Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്പാനിരക്ക്...

വായ്പാനിരക്ക് കുറക്കാന്‍ സമയമായോ?

text_fields
bookmark_border
വായ്പാനിരക്ക് കുറക്കാന്‍ സമയമായോ?
cancel

ഏറ്റവും ഒറ്റപ്പെട്ട ജോലിയാണ് റിസ൪വ് ബാങ്ക് ഗവ൪ണറുടേതെന്ന് അഭിപ്രായപ്പെട്ടത് ആ പദവിയിൽ ഇരിക്കുക കൂടി ചെയ്തിട്ടുള്ള മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങാണ്. എന്നിട്ടും അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്തുപോലും കേന്ദ്ര സ൪ക്കാ൪ ആ൪.ബി.ഐ ഗവ൪ണ൪ക്കു മേലുള്ള സമ്മ൪ദം തുട൪ന്നു. ഒരിടവേളക്കുശേഷം പണപ്പെരുപ്പവും പലിശനിരക്കുകളും വീണ്ടും സജീവ ച൪ച്ചാവിഷയമാകുമ്പോൾ അധികാരത്തിൽ ആരത്തെിയാലും ഇക്കാര്യത്തിൽ മാറ്റമുണ്ടാവില്ളെന്ന് വ്യക്തമാകുകയാണ്. റിസ൪വ് ബാങ്ക് പലിശനിരക്ക് കുറക്കേണ്ട സമയമായെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു തെളിവുമാണ്.

ഉപഭോക്തൃ ഉൽപന്ന വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിലും താഴേക്ക് എത്തിയതോടെയാണ് പലിശനിരക്ക് കുറക്കണമെന്ന ആവശ്യവും വീണ്ടും ശക്തമായിരിക്കുന്നത്. ഈ ആവശ്യം പ്രധാനമായും ഉയരുന്നത് വ്യവസായ മേഖലയിൽനിന്നായതിനാൽ ആ൪.ബി.ഐ ഗവ൪ണ൪ക്കു മേലുള്ള സമ്മ൪ദം ചെറുതുമല്ല. അടുത്തമാസം ആദ്യം പുതിയ വായ്പാ നയം ആ൪.ബി.ഐ പ്രഖ്യാപിക്കുമെന്നതിനാൽ പലിശനിരക്ക് കുറക്കണമെന്ന ആവശ്യം കൂടുതൽ കോണുകളിൽനിന്ന് വരുംദിവസങ്ങളിൽ ഉയരുകയും ചെയ്യും.

എന്നാൽ, ഈ അവസരത്തിൽ പലിശ നിരക്ക് കുറക്കുന്നത് പണപ്പെരുപ്പത്തിനെതിരെ കേന്ദ്ര ബാങ്ക് നടത്തുന്ന പോരാട്ടം ദു൪ബലമാക്കാനേ ഉപകരിക്കൂ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഗവ൪ണ൪ ഈ സമ്മ൪ദങ്ങൾക്ക് വഴിപ്പെടാനുള്ള സാധ്യത വിരളമാണ്. സമ്മ൪ദങ്ങൾക്ക് അദ്ദേഹം വഴിപ്പെട്ടാൽ സാമ്പത്തിക മേഖലയിൽ അത് മറ്റൊരു ദുരന്തമായി മാറുകയും ചെയ്യും. സാമ്പത്തിക വള൪ച്ച ത്വരിതപ്പെടുത്തുന്നതിന് വായ്പകളുടെ പലിശനിരക്ക് കുറക്കണമെന്നാണ് വ്യവസായികളും അവ൪ക്കൊപ്പം നിൽക്കുന്ന ധനമന്ത്രാലയവും ആവശ്യപ്പെടുന്നത്. എന്നാൽ, പലിശനിരക്ക് കുറക്കലിന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ പാകമായില്ളെന്ന് സാമ്പത്തിക വിദഗ്ധ൪ ചൂണ്ടിക്കാണിക്കുന്നു. അതിന് നിരവധി കാരണങ്ങളും അവ൪ നിരത്തുന്നുണ്ട്.

ഉപഭോക്തൃ ഉൽപന്ന വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിലും താഴേക്ക് എത്തിയതോടെയാണ് പലിശനിരക്ക് കുറക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. എന്നാൽ, ഏഴു ശതമാനമെന്നത് ആശ്വസിക്കാവുന്ന നിരക്കാണോ? സമീപകാലത്ത് പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കവും കടന്ന് 11 ശതമാനം വരെ എത്തിയിരുന്നു എന്നതാണ് ഏഴു ശതമാനം എന്നത് ആശ്വാസകരമായ നിരക്കാണെന്ന ചിന്തക്ക് കാരണം. എന്നാൽ, അടുത്തകാലം വരെ നാലു ശതമാനത്തിനു മുകളിലുള്ള പണപ്പെരുപ്പ നിരക്കു പോലും അപകട നിലക്ക് മുകളിലാണെന്നായിരുന്നു റിസ൪വ് ബാങ്കിൻെറ നിലപാട്. പരിഷ്കൃത രാജ്യങ്ങളിൽ 1-2 ശതമാനത്തിനു മുകളിലുള്ള പണപ്പെരുപ്പം സമ്പദ്വ്യവസ്ഥക്ക് അപകടകരമായാണ് കണ്ടുവരുന്നത്. ഈ നിലപാടുകൊണ്ടാണ് ഇത്തരം രാജ്യങ്ങളിൽ പലിശനിരക്ക് വളരെ കുറഞ്ഞ് നിൽക്കുന്നതും.

രണ്ടാമത് പണപ്പെരുപ്പനിരക്ക് കുറഞ്ഞതിൻെറ കാരണമാണ്. ഇന്ധനത്തിൻെറവില കുറഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ ഭക്ഷ്യവസ്തുക്കളുടെ വിലവ൪ധന താരതമ്യേന കുറഞ്ഞതും പണപ്പെരുപ്പം നിയന്ത്രിക്കപ്പെടാൻ ഇടയായി. ഇപ്പോൾ വിളവെടുപ്പ് കാലമായതിനാൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉയ൪ന്നുനിൽക്കുന്നതാണ് വിലക്കയറ്റം പിടിച്ചു നി൪ത്താൻ സഹായകമായിരിക്കുന്നത്.

കഴിഞ്ഞവ൪ഷം ഇതേസമയം ഉണ്ടായിരുന്നത് ഏറ്റവും ഭീമമായ വിലക്കയറ്റമായിരുന്നു. ഈ ഉയ൪ന്ന അടിസ്ഥാന നിരക്കിൽനിന്നാണ് ഇപ്പോൾ പണപ്പെരുപ്പം കണക്കാക്കുന്നത് എന്നതാണ് പണപ്പെരുപ്പം കാര്യമായി കുറഞ്ഞതായി വിലയിരുത്താനിടയാക്കുന്നത്. എന്നാൽ, വിപണിയിൽ പൊതുജനങ്ങൾ ഇപ്പോഴും അവശ്യവസ്തുക്കൾക്കുൾപ്പെടെ എല്ലാം വളരെ ഉയ൪ന്നനിരക്കിൽ തന്നെയാണ് വാങ്ങുന്നത് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇപ്പോൾ പിടി അയച്ചാൽ അടുത്തവ൪ഷം സ്ഥിതി വീണ്ടും വഷളാവുകയും ചെയ്യും. ഈ സ്ഥിതിയിലേക്ക് മാറാൻ അധികസമയം വേണ്ടതുമില്ല. രാജ്യാന്തര ഊ൪ജ ഏജൻസി ഉൾപ്പെടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില പൊടുന്നനെ ഉയരാൻ സാധ്യതയില്ളെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും അത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ഇവിടെയും കണക്കുകൂട്ടലുകൾ പാളാം. ഇതിനെല്ലാം പുറമെ ധനകമ്മി കുറക്കാനുള്ള കേന്ദ്ര സ൪ക്കാറിൻെറ ശ്രമങ്ങളും വിജയിച്ചിട്ടില്ല. വരുംനാളുകളിൽ സ൪ക്കാറിൻെറ കടമെടുക്കൽ വ൪ധിച്ചാൽ അതും പ്രശ്നങ്ങൾ സൃഷ്ടിക്കും.

അതുകൊണ്ട് റിസ൪വ് ബാങ്ക് ഇപ്പോൾ പണപ്പെരുപ്പത്തിനെതിരെ നടത്തുന്ന പോരാട്ടത്തിൽ അൽപം അയവുവരുത്തിയാൽ പോലും കുപ്പിയിൽ അടച്ചു കൊണ്ടിരിക്കുന്ന ഭൂതത്തെ തുറന്നുവിടുന്നതിനു തുല്യമായിരിക്കും അത്. ഇതോടെ, പണപ്പെരുപ്പത്തെ സമീപകാലത്തൊന്നും നിയന്ത്രിക്കുക പ്രായോഗികമല്ലാതെയാവുകയും ചെയ്യും. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം സാമ്പത്തിക വള൪ച്ചയെ ബാധിക്കുന്നില്ളെന്ന് ഉറപ്പാക്കാൻ റിസ൪വ് ബാങ്ക് ഇപ്പോൾതന്നെ ശ്രമിക്കുന്നുണ്ട്. വിപണിയിൽ പണലഭ്യത വ൪ധിപ്പിച്ച് പലിശനിരക്കുകൾ കുറക്കാൻ വാണിജ്യബാങ്കുകളെ നി൪ബന്ധിതമാക്കുകയെന്ന തന്ത്രമാണ് റിസ൪വ് ബാങ്ക് പയറ്റിവരുന്നത്. കഴിഞ്ഞ വായ്പാ നയങ്ങളിൽ ഇത് വളരെ പ്രകടവുമായിരുന്നു.

ഇപ്പോൾ പലിശനിരക്ക് കുറച്ചാൽ അതിൻെറ നേട്ടം ആ൪ക്കാണ് എന്നതുകൂടി ചിന്തിക്കേണ്ടതുണ്ട്. അദാനി ഗ്രൂപ്പിനെ പോലുള്ളവ൪ 6000 കോടി രൂപയോളം വായ്പയെടുക്കാൻ ബാങ്കുകളെ സമീപിച്ചിരിക്കുന്ന വാ൪ത്ത കഴിഞ്ഞദിവസം പുറത്തുവന്നു. പലിശനിരക്കിൽ അരശതമാനം കുറവുണ്ടായാൽ പോലും ഇത്തരം വ്യവസായികൾക്ക് നേട്ടം കോടികളാണ്. പുതിയ വായ്പാനയം പ്രഖ്യാപിക്കാനുള്ള സമയം അടുത്തതോടെ കേന്ദ്ര സ൪ക്കാറിൽ നിന്നുൾപ്പെടെ ആ൪.ബി.ഐക്ക് മേൽ സമ്മ൪ദം ശക്തമാകാനുള്ള കാരണവും മറ്റൊന്നാവാൻ ഇടയില്ല. അതേസമയം, ഇപ്പോൾ പലിശനിരക്കിൽ ചെറിയ കുറവുണ്ടായാൽ അത് സാധാരണക്കാരുടെ വായ്പാ അടവിൽ കാര്യമായ കുറവുണ്ടാക്കില്ല. എന്നാൽ, പലിശനിരക്ക് കുറക്കാനുള്ള വ്യഗ്രതയിൽ പിടി അയഞ്ഞ് പണപ്പെരുപ്പം വീണ്ടും രൂക്ഷമായാൽ അത് ദോഷകരമായി ബാധിക്കുക സാധാരണക്കാരെയാവും.

അതുകൊണ്ട് അടുത്ത വായ്പാ നയത്തിലും തിരക്കിട്ട് പണപ്പെരുപ്പം കുറക്കുകയെന്ന നിലപാടിലേക്ക് റിസ൪വ് ബാങ്ക് ഗവ൪ണ൪ നീങ്ങില്ളെന്ന് പ്രതീക്ഷിക്കാം. അടുത്ത മാ൪ച്ച് ^ഏപ്രിൽ മാസമാകുമ്പോഴേക്കും പണപ്പെരുപ്പം കണക്കാക്കുന്ന അടിസ്ഥാന നിരക്ക് യാഥാ൪ഥ്യത്തിന് നിരക്കുന്ന നിലവാരത്തിലേക്ക് എത്തും. അപ്പോഴും പണപ്പെരുപ്പം നിയന്ത്രണവിധേയമായി നിൽക്കുകയാണെങ്കിൽ പലിശ നിരക്കുകൾ നേരിട്ടുതന്നെ കുറക്കുന്ന നയത്തിലേക്കത്തെുന്നതാവും നല്ലത്. അല്ളെങ്കിൽ, കുറച്ച് വ്യവസായികൾക്ക് വേണ്ടി സാധാരണക്കാ൪ കനത്തവില നൽകേണ്ട സാഹചര്യമാവും ഉണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story