തിൽ മാഷ് ചിലപ്പോൾ ചുംബനസമരാനുകൂല പ്രസംഗം നടത്തിയാലോ? അതുകേട്ട് നേരത്തേതന്നെ മാഷിൻെറ ആരാധികയായ എൻെറ ഭാര്യ മറയില്ലാത്ത ചുംബനങ്ങൾക്ക് മുതിരാനും മറ്റും ഇടയായാൽ...! അയ്യോ, അത് സഹിക്കാൻ എനിക്കാവില്ല. മകളുടെ കാര്യത്തിലും ചെറിയ ആശങ്ക ഇല്ലാതില്ല.
ഞങ്ങൾ ടൗണിലത്തെി. വലിയ കടയിൽതന്നെ കയറി. സാരിക്കും ബ്ളൗസിനും കൂടി 2,500 രൂപ. പുറത്തിറങ്ങുമ്പോൾ കാശുപോയതിൽ എനിക്ക് വിഷമം തോന്നിയില്ല. കാരണം, മാതൃസമാജം മീറ്റിങ് എന്ന മാരണം ഒഴിവാക്കാനായല്ളോ. തിരിച്ചുപോരാൻ ബസ്സ്റ്റാൻഡിലത്തെിയപ്പോൾ അവിടെ ജഗപൊഗ. ജനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നു. പൊലീസ് കാണുന്നവരെയൊക്കെ അടിച്ചോടിക്കുകയാണ്. ഞങ്ങളും ഓടി ഒരു കടയിൽ കയറി. കടക്കാരൻ പറഞ്ഞാണ് കാര്യമറിയുന്നത്. ടൗണിൽ വീണ്ടും ചുംബനസമരം അരങ്ങേറി. അതിനെ തുട൪ന്നുള്ള സംഘ൪ഷമാണ്.
അന്ന് രാത്രി കിടക്കാൻ നേരത്ത് ഭാര്യയുടെ ഫോണിലേക്ക് കൂട്ടുകാരി ഫൗസിയ വിളിച്ചു. അവ൪ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു. ഫോൺ വെച്ചപ്പോൾ ഞാൻ തിരക്കി: ‘എന്താടി ഇത്ര സംസാരിക്കാൻ?’ ‘ഇന്ന് സുശീലൻ മാഷ് ചുംബനസമരത്തിന് പോയതിനാൽ എം.പി.ടി.എ മീറ്റിങ് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു.’
ഞെട്ടൽ പുറത്തുകാട്ടാതെ ഞാൻ കിടക്കയിലേക്ക് ചാഞ്ഞു. രാവിലെ വിളിച്ചപ്പോൾ മാഷ് സമരത്തെക്കുറിച്ചൊന്നും പറഞ്ഞില്ല! ഇനിയിപ്പം എൻെറ ഭാര്യ പോകുന്നില്ളെന്നറിഞ്ഞപ്പോൾ മാഷ് മാതൃസമാജം ഒഴിവാക്കി സമരത്തിന് പോയതാണോ? എനിക്കുറക്കം വന്നില്ല.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story