Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബാലചന്ദ്രമേനോന്‍െറ...

ബാലചന്ദ്രമേനോന്‍െറ സിനിമാകാലത്തെ പുനരവതരിപ്പിച്ച് ചിത്രപ്രദര്‍ശനം

text_fields
bookmark_border
ബാലചന്ദ്രമേനോന്‍െറ സിനിമാകാലത്തെ പുനരവതരിപ്പിച്ച് ചിത്രപ്രദര്‍ശനം
cancel

കോട്ടയം: മലയാള സിനിമയെ രണ്ടുപതിറ്റാണ്ട് തൻെറ തലേക്കെട്ടിലാക്കിയ ബാലചന്ദ്രമേനോൻെറ സിനിമാകാലത്തെ പുനരവതരിപ്പിച്ച ചിത്രപ്രദ൪ശനം നഗരത്തിന് നവ്യാനുഭവമായി. ‘ഇത്തിരിനേരം ഒത്തിരികാര്യം’ എന്ന് പേരിട്ട പ്രദ൪ശനം ഒരുക്കിയത് കോട്ടയത്തെ ആ൪ട് ഫൗണ്ടേഷനാണ്. സിനിമാരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ഫൗണ്ടേഷൻെറ പ്രഥമ അവാ൪ഡ് ശനിയാഴ്ച നൽകുന്നതിൻെറ ഭാഗമായാണ് തിരുനക്കര മൈതാനിയിലെ ചിത്രപ്രദ൪ശനം.
സിനിമാജേണലിസ്റ്റ് ആയിരിക്കെ 24-ാം വയസ്സിൽ സംവിധാനം ചെയ്ത ഉത്രാടരാത്രിയിൽ നിന്നാണ് ബാലചന്ദ്രമേനോൻെറ കലാജീവിതത്തിലേക്ക് ചിത്രങ്ങൾ നയിക്കുന്നത്. ചെന്നൈയിൽ വാരികയിൽ ജോലി ചെയ്ത വേളയിൽ അക്കാലത്തെ പ്രമുഖരായ പ്രേംനസീ൪, അടൂ൪ഭാസി, ശ്രീദേവി, പത്മിനി, ദേവരാജൻ തുടങ്ങിയവരെ ഇൻറ൪വ്യൂ ചെയ്ത മേനോൻ പിന്നീട് ഇവരെ വെച്ച് സിനിമയെടുത്തതും പ്രദ൪ശനം നമ്മെ കാട്ടിത്തരുന്നു.വെള്ളിയാഴ്ച രാവിലെ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പ്രദ൪ശനം ശനിയാഴ്ചയും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story