Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപന്തക്കലില്‍ മൂന്ന്...

പന്തക്കലില്‍ മൂന്ന് വീടുകള്‍ക്കു നേരെ സാമൂഹിക വിരുദ്ധ അക്രമം

text_fields
bookmark_border
പന്തക്കലില്‍ മൂന്ന് വീടുകള്‍ക്കു നേരെ  സാമൂഹിക വിരുദ്ധ അക്രമം
cancel
മാഹി: പന്തക്കലില്‍ മൂന്ന് വീടുകള്‍ക്കുനേരെ അക്രമം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടയില്‍ അക്രമം നടന്ന വീടിനു സമീപത്തെ ട്രാന്‍സ്ഫോമര്‍ ഫ്യൂസ് ഊരിയാണ് അക്രമികളുടെ വിളയാട്ടം. മൂലക്കടവിലെ പാലയാട്ടില്‍ അബ്ദുല്‍ ഖാദര്‍, ചാത്തോത്ത് മഹമൂദ്, പുത്തന്‍പുരയില്‍ മുഹമ്മദ് എന്നിവരുടെ വീടിനുനേരെയാണ് അക്രമം നടന്നത്. ഖാദറിന്‍െറ വീട്ടില്‍ രണ്ടാം തവണയാണ് അക്രമം. ഇദ്ദേഹത്തിന്‍െറ വീട്ടുമുറ്റത്തുള്ള പൂച്ചട്ടികള്‍ എറിഞ്ഞു തകര്‍ത്തു. വളര്‍ത്തുമുയലുകളെ മോഷ്ടിക്കാനുള്ള ശ്രമവും നടന്നതായി വീട്ടുകാര്‍ പറഞ്ഞു. ചാത്തോത്ത് മഹമൂദ്, മുഹമ്മദ് എന്നിവരുടെ വീട്ടിന്‍െറ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story